Home Uncategorized സ്വർണക്കടത്ത് കേസില്‍ പിടിയിലായ കന്നഡ നടി രന്യ റാവുവിന് ഒരു വർഷം ജയില്‍ശിക്ഷ.

സ്വർണക്കടത്ത് കേസില്‍ പിടിയിലായ കന്നഡ നടി രന്യ റാവുവിന് ഒരു വർഷം ജയില്‍ശിക്ഷ.

by admin

സ്വർണക്കടത്ത് കേസില്‍ പിടിയിലായ കന്നഡ നടി രന്യ റാവുവിന് ഒരു വർഷം ജയില്‍ശിക്ഷ. കോഫെപോസ (വിദേശനാണ്യസംരക്ഷണവും കള്ളക്കടത്ത് തടയലും നിയമം) ബോർഡിന്റേതാണ് വിധി.നടി ഒരുവർഷം ജയിലില്‍ കഴിയണമെന്നും ഈ കലയളവില്‍ ജാമ്യം നല്‍കില്ലെന്നുമാണ് കോഫെപോസ ബോർഡിന്റെ വിധിയില്‍ വ്യക്തമാക്കുന്നത്. ദുബായില്‍ നിന്നും താരം വൻതോതില്‍ സ്വർണം കടത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍.മാർച്ച്‌ മൂന്നിനാണ് രന്യ റാവു പിടിയിലായത്. ദുബായില്‍ നിന്നും ബെംഗളുരു കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയ രന്യ റാവുവിന്റെ അരക്കെട്ടിലും പോക്കറ്റിലുമായി 14.8 കിലോ സ്വർണമാണുണ്ടായിരുന്നത്.

12.56 കോടി രൂപയാണ് ഇത്രയും സ്വർണത്തിന്റെ മതിപ്പുവില. കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസുകളില്‍ സംശയിക്കപ്പെടുന്നവരെ ഒരുവർഷം വരെ കസ്റ്റഡിയില്‍ വയ്ക്കാൻ കോഫെപോസ ബോർഡിന് അധികാരമുണ്ട്. ഇതാണ് രന്യയ്ക്ക് വിനയായത്.ദുബായില്‍ നിന്ന് ഒട്ടേറെത്തവണ രന്യ സ്വർണം കടത്തിയെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻറലിജൻസ് (ഡിആർഐ) കണ്ടെത്തിയിരുന്നു. തരുണ്‍ രാജുവിനൊപ്പം രന്യ 26 തവണ ദുബായില്‍ പോയി തിരികെ വന്നിട്ടുണ്ടെന്ന് അന്വേഷണസംഘം കോടതിയെ അറിയിച്ചു. 2023 മുതല്‍ 2025 വരെ രന്യ 52 തവണ ദുബായിലേക്ക് പോയി വന്നു.

ഇതെല്ലാം സ്വർണം കടത്താനായിരുന്നുവെന്നാണ് നിഗമനം.അറസ്റ്റിലായ ശേഷം പലവട്ടം രന്യ ജാമ്യത്തിന് ശ്രമിച്ചു. മാർച്ച്‌ 14ന് സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയും മാർച്ച്‌ 27ന് സെഷൻസ് കോടതിയും ഏപ്രില്‍ 26ന് കർണാടക ഹൈക്കോടതിയും ജാമ്യാപേക്ഷകള്‍ തള്ളി. ഡിആർഐ നിശ്ചിത സമയത്തിനുള്ളില്‍ കുറ്റപത്രം സമർപ്പിച്ചില്ല എന്ന സാങ്കേതിക കാരണത്തിൻറെ അടിസ്ഥാനത്തിലാണ് ഒടുവില്‍ അവർ കോടതിയില്‍ നിന്ന് ജാമ്യം നേടിയത്. എന്നാല്‍ അതിനുമുൻപ് സർക്കാർ കോഫെപോസ നടപടി സ്വീകരിച്ചതിനാല്‍ പുറത്തിറങ്ങാനായില്ല.

കേസ് അന്വേഷിച്ച ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻറലിജൻസ് യഥാസമയം കുറ്റപത്രം സമർപ്പിക്കാത്തതിന‌െ തുടർന്ന് ബെംഗളൂരു കോടതിയാണ് രന്യയ്ക്കും കൂട്ടാളി തരുണ്‍ രാജുവിനും നേരത്തേ ജാമ്യം അനുവദിച്ചത്. കോടതി ജാമ്യ ഉത്തരവ് പുറപ്പെടുവിച്ച ശേഷവും കോഫെപോസ നിയമപ്രകാരമുള്ള നടപടിക്രമങ്ങള്‍ തുടരുന്നതിനാല്‍ രന്യ കസ്റ്റഡിയില്‍ത്തന്നെയായിരുന്നു. എന്നാല്‍, കോഫെപോസ ബോർഡ് വിധിയോടെ ജാമ്യം നല്‍കിയുള്ള കോടതിവിധിയും റദ്ദാകും.ഹർഷവർധിനി രന്യ എന്നും അറിയപ്പെടുന്ന രന്യ റാവു കന്നഡയിലും തമിഴിലും അറിയപ്പെടുന്ന ചലച്ചിത്ര താരവും മോഡലുമാണ്. ‘മാണിക്യ’ പോലുള്ള സിനിമകളിലൂടെയാണ് അവർ പ്രശസ്തയായത്. വിക്രം പ്രഭുവിൻറെ നായികയായി തമിഴില്‍ ‘വാഗ’ എന്ന ചിത്രത്തില്‍ അഭിനയിച്ചു. 2017ല്‍ മാധ്യമപ്രവർത്തകയുടെ വേഷമിട്ട ‘പതക്കി’യാണ് മറ്റൊരു ചിത്രം.

You may also like

error: Content is protected !!
Join Our WhatsApp Group