Home Featured മണ്ണിടിച്ചിൽ : ബെംഗളൂരു-മംഗളൂരു ദേശീയപാതയിൽ യാത്രമുടക്കം പതിവാകുന്നു

മണ്ണിടിച്ചിൽ : ബെംഗളൂരു-മംഗളൂരു ദേശീയപാതയിൽ യാത്രമുടക്കം പതിവാകുന്നു

by admin

മൈസൂരു : മഴക്കാലമായാൽ മണ്ണിടിച്ചിൽമൂലം ബെംഗളൂരു-മംഗളൂരു ദേശീയപാതയിൽ യാത്രമുടക്കം പതിവാകുന്നു. വ്യാഴാഴ്‌ച ബെംഗളൂരു -മംഗളൂരു റൂട്ടിലെ എൻഎച്ച് 75-ൽ കൗക്രഡി ഗ്രാമത്തിനടുത്തുള്ള മന്നഗുണ്ടിയിൽ മണ്ണിടിച്ചിലിനെ തുടർന്ന് മണിക്കൂറോളമാണ് ഗതാഗതം സ്തംഭിച്ചത്. മണ്ണുനീക്കി രാത്രിയോടെയാണ് റോഡ് യാത്രക്കാർക്ക് തുറന്നുകൊടുത്തത്. എല്ലാവർഷവും മഴക്കാലത്ത് ഈ റൂട്ടിൽ മണ്ണിടിച്ചിൽ പതിവാണ്. ഈ മഴക്കാലത്ത് ഇത് മൂന്നാം തവണയാണ് മണ്ണിടിഞ്ഞ് ഗതാഗതം സ്‌തംഭിക്കുന്നത്.

കുടക് ജില്ലയിൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണമുള്ളതിനാൽ ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കുള്ള ചരക്കുവാഹനങ്ങൾ മഴക്കാലത്ത് മംഗളൂരുവഴിയാണ് പോവുക. ഈ റൂട്ടിലെ ഗതാഗതമുടക്കം കേരളത്തിലേക്കുള്ള ചരക്കു നീക്കത്തെയും സാരമായിബാധിക്കും.കനത്തമഴയിൽ ഈ റൂട്ടിലെ ഷിരാഘട്ട് ഉൾപ്പെടെ ഒട്ടേറെ പ്രദേശങ്ങളിൽ ജൂണിൽ മണ്ണിടിഞ്ഞ് രണ്ടുതവണ ഗതാഗതം സ്‌തംഭിച്ചിരുന്നു. ദേശീയാപാതയിൽ പലയിടങ്ങളിലും സംരക്ഷണ ഭിത്തി നിർമിച്ചിട്ടുണ്ടെങ്കിലും അവയ്ക്ക് പര്യാപ്തമായ ഉയരം കുറവാണ്.

ഇത് പലപ്പോഴും കനത്ത മഴയിൽ മണ്ണും മരങ്ങളും റോഡിലേക്ക് വീഴാൻ കാരണമാകുന്നു.ഈ സമയത്ത് ബെംഗളൂരുവിൽനിന്ന് മംഗളൂരുവിലേക്കുള്ള വാഹനങ്ങൾ ബെംഗളൂരു-ഹാസൻ ബേലൂർ- ചാർമഡി ഘട്ട് വഴിയാണ് പോകുക. ഈ പാത തീരെ ഇടുങ്ങിയതും വളഞ്ഞതുമാണ്. ഇത് ചരക്കുവാഹനങ്ങളുടെ യാത്ര ദുസ്സഹമാക്കുന്നതാണെന്നാണ് ഡ്രൈവർമാരുടെ പരാതി.

പ്രിയേ, മകളേ… മാപ്പ്, സാധിക്കുമെങ്കില്‍ എന്റെ കണ്ണുകള്‍ ദാനം ചെയ്യുക’; ജോലി ഭാരത്താല്‍ ബാങ്ക് മാനേജര്‍ ജീവനൊടുക്കി

മഹാരാഷ്ട്രയിലെ ബാരാമതിയില്‍ ബാങ്ക് ഓഫ് ബറോഡയുടെ ശാഖയിലെ ചീഫ് മാനേജർ ആത്മഹത്യ ചെയ്തു. ബാങ്കിന്റെ പരിസരത്താണ് അദ്ദേഹം ജീവനൊടുക്കിയത്.ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ് സ്വദേശിയായ ശിവശങ്കർ മിത്ര (52) ആണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. ജോലി ഭാരം താങ്ങാനാകാതെയാണ് ജീവനൊടുക്കുന്നതെന്ന് ആത്മഹത്യാകുറിപ്പില്‍ വ്യക്തമാക്കി. ബാങ്ക് ജോലി സമ്മർദ്ദം മൂലമാണ് താൻ ഈ കടുത്ത നടപടി സ്വീകരിച്ചതെന്ന് മിത്ര പറയുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ബാരാമതിയിലെ ബാങ്ക് ഓഫ് ബറോഡയില്‍ ചീഫ് മാനേജരായി മിത്ര ജോലി ചെയ്തിരുന്നു. ആരോഗ്യപ്രശ്നങ്ങളും ജോലി സമ്മർദ്ദവും ചൂണ്ടിക്കാട്ടി അദ്ദേഹം 2025 ജൂലൈ 11 ന് രാജി സമർപ്പിച്ചു. നോട്ടീസ് പിരിയഡിലിരിക്കെയാണ് മരണം. ആത്മഹത്യാക്കുറിപ്പില്‍ അദ്ദേഹം സഹപ്രവർത്തകരെയോ മേലുദ്യോഗസ്ഥരെയോ കുറ്റപ്പെടുത്തിയിട്ടില്ല.

എന്നിരുന്നാലും, ഏതെങ്കിലും ബാങ്ക് ഉദ്യോഗസ്ഥർ അധിക ജോലി സമ്മർദ്ദം ഉണ്ടാക്കിയിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.ബാങ്ക് ജീവനക്കാരെല്ലാം നന്നായി ജോലി ചെയ്യുന്നുണ്ടെന്ന് ബാങ്ക് അവരുടെ മേല്‍ ഒരു തരത്തിലുള്ള ജോലി സമ്മർദ്ദവും ചെലുത്തരുതെന്നും ആത്മഹത്യാക്കുറിപ്പില്‍ പറഞ്ഞിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഭാര്യയോടും മകളോടും ജീവിതം അവസാനിപ്പിച്ചതിന് അദ്ദേഹം ക്ഷമ ചോദിക്കുകയും സാധ്യമെങ്കില്‍ തന്റെ കണ്ണുകള്‍ ദാനം ചെയ്യാൻ ആവശ്യപ്പെടുകയും

You may also like

error: Content is protected !!
Join Our WhatsApp Group