2013ല്‍ ആദ്യ ജോലിക്ക് കയറുമ്ബോള്‍ സാലറി 7000 രൂപയായിരുന്നു. പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നു ജീവിതം. എന്നാല്‍ നോയിഡയിലും ബെംഗളൂരുവിലും ഒരു കോടി രൂപയ്ക്ക് മുകളില്‍ വില വരുന്ന ഫ്ളാറ്റുകള്‍ സ്വന്തമാക്കാനായി.വായ്പയെടുത്താണ് ഈ രണ്ട് ഫ്ളാറ്റുകളും വാങ്ങിയത്. എന്നാല്‍ 2025ല്‍ 35ാം വയസില്‍ എത്തി നില്‍ക്കുമ്ബോള്‍ ഈ വായ്പകള്‍ എല്ലാം ഈ യുവാവ് അടച്ചുതീർത്തു കഴിഞ്ഞു. ഇന്ത്യയിലെ ഒരു സാധാരണ യുവാവിന്റെ സാമ്ബത്തിക വിജയ കഥയാണ് ഇത്. ഈ കഥ പറയുന്ന റെഡ്ഡിറ്റ് പോസ്റ്റ് ആണ് ഇപ്പോള്‍ വൈറലാവുന്നത്.പണം എങ്ങനെ കൈകാര്യം ചെയ്യണം എന്നതില്‍ രാജ്യത്തെ എല്ലാ യുവാക്കള്‍ക്കും മാതൃകയാവുകയാണ്ഇദ്ദേഹം.
പറയാൻ ഇദ്ദേഹത്തിന് വലിയ ബിരുദങ്ങളൊന്നുമില്ല. സാമ്ബത്തിക അച്ചടക്കത്തിന്റെ കരുത്തിലാണ് ജീവിതം യുവാവ് സുരക്ഷിതമാക്കിയത്.7000 രൂപയുടെ ജോലി ചെയ്തതിന് പിന്നാലെ ഈ യുവാവ് ബെംഗളൂരുവിലേക്ക് പോയി സിഡിഎസിയില് ഒരു കോഴ്സ് ചെയ്തു. ഈ കോഴ്സ് മുൻനിർത്തി 45 കമ്ബനികളില്‍ ജോലിക്കായി യുവാവ് സമീപിച്ചു. ഈ 45 കമ്ബനികളും ഇദ്ദേഹത്തിന്റെ ജോലി അപേക്ഷ നിരസിച്ചു. എന്നാല്‍ തോറ്റ് പിന്മാറാൻ അദ്ദേഹം തയ്യാറായിരുന്നില്ല.തന്റെ എച്ച്ആറില്‍ നിന്ന് പണം കൈകാര്യം ചെയ്യുന്നതില്‍ ലഭിച്ച ഉപദേശമാണ് വഴിത്തിരിവായത്. ഒരു വാടക പോലെ പണം സേവ് ചെയ്യുക. ഓരോ മാസവും ഒരു തുക സേവ് ചെയ്യുക.
മറ്റൊരു ഉപദേശം കൂടി ഈ യുവാവിന് എച്ച്ആറില്‍ നിന്ന് ലഭിച്ചു. ക്രഡിറ്റ് കാർഡില്‍ നിന്ന് മാറി നില്ക്കുക. ക്രഡിറ്റ് കാർഡുകള്‍ ലോണുകള്‍ അല്ല. അത് ട്രാപ്പുകള്‍ ആണെന്നാണ് എച്ച്ആർ യുവാവിനോട് പറഞ്ഞത്.ടാക്സ് സേവിങ് എഫ്ഡി ആരംഭിച്ചാണ് യുവാവ് പണം സേവ് ചെയ്യാൻ ആരംഭിച്ചത്. 8.75ശതമാനം പലിശനിരക്ക് ലഭിച്ചു. പിന്നാലെ എസ്ഐപിയിലും സ്റ്റോക്ക്സിലും പണം നിക്ഷേപിച്ചു. അഞ്ച് വർഷം കൊണ്ട് ചില നിക്ഷേപങ്ങളില്‍ നിന്ന് പ്രൊഫിറ്റ് ലഭിക്കാൻ തുടങ്ങി. 50 ശതമാനം മുതല്‍ 300 ശതമാനം വരെ ലാഭം ലഭിച്ചു.ഈ സമയം തീരുമാനങ്ങള്‍ പലപ്പോഴും പിഴച്ചിരുന്നു. എന്നാല്‍ ഓരോ തെറ്റില്‍ നിന്നും പാഠം പഠിച്ച് മുൻപോട്ട് പോയി. ഓരോ മാസവും പണം സേവ് ചെയ്തു. ബോണസ് പണം വേണ്ടവിധം ദീർഘകാല ലാഭം ലക്ഷ്യമിട്ട് ഉപയോഗിച്ചു.
2018ല്‍ നോയിഡയില്‍ ആണ് ആദ്യ ഫ്ളാറ്റ് വാങ്ങിയത്. ആ സമയം അഞ്ച് ലക്ഷം രൂപയാണ് യുവാവിന്റെ പക്കല്‍ സേവിങ്സ് ആയി ഉണ്ടായിരുന്നത്. പുതിയ ജോലിയില്‍ പ്രവേശിച്ചപ്പോള്‍ ഒരു ലക്ഷം രൂപ ജോയിനിങ് ബോണസ് ആയി ലഭിച്ചു. ഇത് കൂടാതെ ഒരു ലക്ഷം രൂപ റിലോക്കേഷൻ അലവൻസായും ലഭിച്ചു. അച്ഛന്റെ പക്കല്‍ നിന്ന് ഏഴ് ലക്ഷം രൂപയും ലഭിച്ചു. 60 ലക്ഷം രൂപ 25 വർഷ കാലയളവിലേക്ക് വായ്പയും എടുത്തു.ഒരു വർഷം 14 ഇഎംഐ ആണ് അടക്കേണ്ടിയിരുന്നത്. ബോണസും എക്സ്ട്രാ പേയ്മെന്റായും ലഭിച്ച തുക ഉപയോഗിച്ച് ലോണ്‍ പെട്ടെന്ന് അടച്ച് തീർക്കാൻ യുവാവ് ശ്രമിച്ചു.
എന്നാല്‍ ഇഎംഐ അടയ്ക്കുന്ന മെഷീൻ പോലയല്ല താൻ ജീവിച്ചത് എന്നും യുവാവ് പറയുന്നു. സുഹൃത്തുക്കള്‍ക്കും കുടുംബത്തിനൊപ്പവും സമയം ആസ്വദിച്ചു, യാത്രകള്‍ പോയി.2023ല്‍ ആണ് ബെംഗളൂരുവില്‍ രണ്ടാമത്തെ ഫ്ളാറ്റ് വാങ്ങുന്നത്. ഇതിനായി 40 ലക്ഷം രൂപയാണ് വായ്പയായി എടുത്തത്. 10 ലക്ഷത്തിന്റെ കാർ ലോണും എടുത്തു. റിസെയില്‍ മൂല്യം ഉയർന്ന് നില്ക്കുന്നിടത്താണ് യുവാവ് രണ്ടാമത്തെ ഫ്ളാറ്റ് വാങ്ങിയത്.
മൂന്ന് ലോണുകളാണ് യുവാവ് എടുത്തത്. രണ്ട് ഹോം ലോണും ഒരു കാർ ലോണും. ഇത് മൂന്നും കൂടി ഒരു കോടി രൂപയ്ക്ക് മുകളില്‍ വരും. എന്നാല്‍ ഈ ലോണുകളില്‍ 80 ശതമാനവും ഈ യുവാവ് വായ്പ അടച്ചുതീരേണ്ട സമയത്തിന് മുൻപ് തന്നെ അടച്ചു. ചെറിയ വരുമാനം കൊണ്ട് ഒന്നും സാധ്യമല്ല എന്ന് ചിന്തിക്കുന്നവർക്ക് മാതൃകയാണ് ഈ യുവാവ്. റെഡ്ഡിറ്റിലെ ഈ പോസ്റ്റ് വൈറലായി കഴിഞ്ഞു.