ബെംഗളൂരു : ബെംഗളൂരു മെട്രോ ടിക്കറ്റുകൾ ഇനി ഒൻപത് മൊബൈൽ ആപ്പുകളിൽ ലഭിക്കും. ഈസി ട്രിപ്പ്, ഹൈവേ ഡിലൈറ്റ്, മൈൽസ് ആൻഡ് കിലോമീറ്റേഴ്സ് (ടെലിഗ്രാം വഴി), നമ്മ യാത്രി, വൺ ടിക്കറ്റ്, റാപ്പിഡോ, റെഡ് ബസ്, ടുമോക്, യാത്രി-സിറ്റി ട്രാവൽ ഗൈഡ് എന്നീ ആപ്പുകൾവഴിയാണ് ടിക്കറ്റ് ലഭിക്കുക.
ഡിജിറ്റൽ വൈദഗ്ധ്യം പ്രയോജനപ്പെടുത്താനുള്ള കൂടുതൽ ശ്രമത്തിൻ്റെ ഭാഗമാണിതെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് എംഡി എം. മഹേശ്വര റാവു പറഞ്ഞു. ഇത് യാത്രക്കാർക്ക് കൂടുതൽ സൗകര്യമാകും.നമ്മ മെട്രോ മൊബൈൽ ആപ്പ്, വാട്‌സാപ്പ് ചാറ്റ്ബോട്ട് (8105556677), പേടിഎം ആപ്പ് എന്നിവയിൽ നിലവിലുള്ള സൗകര്യത്തിന് പുറമേയാണിതെന്നും അദ്ദേഹം പറഞ്ഞു.
4 വയസുകാരി തൂങ്ങിക്കിടന്നത് മൂന്നാം നിലയിലെ ജനാലയില്‍; ഒടുവില്‍ പാഞ്ഞെത്തി യുവാവ്;
മൂന്നാം നിലയിലെ ജനാലയില്‍ നിന്ന് പുറത്തേക്ക് തൂങ്ങിക്കിടന്ന നാലു വയസുകാരിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.കുഞ്ഞിനെ അത്ഭുതകരമായി ജീവിതത്തിലേക്ക് വലിച്ചുകയറ്റുന്നൊരു വീഡിയോയാണ് സോഷ്യല്‍ മീഡിയയുടെ ഹൃദയം കവർന്നത്. പൂനെയിലെ ഖോപ്ഡെ നഗറിലെ സോനവാനെ ബിള്‍ഡിംഗില്‍ ചൊവ്വാഴ്ച രാവിലെ 9.30നായിരുന്നു സംഭവം.അവധിയിലുള്ള ഫയർഫോഴ്സ് ജീവനക്കാരനായ യോഗേഷ് അർജുൻ ചവാനാണ് കുഞ്ഞിനെ രക്ഷിച്ചത്. അയല്‍വാസിയായ ഉമേഷ് സുത്താറിന്റെ നിലവിളി കേട്ടാണ് ചവാൻ ബാല്‍ക്കണിയിലേക്ക് പോയത്.
യ്അപ്പോഴാണ് ജനാലയിലൂടെ പുറത്തെത്തിയ നാലുവയസുകാരി ഭവികയെ കണ്ടത്. ഇളയ കുഞ്ഞിനെ മുറിയിലാക്കി മാതാവ് മൂത്ത കുട്ടിയെ സ്കൂളില്‍ കൊണ്ടുപോയിരിക്കുകയായിരുന്നു. ഈ സമയത്താണ് ഭവിക മുറിയിലെ ജനാലയിലൂടെ പുറത്തിറങ്ങാൻ ശ്രമിച്ചതും മൂന്നാം നിലയില്‍ തൂങ്ങിക്കിടന്നതും.കുട്ടിയെ കണ്ട ചവാൻ നേരെ മൂന്നാം നിലയിലേക്ക് പാഞ്ഞു. ഇതിനിടെ അമ്മയും ഫ്ലാറ്റില്‍ എത്തിയിരുന്നു. ഇതോടെ ഇരുവരും മുറിയിലേക്ക് കടന്നു കുഞ്ഞിനെ ജനല്‍ കമ്ബികള്‍ക്ക് ഇടയിലൂടെ ചവാൻ മുറിക്കുള്ളിലേക്ക് വലിച്ചെടുക്കുകയായിരുന്നു. നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് കുഞ്ഞ് ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. വീഡിയോ പെട്ടെന്ന് വൈറലായി.