Home Featured കുടകിൽ ഭാരവാഹനങ്ങൾക്കുള്ള നിരോധനം നീട്ടി

കുടകിൽ ഭാരവാഹനങ്ങൾക്കുള്ള നിരോധനം നീട്ടി

by admin

മൈസൂരു : കനത്തമഴ തുടരുന്നതിനാലും മണ്ണിടിച്ചിൽ ഭീഷണിയുള്ളതിനാലും കുടകിൽ ഭാരവാഹനങ്ങൾക്കുള്ള നിരോധനം നീട്ടിയതായി ഡെപ്യൂട്ടി കമ്മിഷണർ വെങ്കടരാജ അറിയിച്ചു. ജൂൺ ആറുമുതലുള്ള നിരോധനമാണ് ഓഗസ്റ്റ് അഞ്ചുവരെ നീട്ടിയത്. എല്ലാതരം തടിലോറികൾ, മണൽഗതാഗത വാഹനങ്ങൾ, 18.5 ടണ്ണിൽ കൂടുതൽ ഭാരമുള്ള ചരക്കുവാഹനങ്ങൾ, ബുള്ളറ്റ് ടാങ്കറുകൾ, ഷിപ്പ് കാർഗോ കണ്ടെയ്‌നറുകൾ, ട്രക്കുകൾ എന്നിവയ്ക്ക് നിരോധനം ബാധകമാണ്.എന്നാൽ എൽപിജി, ഇന്ധനവിതരണം, പാൽവിതരണം, സർക്കാർജോലിക്ക് ഉപയോഗിക്കുന്ന വാഹനങ്ങൾ, മൾട്ടി ആക്‌സിൽ ബസുകൾ ഉൾപ്പെടെയുള്ള സ്‌കൂൾ, കോളേജ്, പൊതുയാത്രാവാഹനങ്ങൾ എന്നിവയ്ക്ക് ഇളവുകൾ അനുവദിച്ചിട്ടുണ്ട്.

തീരുമാനം കർണാടക -കേരള ചരക്കുനീക്കത്തെ ബാധിക്കും. വയനാട്, കണ്ണൂർ ജില്ലാ അതിർത്തികളിൽ നിരീക്ഷണം ശക്തമാക്കും.കനത്തമഴ പെയ്യുന്ന ജില്ലയിൽ പൊതുജനസുരക്ഷയും സുഗമമായ ഗതാഗതവും ഉറപ്പാക്കുന്നതിനായാണ് നിരോധനം നീട്ടിയതെന്ന് ഡെപ്യൂട്ടി കമ്മിഷണർ അറിയിച്ചു. കുടകിലൂടെ കടന്നുപോകുന്ന ദേശീയപാത 275-ലെ കുശാൽനഗർ, സാംപാജെ അതിർത്തികളിൽ ചെക് പോസ്റ്റുകൾ സ്ഥാപിക്കും.

കുത്തനെയുള്ള ചരിവുകളും വളവുകളും കൂടുതലുള്ള കുടകിൽ കനത്തമഴയിൽ മണ്ണിലെ ഈർപ്പം വർധിക്കുന്നതിനാൽ ഭൂമി ദുർബലമാകും. കൂടുതൽ ഭാരവാഹനങ്ങളുടെ സഞ്ചാരം കനത്ത മണ്ണിടിച്ചിലിന് കാരണമാകുമെന്നാണ് വിദഗ്‌ധരുടെ വിലയിരുത്തൽ. ഇതേത്തുടർന്നാണ് ജില്ലാഭരണകൂടത്തിൻ്റെ തീരുമാനം. നിരോധനം ലംഘിക്കുന്നവർക്കെതിരേ മോട്ടോർവാഹനനിയമം, ദുരന്തനിവാരണ മാർഗനിർദേശങ്ങളിലെ പ്രസക്തമായ വകുപ്പുകൾ എന്നിവപ്രകാരം ശിക്ഷാനടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

മുഴുവൻ കുടുംബാംഗങ്ങളും സമ്മതിക്കണം; ഗോത്ര കാരണവന്മാരുടെ സമ്മതവും നിര്‍ണായകം: യെമനില്‍ ദിയാധന നടപടി എളുപ്പമല്ല

യെമനിലെ രാഷ്ട്രീയ വ്യവസ്ഥയില്‍ ഗോത്ര നേതാക്കള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. സമൂഹത്തിന്റെ അടിത്തട്ടിലെ നീതിന്യായ വ്യവസ്ഥയില്‍ ഈ ഗോത്ര നേതാക്കള്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്.ദിയാധനം സ്വീകരിക്കുന്നതിലും നിരസിക്കുന്നതിലുമെല്ലാം ഈ ഗോത്ര വ്യവസ്ഥയുടെ സ്വാധീനം പ്രധാനമാണ്. പലപ്പോഴും ദിയാധനം സ്വീകരിക്കാൻ കുടുംബവും ഗോത്രവും വിസമ്മതിച്ചതുമായി ബന്ധപ്പെട്ട് വലിയ സംഘർഷങ്ങളുണ്ടായിട്ടുണ്ട്. പലപ്പോഴും ഇത്തരം സംഭവങ്ങള്‍ കുടിപ്പകയിലേക്ക് മാറാറുണ്ട്. നിമിഷപ്രിയയുടെ കേസില്‍ കൊല്ലപ്പെട്ട തലാല്‍ അബ്ദോ മെഹ്ദിയുടെ കുടുംബത്തിലെ ചില അംഗങ്ങള്‍ ദിയാധനം സ്വീകരിക്കാൻ വിസമ്മതിക്കുകയാണ്.

ഇത് നിർണായകമാണ്. കാരണം, ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങളും അംഗീകരിച്ചാല്‍ മാത്രമേ ദിയാധനം വാങ്ങി കേസ് ഒത്തുതീർപ്പാക്കാനും, വധശിക്ഷയില്‍ നിന്ന് മോചനം നേടാനും സാധിക്കൂ. എന്നാല്‍ മെഹ്ദിയുടെ കുടുംബം ദിയാധനം വാങ്ങാൻ കൂട്ടാക്കുന്നില്ല എന്നിടത്താണ് പ്രശ്നം.മുഴുവൻ കുടുംബവും അംഗീകരിക്കണം എന്നാണ് ചട്ടം. മുഴുവൻ കുടുംബമെന്നാല്‍ അച്ഛൻ, അമ്മ, സഹോദരങ്ങള്‍, കസിൻസ് തുടങ്ങിയവരെല്ലാം പെടും. ഓരോ ഗോത്രവിഭാഗത്തിന് ഓരോ ചട്ടങ്ങളുണ്ട്. ഇതനുസരിച്ച്‌ ഉള്‍പ്പെടുന്ന ബന്ധുക്കളിലും മാറ്റം വരും.

കൂടാതെ മരിച്ചയാളുടെ അനന്തരാവകാശികള്‍ എന്ത് നിലപാട് എടുക്കുന്നു എന്നതും പ്രധാനമാണ്. ഇവർക്കെല്ലാം പുറമെയാണ് ഗോത്ര നേതാക്കളുടെയും കാരണവന്മാരുടെയും സമ്മതം.പ്രതീക്ഷ കൈവിടാതെ പ്രേമകുമാരി യെമനില്‍ തുടരുന്നു; നിമിഷപ്രിയ കേസിന്റെ നാള്‍വഴികള്‍ഗോത്രത്തിനകത്ത് മാത്രമല്ല, കോടതിയിലും ദിയാധന നടപടികള്‍ അംഗീകരിക്കപ്പെടും. ഇതൊരു ഗോത്രവ്യവസ്ഥയായല്ല നിലനില്‍ക്കുന്നത്. കൃത്യമായ നിയമ ചട്ടക്കൂടുകളുള്ള ഒരു വ്യവസ്ഥയാണ്. ശരിഅ നിയമപ്രകാരം സ്ഥാപിതമാക്കപ്പെട്ട വ്യവസ്ഥയാണിത്. മനുഷ്യജീവന് വിലയിടുക എന്നതല്ല ഈ നിയമത്തിന്റെ ലക്ഷ്യം.

മറിച്ച്‌ കൊലപാതകങ്ങള്‍ കുടിപ്പകയായി പരിണണിക്കുന്നതിനെ തടയിടുക എന്നതാണ്. ഇത്തരം കേസുകളില്‍ കുടുംബത്തിന് പൂർണ അധികാരമുണ്ട് എന്നും കരുതരുത്. ഒരു കൊലപാതകക്കേസില്‍ ദിയാധനം വാങ്ങി വിട്ടുവീഴ്ച ചെയ്യാൻ കുടുംബം സമ്മതിച്ചാലും ഗോത്ര സമൂഹവും ഭരണകൂടവും വിട്ടുവീഴ്ച ചെയ്യണമെന്നില്ല. ഇവരെല്ലാവരും ഒരുപോലെ തയ്യാറായാല്‍ മാത്രമേ കാര്യങ്ങള്‍ മുമ്ബോട്ടു പോകൂ. ദിയാധനത്തിന്റെ കാര്യത്തില്‍ സ്ത്രീപുരുഷ ഭേദങ്ങളും മതഭേദങ്ങളുമെല്ലാമുണ്ട്. 2022ല്‍ സ്ത്രീപുരുഷന്മാർക്കും, മുസ്ലിം-അമുസ്ലിം വിഭാഗങ്ങള്‍ക്കും ഒരേ ദിയാധനം ഏർപ്പെടുത്താൻ സൗദി നീക്കം നടത്തിയിരുന്നു. ഇതില്‍ കാര്യമായി മുമ്ബോട്ടു പോകാൻ അവര്‍ക്കായിട്ടില്ല.

ഇറാനില്‍ പുരുഷന് ലഭിക്കുന്നതിന്റെ പകുതി തുക മാത്രമേ സ്ത്രീക്ക് ദിയാധനമായി ലഭിക്കാറുള്ളൂ. 2019ല്‍ ദിയാധനം തുല്യമാക്കാനുള്ള നിയമത്തെ സുപ്രീംകോടതി അംഗീകരിച്ചെങ്കിലും രാജ്യത്ത് ഇത് അത്ര വ്യാപകമായി നടപ്പാക്കാൻ സാധിച്ചിട്ടില്ല

You may also like

error: Content is protected !!
Join Our WhatsApp Group