Home Featured ബെംഗളൂരു: വിവാഹസല്‍ക്കാരത്തിനിടെ സംഘര്‍ഷം; ചിക്കൻകറി ചോദിച്ചതിന് യുവാവിനെ കുത്തിക്കൊലപ്പെടുത്തി

ബെംഗളൂരു: വിവാഹസല്‍ക്കാരത്തിനിടെ സംഘര്‍ഷം; ചിക്കൻകറി ചോദിച്ചതിന് യുവാവിനെ കുത്തിക്കൊലപ്പെടുത്തി

by admin

ബെംഗളൂരു: വിവാഹചടങ്ങിനിടെയുണ്ടായ സംഘർഷത്തില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. കർണാടകയിലെ ബെലഗാവി ജില്ലയിലാണ് സംഭവം.വിവാഹച്ചടങ്ങിന് ശേഷമുള്ള അത്താഴവിരുന്നിനിടെയാണ് സംഭവം നടന്നത്. കൂടുതല്‍ ചിക്കൻ ചോദിച്ചതാണ് സംഘർഷത്തിന് കാരണമായത്. യാരഗട്ടി സ്വദേശിയായ വിനോദാണ് കൊല്ലപ്പെട്ടത്.സുഹൃത്തിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനാണ് വിനോദ് എത്തിയത്. ഭക്ഷണം വിളമ്ബുന്നതിനിടെ വിനോദ് അധികമായി ചിക്കൻ ചോദിച്ചു. തുടർന്ന് പ്രകോപിതനായ പ്രതി തരാൻ കഴിയില്ലെന്ന് പറയുകയും അവിടെ നിന്ന് പോവുകയും ചെയ്തു.

പിന്നാലെ ഇക്കാര്യം പറഞ്ഞ് ഇരുവരും തമ്മില്‍ വാക്കുത്തർക്കമുയായിരുന്നു. ഇതിനിടെ പാചകത്തിന് ഉപയോഗിച്ചിരുന്ന കറിക്കത്തി ഉപയോഗിച്ച്‌ വിനോദിനെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.അമിത രക്തസ്രാവം മൂലമാണ് യുവാവ് മരണപ്പെട്ടത്. പ്രതിയെ കണ്ടെത്താൻ സാധിച്ചിട്ടില്ല. പൊലീസ് എത്തി പ്രാഥമിക അന്വേഷണം നടത്തിവരികയാണ്. പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇളയരാജയ്‍ക്ക് തിരിച്ചടി, സിനിമയില്‍ ഗാനം ഉപയോഗിച്ചത് തടയാനാകില്ലെന്ന് കോടതി

അനുവാദമില്ലാതെ പാട്ട് ഉപയോഗിച്ചെന്ന കേസില്‍ സംഗീത സംവിധായകൻ ഇളയരാജയ്‍ക്ക് കോടതിയില്‍ തിരിച്ചടി. ശിവരാത്രി ഗാനം ‘മിസിസ് ആൻഡ് മിസ്റ്റർ ‘സിനിമയില്‍ ഉപയോഗിക്കുന്നത് തടയാനാകില്ലെന്ന് കോടതി വ്യക്തമാക്കി.ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന ആവശ്യം കോടതി തള്ളി. മദ്രാസ് കോടതിയാണ് കേസ് പരിഗണിച്ചത്. നിർമാതാക്കളുടെ ഭാഗം കേള്‍ക്കണം എന്ന് കോടതി വ്യക്തമാക്കി. ഒരാഴ്ചയ്ക്കകം സത്യവാങ്മൂലം നല്‍കണം. മിസ്റ്റർ ആൻഡ് മിസിസ് നിർമാതാക്കള്‍ക്ക് കോടതി നോട്ടീസ് അയച്ചു1990ല്‍ പുറത്തിറങ്ങിയ മൈക്കിള്‍ മദന കാമരാജൻ എന്ന സിനിമയിലെ ശിവരാത്രി എന്ന ഗാനം അനുമതിയില്ലാതെ ഉപയോഗിച്ചെന്നായിരുന്നു ഇളയരാജയുടെ പരാതി.

പകര്‍പ്പവകാശ നിയമ പ്രകാരം തന്റെ അനുമതി വാങ്ങിയ ശേഷമേ സിനിമയില്‍ ഗാനം ഉപയോഗിക്കാവൂവെന്നും അങ്ങനെ ചെയ്യാത്തതിനാല്‍ ഗാനം മിസിസ് ആൻഡ് മിസ്റ്റര്‍ എന്ന ചിത്രത്തില്‍ നിന്ന് നീക്കം ചെയ്യണമെന്നുമായിരുന്നു ഇളയരാജയുടെ വാദം. അനുമതിയില്ലാതെ പാട്ടില്‍ മാറ്റങ്ങള്‍ വരുത്തിയതും പകര്‍പ്പവകാശ ലംഘനമാണ് എന്ന് ഇളയരാജ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. നേരത്തെയും തന്റെ ഗാനങ്ങള്‍ ഉപയോഗിച്ചതിന് നഷ്‍ടപരിഹാരം ആവശ്യപ്പെട്ട് ഇളയരാജ സിനിമാ നിര്‍മാതാക്കള്‍ക്ക് നോട്ടീസ് അയിച്ചിട്ടുണ്ട്. തന്റെ ഗാനങ്ങള്‍ വേദിയില്‍ പാടരുന്നത് എന്ന് ആവശ്യപ്പെട്ട് പല പ്രമുഖ ഗായകര്‍ക്കും ഇളയരാജ നോട്ടീസ് അയച്ചതും വിവാദമായിരുന്നു.

മിസിസ് ആൻഡ് മിസ്റ്റര്‍ സിനിമ സംവിധാനം ചെയ്‍തതത് നടി വനിതാ വിജയകുമാറാണ്. വനിത വിജയകുമാറിന്റെ മകള്‍ ജോവിക വിജയകുമാറാണ് സിനിമ നിര്‍മിച്ചത്.കമല്‍ഹാസനും ഉര്‍വശിയും അഭിനയിച്ച ഹിറ്റ് ചിത്രം ആണ് മൈക്കള്‍ മദന കാമരാജൻ. ഇളയരാജ ആയിരുന്നു സംഗീത സംവിധാനം

You may also like

error: Content is protected !!
Join Our WhatsApp Group