Home Featured ഓട്ടോറിക്ഷ തടഞ്ഞ് സ്ത്രീയെ ആക്രമിച്ച സംഭവം ; പോലീസ് കേസെടുത്തു

ഓട്ടോറിക്ഷ തടഞ്ഞ് സ്ത്രീയെ ആക്രമിച്ച സംഭവം ; പോലീസ് കേസെടുത്തു

by admin

മൈസൂരു : ഓട്ടോറിക്ഷ തടഞ്ഞ് സ്ത്രീയെ ആക്രമിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. മൈസൂരുവിലെ രാമാനുജ റോഡിലെ 12-ാം ക്രോസിൽ ഈ മാസം പത്താംതീയതി രാത്രി ഒൻപതോടെയായിരുന്നു സംഭവം. അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സാമൂഹികമാധ്യമത്തിൽ ബുധനാഴ്‌ച മുതൽ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്. ഇതോടെ അക്രമത്തിൽ മൈസൂരു സിറ്റി പോലീസ് കേസെടുക്കുകയായിരുന്നു.

ഒരുകൂട്ടം യുവാക്കൾ ഒരു ഓട്ടോറിക്ഷ തടഞ്ഞുനിർത്തി ഒരു സ്ത്രീയെ വലിച്ചിഴച്ച് ആക്രമിക്കുന്നതിന്റെ വീഡിയോദൃശ്യമാണ് പ്രചരിച്ചു തുടങ്ങിയത്. ഒരു കുടുംബം ഓട്ടോറിക്ഷയിൽ യാത്രചെയ്യുമ്പോൾ ഒരു കൂട്ടം യുവാക്കൾ അവരെ കാറിൽ പിന്തുടർന്ന് ഓട്ടോ തടഞ്ഞുനിർത്തി. തുടർന്ന് ഓട്ടോയിൽനിന്ന് ഒരു സ്ത്രീയെ പുറത്തേക്ക് വലിച്ചിഴക്കുകയായിരുന്നു. അക്രമംതടയാൻ ശ്രമിച്ചവരെ വടിവാൾ ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചു. അക്രമത്തിന്റെ ഇത്രയും സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്. ഓട്ടോ നമ്പർ തിരിച്ചറിഞ്ഞതായും ഡ്രൈവറെ കണ്ടെത്തി മൊഴിയെടുത്ത് അന്വേഷണം ഊർജിതമാക്കുമെന്നും പോലീസ് അറിയിച്ചു.

.

വെള്ളപ്പൊക്കത്തെക്കുറിച്ച്‌ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഒഴുക്കില്‍പ്പെട്ടു; പാകിസ്താൻ മാധ്യമപ്രവര്‍ത്തകന് ദാരുണാന്ത്യം

വെള്ളപ്പൊക്കം റിപ്പോർട്ട് ചെയ്യുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് റിപ്പോർട്ടർക്ക് ദാരുണാന്ത്യം. റാവല്‍പിണ്ടിയിലെ ചഹാൻ അണക്കെട്ടിന് സമീപം ലൈവ് ചെയ്യുന്നതിനിടെ ആയിരുന്നു അപകടം.ക്യാമറയില്‍ പകർത്തിയ അപകട ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.കഴുത്തറ്റം വെള്ളത്തില്‍ കൈയില്‍ മൈക്രോഫോണുമായി നിന്ന് റിപ്പോര്‍ട്ടര്‍ ലൈവ് നല്‍കുന്നതിനിടെയാണ് വെള്ളത്തിന്റെ ശക്തി വര്‍ദ്ധിച്ചത്. അല്‍ അറബിയ ഇംഗ്ലീഷ് പങ്കുവെച്ച വീഡിയോയില്‍, ഒഴുക്കില്‍പ്പെട്ട് മൈക്ക് പിടിച്ചിരിക്കുന്ന മാധ്യമപ്രവര്‍ത്തകന്റെ തലയും കൈയും മാത്രം കാണുന്ന ദൃശ്യങ്ങളും കാണാം.

Qaഅതേസമയം, സംഭവം സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രതികരണങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. വിഡിയോ കണ്ടവരില്‍ ചിലർ അദ്ദേഹത്തിന്റെ ധൈര്യത്തെ പ്രശംസിക്കുമ്ബോള്‍, ഒരു വിഭാഗം സുരക്ഷയെ കുറിച്ചുള്ള ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. അപകടകരമായ സാഹചര്യങ്ങളില്‍ റിപ്പോർട്ട് ചെയ്യാനുള്ള തീരുമാനത്തെ വിമർശിച്ചു. ഇത് പത്രപ്രവർത്തനത്തിന് അനിവാര്യമാണോ അതോ റേറ്റിംഗുകള്‍ക്കായി അശ്രദ്ധമായി ശ്രമിച്ചതാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്.ജൂണ്‍ 26 മുതല്‍ പാകിസ്താനില്‍ തുടരുന്ന കനത്ത മഴയില്‍ 116 പേർ മരിക്കുകയും 250 ലധികം പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പഞ്ചാബ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ രേഖപ്പെടുത്തിയത്.

You may also like

error: Content is protected !!
Join Our WhatsApp Group