Home Featured ബെംഗളൂരു : കാഴ്‌ചപരിമിതരുടെ ഓൺബോർഡ് സംവിധാനം കൂടുതൽ ബസുകളിലേക്ക്

ബെംഗളൂരു : കാഴ്‌ചപരിമിതരുടെ ഓൺബോർഡ് സംവിധാനം കൂടുതൽ ബസുകളിലേക്ക്

by admin

ബെംഗളൂരു : കാഴ്‌ചപരിമിതർക്ക് പരസഹായമില്ലാതെ ബസുകൾ തിരിച്ചറിയാനുള്ള സംവിധാനം കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിക്കുന്നു. ബെംഗളൂരു മെട്രോപോലീറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻറെ (ബിഎംടിസി) 500 ബസുകളിലാണ് ഓൺബോർഡ് എന്ന ഉപകരണം ഉപയോഗിച്ചു പുതിയ സംവിധാനം ഏർപ്പെടുത്തുന്നത്. 25 ബസുകളിൽ പരീക്ഷണാർഥം നടപ്പാക്കിയ സംവിധാനം വിജയമായതോടെയാണ് കൂടുതൽ ബസുകളിൽ ഏർപ്പെടുത്താൻ തീരുമാനിച്ചത്. 100 ബസുകളിൽ കൂടി സംവിധാനം ഏർപ്പെടുത്തി. ഇതിന്റെ ഉദ്ഘാടനം ഗതാഗതവകുപ്പ് മന്ത്രി രാമലിംഗ റെഡ്ഡി നിർവഹിച്ചു.അടുത്ത മാസത്തോടെ ഒാൺബോർഡ് സംവിധാനമുള്ള ബസുകളുടെ എണ്ണം 500 ആയി വർധിപ്പിക്കും.

സ്റ്റോപ്പിലേക്ക് വരുന്ന ബസ് ഏത് റൂട്ടിലേക്കാണെന്ന് അറിയുന്നതിനും ബസ് നിർത്തുന്നതിന് ഡ്രൈവർക്കും കണ്ടക്ടർക്കും സന്ദേശം കൈമാറാനും സംവിധാനത്തിലൂടെ കഴിയും. ബസ് മുൻവശത്തെ ചില്ലിൽ സ്ഥാപിച്ചിരിക്കുന്ന സെൻസറും കാഴ്‌ച പരിമിതർക്ക് നൽകിയിരുക്കുന്ന ഓൺബോർഡ് ഉപകരണവും ബന്ധിപ്പിച്ചാണ് സംവിധാനം പ്രവർത്തിക്കുന്നത്. ബസ് സ്റ്റോപ്പിലേക്ക് എത്തുമ്പോൾ ഉപകരണത്തിന്റെ ഫൈൻഡ് ബട്ടൺ അമർത്തിയാൽ ബസിൻ്റെ റൂട്ട് നമ്പർ സ്പീക്കറിലൂടെ കേൾക്കാൻ സാധിക്കും.

ബസിൽ കയറണമെങ്കിൽ അതിനും ബട്ടൺ അമർത്താം. കാഴ്‌ച പരിമിതിയുള്ള ഒരാൾ കയറാനുണ്ടെന്ന സന്ദേശം ഡ്രൈവർക്കും കണ്ടക്ടർക്കും ലഭിക്കും. ഇറങ്ങേണ്ട സ്റ്റോപ്പ് അടുക്കുമ്പോഴും സ്‌പീക്കറിലൂടെ അറിയാൻ സാധിക്കും. നിർത്തുന്നതിന് വേണ്ടിയുള്ള സന്ദേശം നൽകാനും ഉപകരണത്തിൻ്റെ ബട്ടൺ അമർത്താം.കാഴ്ചപരിമിതരായ യാത്രക്കാർ കൂടുതലുള്ള 401-കെ, 242-ബി നമ്പർ റൂട്ടുകളിലെ 25 ബസുകളിലായിരുന്നു പരീക്ഷണാർഥം ഓൺബോർഡ് സംവിധാനം ഏർപ്പെടുത്തിയിരുന്നത്. പുതിയതായി ഓൺബോർഡ് ഏർപ്പെടുത്തിയിരിക്കുന്നത് യെലഹങ്ക- കെങ്കേരി (401-കെ, 401-ആർ), യശ്വന്ത്പൂർ-കെങ്കേരി (401-എം), യശ്വന്ത്പൂർ-ബനശങ്കരി(410-എഫ്), യശ്വന്ത്പുർ-നയന്തഹള്ളി മെട്രോ സ്റ്റേഷൻ(410 -എഫ്) റൂട്ടുകളിലെ ബസുകളിലാണ്. ഡൽഹി ഐഐടിയും സർക്കാർ ഇതര സ്ഥാപനമായ റെയ്‌സ്‌ഡ് ലൈൻസ് ഫൗണ്ടേഷനും ചേർന്നാണ് ഓൺബോർഡ് ഉപകരണം വികസിപ്പിച്ചത്

ആരാടാ നിന്റെ അമ്മച്ചി”; ഫേസ്ബുക്ക് ലൈവില്‍ അധിക്ഷേപ വര്‍ഷവുമായി കലാമണ്ഡലം സത്യഭാമ

നടി മല്ലികാ സുകുമാരനെതിരായ പ്രതികരണത്തിന് പിന്നാലെ ഏറ്റുവാങ്ങുന്ന സൈബ‍ർ ആക്രമണത്തിനെതിരെ അധിക്ഷേപ വർഷവുമായി കലാമണ്ഡലം സത്യഭാമ.തന്നെ വിമ‍ർശിച്ച ഓരോരുത്തരുടെയും പേര് എടുത്ത് പറഞ്ഞായിരുന്നു സത്യഭാമയുടെ അധിക്ഷേപം. ഫേസ്ബുക്ക് ലൈവിലാണ് സത്യഭാമ ഇത്തരത്തില്‍ മറുപടി നല്‍കിയത്.തനിക്കെതിരെ ഫേസ്ബുക്കില്‍ കമൻ്റിട്ട ഡോ. വിപിൻ എന്നയാള്‍ക്കെതിരെയാണ് ലൈവില്‍ ആദ്യം സത്യഭാമ രൂക്ഷവിമർശനം നടത്തുന്നത്. “

താൻ ഏത് കോണോത്തിലെ ഡോക്ടറാണ്, നീ വ്യാജ ഡോക്ടറല്ലേ, നീ മല്ലികാ സുകുമാരൻ്റെ ആരാണ്, എന്നെ അറിയാത്ത താൻ എന്തിനാണ് ഇത്തരത്തില്‍ മോശമായ ഭാഷയില്‍ കമൻ്റ് ചെയ്യുന്നത്,” എന്നൊക്കെ സത്യഭാമ ലൈവില്‍ ചോദിക്കുന്നുണ്ട്. അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടെന്ന് വെച്ച്‌ എന്തും പറയാനുള്ള അധികാരമുണ്ടെന്നാണോയെന്ന് സത്യഭാമ ചോദിക്കുന്നു. ഫേസ്ബുക്കില്‍ തനിക്കെതിരെ കമൻ്റിട്ട മറ്റുള്ളവർക്കെതിരെയും സത്യഭാമ അധിക്ഷേപം നടത്തുന്നുണ്ട്.ഫേസ്ബുക്ക് ലൈവിലും മല്ലികാ സുകുമാരനെ സത്യഭാമ വിമർശിക്കുന്നുണ്ട്. അവർക്കെന്നാണ് കാറൊക്കെ ഉണ്ടായത്, വായില്‍ സ്വർണക്കരണ്ടിയുമായാണോ അവർ ജനിച്ചത് എന്നിങ്ങനെയാണ് മല്ലികയ്‌ക്കെതിരെ സത്യഭാമയുടെ അധിക്ഷേപം

.നേരത്തെ ആർഎല്‍വി രാമകൃഷ്ണനെ അപമാനിച്ചെന്ന പരാതിയെ തുടർന്ന് വിവാദത്തിലായ സത്യഭാമയെ ഡൂപ്ലിക്കേറ്റ് എന്ന് വിളിച്ച്‌ മല്ലികാ സുകുമാരൻ പരിഹസിച്ചിരുന്നു. വിവാദത്തിലായ സത്യഭാമ ഡൂപ്ലിക്കേറ്റ് സത്യഭാമയാണ്, പലരും കരുതുന്ന സത്യഭാമ ടീച്ചർ മറ്റൊരാളാണെന്നുമായിരുന്നു മല്ലികയുടെ പ്രതികരണം. എന്നാല്‍, തനിക്കെതിരെ സംസാരിച്ച മല്ലികയെ സത്യഭാമയും വിമർശിച്ചു. താൻ ഡൂപ്ലിക്കേറ്റാണ് എന്ന് പറയാൻ എന്ത് യോഗ്യതയാണ് മല്ലികയ്ക്കുള്ളത്, ആ പെണ്ണുംപിള്ളയ്ക്ക് എന്നാണ് കാറൊക്കെ ഉണ്ടായത് എന്നൊക്കെയായിരുന്നു സത്യഭാമയുടെ പ്രതികരണം.

ഇതിന് പിന്നാലെ സത്യഭാമ വലിയ രീതിയില്‍ സൈബർ ആക്രമണം നേരിട്ടതോടെയാൈണ് ഫേസ്ബുക്ക് ലൈവിലൂടെ പരസ്യപ്രതികരണവുമായി രംഗത്തെത്തിയത്.നേരത്തെ ആർഎല്‍വി രാമകൃഷ്ണനെതിരെ വർണാധിക്ഷേപം നടത്തിയതിനായിരുന്നു സത്യഭാമ വിവാദത്തില്‍ അകപ്പെട്ടത്. പുരുഷനാണ് മോഹിനിയാട്ടം കളിക്കുന്നതെങ്കില്‍ നല്ല സൗന്ദര്യമുള്ള ആളാകണം, ചിലർ കാക്കയുടെ നിറമാണ്, പെറ്റ തള്ള സഹിക്കില്ല തുടങ്ങിയ അധിക്ഷേപങ്ങളാണ് സത്യഭാമ നടത്തിയത്. പിന്നാലെ സത്യഭാമയ്ക്കെതിരെ രാമകൃഷ്ണൻ പരാതി നല്‍കുകയായിരുന്നു

You may also like

error: Content is protected !!
Join Our WhatsApp Group