Home Featured 11 കിലോമീറ്റര്‍ പിന്നിടാൻ ചിലവഴിച്ചത് രണ്ട് മണിക്കൂറിലധികം: ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ഒരു കോടി രൂപ വാഗ്ദാനവുമായി ഈസ്മൈട്രിപ്പ് സഹസ്ഥാപകൻ

11 കിലോമീറ്റര്‍ പിന്നിടാൻ ചിലവഴിച്ചത് രണ്ട് മണിക്കൂറിലധികം: ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ഒരു കോടി രൂപ വാഗ്ദാനവുമായി ഈസ്മൈട്രിപ്പ് സഹസ്ഥാപകൻ

by admin

നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ ഈസ് മൈ ട്രിപ്പ് എന്ന കമ്ബനിയുടെ സഹസ്ഥാപകൻ ഒരു കോടി രൂപയുടെ ധനസഹായം വാഗ്ദാനം ചെയ്തു.ആർട്ടിഫിഷ്യല്‍ ഇന്റലിജൻസും (AI) ഗൂഗിള്‍ മാപ്സ് ഡാറ്റയും ഉപയോഗിച്ച്‌ ബെംഗളൂരുവിലെ ഏറ്റവും തിരക്കേറിയ ഗതാഗത കേന്ദ്രങ്ങള്‍ കണ്ടെത്തി പരിഹാരം നടപ്പാക്കാനാണ് പദ്ധതി. കഴിഞ്ഞ ശനിയാഴ്ച രാത്രി ഔട്ടർ റിംഗ് റോഡില്‍ (ORR) 11 കിലോമീറ്റർ ദൂരം പിന്നിടാൻ രണ്ട് മണിക്കൂറിലധികം ചെലവഴിച്ചതിനെ തുടർന്നാണ് ഈസ്മൈട്രിപ്പ് സഹസ്ഥാപകൻ പ്രശാന്ത് പിറ്റിയുടെ ഈ സംരംഭം. ഗൂഗിള്‍ മാപ്സിന്റെ “റോഡ് മാനേജ്മെന്റ് ഇൻസൈറ്റ്” ടൂള്‍ ഉപയോഗിച്ച്‌, സാറ്റലൈറ്റ് ഇമേജറിയും AI-യും വഴി നഗരത്തിലെ തടസ്സങ്ങള്‍ കൃത്യമായി കണ്ടെത്താനാകുമെന്ന് അദ്ദേഹം നിർദേശിച്ചു.

ഈ പദ്ധതിക്കായി ഗൂഗിള്‍ മാപ്സ് എപിഐ, സാറ്റലൈറ്റ് ഇമേജറി, ഡാറ്റ പ്രോസസ്സിംഗിനുള്ള ജിപിയു ഇൻഫ്രാസ്ട്രക്ചർ എന്നിവയ്ക്കൊപ്പം ഒന്നോ രണ്ടോ മുതിർന്ന AI/ML എഞ്ചിനീയർമാർക്ക് ധനസഹായം നല്‍കാൻ പിറ്റി തയ്യാറാണ്. എന്നാല്‍, ബെംഗളൂരു ട്രാഫിക് പൊലീസ് (BTP) അല്ലെങ്കില്‍ ബൃഹത് ബെംഗളൂരു മഹാനഗര പാലിക (BBMP) അവരുടെ ട്രാഫിക് ഡാറ്റയോ എപിഐകളോ ലഭ്യമാക്കുകയും, നടപ്പാക്കാൻ ഒരു ടീമിനെ നിയോഗിക്കുകയും വേണം.

പൊതുജനങ്ങള്‍ ഈ സംരംഭത്തെ പിന്തുണയ്ക്കണമെന്നും, ട്രാഫിക് ഉദ്യോഗസ്ഥരെ ടാഗ് ചെയ്ത് AI വിദഗ്ധരെ പദ്ധതിയില്‍ ചേരാൻ പ്രോത്സാഹിപ്പിക്കണമെന്നും പിറ്റി അഭ്യർത്ഥിച്ചു. “ബെംഗളൂരു ഇന്ത്യയുടെ സാങ്കേതിക ഭാവിയാണ്. ഇവിടെയുള്ളവർ ഇതിലും മികച്ചത് അർഹിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

You may also like

error: Content is protected !!
Join Our WhatsApp Group