Home Featured രേണുകാസ്വാമി കൊലക്കേസ്; നടൻ ദര്‍ശന് ജാമ്യം നല്‍കിയ കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതി

രേണുകാസ്വാമി കൊലക്കേസ്; നടൻ ദര്‍ശന് ജാമ്യം നല്‍കിയ കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതി

by admin

രേണുകസ്വാമി കൊലപാതകക്കേസില്‍ കന്നഡ നടൻ ദർശൻ തൂഗുദീപയ്‌ക്ക് കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ വിമർശിച്ച്‌ സുപ്രീം കോടതി.ഹൈക്കോടതി വിവേചനാധികാരം ഉപയോഗിച്ച രീതി ന്യായീകരിക്കാവുന്നതെല്ലെന്ന് ജസ്റ്റിസ് ജെ ബി പർദിവാല, ജസ്റ്റിസ് ആർ മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.33 വയസ്സുള്ള രേണുകസ്വാമിയെ ക്രൂരമായി മർദ്ദിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ കുറ്റാരോപിതനായ ദർശന് ജാമ്യം അനുവദിച്ച 2024 ഡിസംബർ 13 ലെ ഹൈക്കോടതി ഉത്തരവിനെതിരെ കർണാടക സർക്കാർ സമർപ്പിച്ച പ്രത്യേക അവധി ഹർജിയുമായി ബന്ധപ്പെട്ടതാണ് വിഷയം.

നടിയും ദർശന്റെ കൂട്ടാളിയുമായ പവിത്ര ഗൗഡയുടെ ആരാധകനെന്ന് പറയപ്പെടുന്ന ഇര, അവർക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചുവെന്ന് ആരോപിച്ചാണ് കൊലപാതകം നടന്നത്. ചിത്രദുർഗയില്‍ നിന്ന് രേണുകസ്വാമിയെ ദർശൻ തട്ടിക്കൊണ്ടുപോയി ബെംഗളൂരുവിലെ ഒരു ഷെഡില്‍ മൂന്ന് ദിവസത്തോളം ക്രൂരമായി പീഡിപ്പിച്ചതായി പോലീസ് പറയുന്നു. കൊല്ലപ്പെട്ട രേണുകാസ്വാമിയുടെ, മൃതദേഹം അഴുക്കുചാലില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്ന് ദർശൻ, പവിത്ര ഗൗഡ, അനു കുമാർ, ലക്ഷ്മണ്‍ എം, വി വിനയ്, ജഗദീഷ്, പ്രദൂഷ് എസ് റാവു, നാഗരാജു ആർ എന്നിവർ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ധര്‍മ്മസ്ഥലയിലെ മൃതദേഹങ്ങള്‍: വെളിപ്പെടുത്തല്‍ നടത്തിയ ആള്‍ എവിടെയെന്ന് അറിയില്ലെന്ന് പോലീസ്

ധർമ്മസ്ഥലയില്‍ ഒട്ടേറെ സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കുഴിച്ചിട്ടുവെന്ന വെളിപ്പെടുത്തല്‍ നടത്തിയ ആളെ കാണാനില്ലാതായി.വിദ്യാർഥിനികളടക്കം നൂറോളം പേരുടെ മൃതദേഹം കുഴിച്ചുമൂടിയെന്ന് ധർമസ്ഥല ക്ഷേത്രം മുൻ ശുചീകരണത്തൊഴിലാളിയാണ് വെളിപ്പെടുത്തിയത്. സംഭവത്തിലെ ദുരൂഹതകള്‍ പുറത്തുകൊണ്ടുവരാൻ പോലീസ് കിണഞ്ഞു പരിശ്രമിക്കുന്നതിനിടെയാണ് പുതിയ സംഭവം.ഇയാള്‍ക്ക് സാക്ഷി സംരക്ഷണ നിയമപ്രകാരം പോലീസ് സംരക്ഷണം വാഗ്ദാനം ചെയ്തിട്ടും ആളെ കണ്ടെത്താനായിട്ടില്ല.

അതേസമയം, ഇയാളുടെ ബ്രെയിൻ മാപ്പിങ്, വിരലടയാള, നാർക്കോ അനാലിസിസ് പരിശോധനകള്‍ നടത്താൻ പോലീസ് കോടതിയുടെ അനുമതി തേടിയിട്ടുണ്ട്.പോലീസ് പറയുന്നത് തെറ്റാണെന്ന് മുൻ ശുചീകരണ തൊഴിലാളിയുടെ അഭിഭാഷകർ പറയുന്നു. പരാതിക്കാരൻ അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും എന്നാല്‍ പോലീസ് പ്രതികരിക്കുന്നില്ലെന്നും അവർ പറഞ്ഞു. അഡ്വക്കറ്റുമാരായ എസ്.ജെ. ധീരജ്, അന്യ ഗൗഡഎന്നിവരാണ് പരാതിക്കാരനു വേണ്ടി വക്കാലത്ത് ഏറ്റെടുത്തിട്ടുള്ളത്.ജൂലൈ 10-ന്, സംരക്ഷണം നല്‍കുന്നതിനുള്ള നടപടിക്രമങ്ങളെക്കുറിച്ച്‌ പരാതിക്കാരന്റെ അഭിഭാഷകനെ പോലീസ് അറിയിച്ചിരുന്നു.

എന്നാല്‍, അതിനുശേഷം ഇ മെയിലില്‍ മാത്രമാണ് ആശയവിനിമയം നടന്നതെന്നും പരാതിക്കാരന്റെ ഇപ്പോഴത്തെ താമസസ്ഥലത്തെക്കുറിച്ച്‌ കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും ദക്ഷിണ കന്നഡ എസ്പി ഡോ. കെ. അരുണ്‍ പറഞ്ഞു.പരാതിക്കാരന്റെ അഭിഭാഷകൻ എഫ്‌ഐആറിന്റെയും പരാതിയുടെയും എഡിറ്റ് ചെയ്ത പകർപ്പുകള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയതില്‍ എസ്പി ആശങ്ക പ്രകടിപ്പിച്ചു. ജൂലൈ 14-ന് നാല് മണിക്കൂറിലധികം സമയമെടുത്ത് പോലീസ് സാക്ഷിയുടെ മൊഴി രേഖപ്പെടുത്തിയതായി അഭിഭാഷകർ പറഞ്ഞു.

പരാതിക്കാരന്റെ താല്‍ക്കാലിക വിലാസം ജൂലൈ 13-ന് ഇ മെയില്‍ വഴി പോലീസിനു കൈമാറിയിരുന്നതായി അഭിഭാഷകർ പറയുന്നു.ജൂലൈ 11-ന്, പരാതിക്കാരൻ മജിസ്ട്രേറ്റിന് മുന്നില്‍ സത്യവാങ്മൂലം നല്‍കുകയും മനുഷ്യാസ്ഥികൂടം കൈമാറുകയും ചെയ്തിരുന്നു. ഈ അവശിഷ്ടങ്ങള്‍ കോടതി പോലീസിനു കൈമാറി. എന്നാല്‍, പിന്നീട് പോലീസിന്റെ ഭാഗത്തുനിന്ന് സ്ഥലം സന്ദർശിക്കുന്നത് ഉള്‍പ്പെടെയുള്ള ഒന്നും നടന്നില്ലെന്നാണ് പരാതി. അതേസമയം, കേസുമായി ബന്ധപ്പെട്ട ഹർജി ഇതിനകം സുപ്രീം കോടതിയുടെ പരിഗണനയിലുണ്ടെന്ന് ദക്ഷിണ കന്നഡ പോലീസ് അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group