ബെംഗളൂരുവിലെ ട്രാഫിക്കിനെ കുറിച്ച് ചൂടുപിടിപ്പിക്കുന്ന ചർച്ചകളാണ് കഴിഞ്ഞ ദിവസം വന്ന ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിനടയില്‍ നടക്കുന്നത്.ഗള്‍ഫില്‍ പോകാനായി എയർപോർട്ടില്‍ വിട്ടുകൊടുത്ത സുഹൃത്ത് ഗള്‍ഫിലെത്തിയെന്നും എന്നാല്‍ താൻ ഇപ്പോഴും ബംഗളൂരുവിലെ ട്രാഫിക്കിലാണെന്ന് ക്യാപ്ഷൻ നല്‍കിയിട്ട പോസ്റ്റാണ് ചർച്ചകള്‍ക്ക് വഴിയൊരുക്കിയത്.ഫുഡ് ആൻഡ് ട്രാവല്‍ വ്‌ളോഗേഴ്‌സായ പ്രിയങ്കയും ഇന്ദ്രയാനിയുമാണ് ഇത് പോസ്റ്റ് ചെയ്തത്. ബെംഗളൂരുവിലെ ഒരു നീണ്ട ട്രാഫിക്ക് ബ്ലോക്കിന്റെ ഫോട്ടോയും ഇതിനൊപ്പമുണ്ടായിരുന്നു.
ഒരുപാട് റിയാക്ഷനകളും കമന്റുകളും പോസ്റ്റിന് വന്നിട്ടുണ്ട്. ഒരുപാട് പേർ ഇത് റിലേറ്റ് ചെയ്യാൻ പറ്റുന്നതാണെന്ന് കമന്റ് ചെയ്യുന്നുണ്ട്. എന്നാല്‍ എയർപോർട്ടില്‍ നിന്നും ദുബൈയില്‍ എത്താൻ ആറ് മണിക്കൂറെങ്കിലുമുണ്ടാകും, ഇത് പോസ്റ്റ് റീച്ച് കൂട്ടാനുള്ള പരിപാടി മാത്രമാണെന്ന് ഒരാള്‍ കമന്റ് ചെയ്യുന്നു.അതോടൊപ്പം ഇത് ഒരു സിറ്റിക്കെതിരെ വെറുപ്പുണ്ടാക്കാൻ വേണ്ടി മാത്രമുണ്ടാക്കിയ പോസ്റ്റ് ആണെന്ന് മറ്റൊരാള്‍ കമന്റ് ചെയ്യുന്നു.
മരിച്ചു കൊണ്ടിരിക്കുന്ന ഗ്രാമം ‘; വടക്കൻ ഇറ്റലിയില്‍ കൂടുതലും പ്രായമായവര്‍,കുട്ടികളുടെ എണ്ണത്തില്‍ വൻ ഇടി
വടക്കൻ ഇറ്റലിയിലെ പട്ടണത്തിലെ പ്രധാന തെരുവിലൂടെ ചുറ്റി സഞ്ചരിക്കുമ്ബോള്‍ അടച്ചുപൂട്ടിയ നിലയില്‍ കടകള്‍ കാണാം.സൂപ്പർമാർക്കറ്റുകള്‍, ബാർബർഷോപ്പ്, റെസ്റ്റോറന്റുകള്‍ എല്ലാം ഷട്ടറുകള്‍ വലിച്ചിട്ട നിലയിലാണ്.മലനിരകളുടെ താഴ്‌വരയിലുള്ള മനോഹരമായ ഫ്രെഗോണ പട്ടണവും ഇവിടെയുള്ള പലതിനെയും പോലെ ഒഴിഞ്ഞു കിടക്കുകയാണ്.ഇതിനെല്ലാം കാരണം ഇറ്റലിക്കാർക്ക് കുട്ടികള്‍ കുറവാണ് എന്നതാണ്. പൊതുവെ ഇവിടുത്ത ജനങ്ങള്‍ മറ്റിടങ്ങളിലേക്ക് കുടിയേറുകയോ വിദേശത്തേക്ക് താമസം മാറുകയോ ചെയ്യുന്നത് വർധിച്ചു വരികയാണ്.
ഇപ്പോള്‍ പ്രാദേശിക പ്രൈമറി സ്കൂളുകളിലും ആവശ്യത്തിന് കുട്ടികളില്ല. പൊതുവെ സ്കൂളുകളില്‍ 4 കുട്ടികളൊക്കെയാണ് ഉള്ളത്.നാല് കുട്ടികള്‍ മാത്രമുള്ളതിനാല്‍ സർക്കാരില്‍ നിന്ന് ധനസഹായം ലഭിക്കുന്നില്ലെന്നും ധനസഹായം ലഭിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ ക്ലാസ് വലുപ്പം 10 കുട്ടികളാണെന്നും ഇവിടെ ഉള്ളവർ പറയുന്നു.ഫ്രെഗോണയിലെ ജനസംഖ്യ കഴിഞ്ഞ ദശകത്തില്‍ അഞ്ചിലൊന്നായി കുറഞ്ഞുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.ഇറ്റലിയുടെ ജനസംഖ്യാ പ്രതിസന്ധി ഫ്രെഗോണയ്ക്ക് അപ്പുറത്തേക്ക് വ്യാപിക്കുകയും അത് കൂടുതല്‍ ആഴത്തിലാകുകയും ചെയ്യുന്നു.
കഴിഞ്ഞ ദശകത്തില്‍, രാജ്യവ്യാപകമായി ജനസംഖ്യ ഏകദേശം 1.9 ദശലക്ഷം ചുരുങ്ങി, തുടർച്ചയായ 16 വർഷമായി ജനനങ്ങളുടെ എണ്ണം കുറഞ്ഞു.ഇറ്റാലിയൻ സ്ത്രീകള്‍ ഇപ്പോള്‍ ശരാശരി 1.18 കുഞ്ഞുങ്ങള്‍ക്ക് മാത്രമേ ജനിക്കുന്നുള്ളൂ, ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും കുറഞ്ഞ നിരക്ക്. ഇത് ഫെർട്ടിലിറ്റി നിരക്കായ 1.38 ല്‍ താഴെയാണ്, കൂടാതെ ജനസംഖ്യ നിലനിർത്താൻ ആവശ്യമായ 2.1 നേക്കാള്‍ വളരെ താഴെയുമാണ്.പ്രസവത്തെ പ്രോല്‍സാഹിപ്പിക്കാനുള്ള ശ്രമങ്ങളും കുടുംബ സൗഹൃദ രാഷ്ട്രീയത്തെക്കുറിച്ച് ധാരാളം ചർച്ചകളും നടന്നിട്ടും, ജോർജിയ മെലോണിയുടെ വലതുപക്ഷ സർക്കാരിന് ഈ തകർച്ച തടയാൻ കഴിഞ്ഞിട്ടില്ല.
ഇവിടെ വളർന്നുവരുന്ന ഒരു പ്രവണതയായ വൈകിയുള്ള പ്രസവം, പ്രത്യുല്‍പാദനക്ഷമത കുറയ്ക്കുന്നതിനുള്ള മറ്റൊരു ഘടകമാണ്.ഇറ്റലിയിലെ ജനസംഖ്യ അടുത്ത 25 വർഷത്തിനുള്ളില്‍ 59 ദശലക്ഷത്തില്‍ നിന്ന് ഏകദേശം 5 ദശലക്ഷമായി കുറയുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ വിലയിരുത്തല്‍