Home Featured മുൻ കാമുകിക്ക് അശ്ലീല സന്ദേശം അയച്ചു; ബെംഗളൂരുവില്‍ ദര്‍ശൻ കേസ് മാതൃകയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു

മുൻ കാമുകിക്ക് അശ്ലീല സന്ദേശം അയച്ചു; ബെംഗളൂരുവില്‍ ദര്‍ശൻ കേസ് മാതൃകയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു

by admin

മുൻ കാമുകിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചതിന് യുവാവിനെ ഒരു സംഘം തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചു.നടൻ ദർശൻ ഉള്‍പ്പെട്ട രേണുകാ സ്വാമി കൊലക്കേസ് മാതൃകയാക്കിയാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറയുന്നു. പത്തോളം വരുന്ന സംഘമാണ് ആക്രമണം നടത്തിയത്. പ്രതികളിലൊരാള്‍ ഈ ക്രൂരകൃത്യത്തിന്റെ വീഡിയോ ചിത്രീകരിക്കുകയും ചെയ്തു.കുശാല്‍ എന്ന യുവാവിനെയാണ് അക്രമികള്‍ ക്രൂരമായി മർദിച്ചത്. തുടര്‍ന്ന് വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി സ്വകാര്യ ഭാഗങ്ങളില്‍ മർദിക്കുകയും ചെയ്യുന്ന സംഭവം വീഡിയോയിലുണ്ട്.

മർദനത്തിനിടെ, രേണുകാ സ്വാമി കൊലക്കേസ് ഓര്‍മിപ്പിച്ച്‌, സമാന അനുഭവം നേരിടേണ്ടിവരുമെന്ന് ആക്രമികളിലൊരാള്‍ ഭീഷണിപ്പെടുത്തുന്നതും, ഇത് പറഞ്ഞ് ചിരിക്കുന്നതും വീഡിയോയില്‍ കാണാം.പൊലീസ് പറയുന്നതനുസരിച്ച്‌, കുശാല്‍ ഒരു കോളേജ് വിദ്യാർത്ഥിനിയുമായി രണ്ട് വർഷം പ്രണയത്തിലായിരുന്നു. എന്നാല്‍ ഏതാനും മാസങ്ങള്‍ക്ക് മുൻപ് ഇവർ വേർപിരിഞ്ഞു. പിന്നീട് യുവതി മറ്റൊരാളുമായി ബന്ധത്തിലായി. ഇതില്‍ രോഷാകുലനായ കുശാല്‍ യുവതിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചു.

ഇതിനുള്ള പ്രതികാരമായി, യുവതിയും അവളുടെ കാമുകനും സുഹൃത്തുക്കളും ചേർന്നാണ് ആക്രമണം ആസൂത്രണം ചെയ്തത്.പ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞ് കുശാലിനെ ഒരു സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. എന്നാല്‍, പ്രതികള്‍ കുശാലിനെ കാറില്‍ തട്ടിക്കൊണ്ടുപോയി ഒരു തടാകത്തിനടുത്തുള്ള വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയി ക്രൂരമായി മർദിക്കുകയായിരുന്നു. കേസില്‍ ഈ കേസില്‍ ഇതുവരെ എട്ട് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.നേരത്തെ, ബെംഗളൂരുവിലെ സുമനഹള്ളിക്ക് സമീപമുള്ള ഓടയില്‍ നിന്നായിരുന്നു രേണുക സ്വാമിയുടെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തില്‍ നിരവധി പരിക്കുകളുണ്ടായിരുന്നു.

ചിത്രദുർഗ സ്വദേശിയായ രേണുകാ സ്വാമി പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചതിനെ തുടർന്നാണ് തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.ആദ്യം, നാല് പേർ സാമ്ബത്തിക തർക്കമാണ് കാരണമെന്ന് പറഞ്ഞ് കുറ്റം ഏറ്റെടുത്ത് പൊലീസിന് കീഴടങ്ങി. എന്നാല്‍, ഇവരുടെ മൊഴികളിലെ വൈരുദ്ധ്യങ്ങള്‍ ദർശൻ, പവിത്ര ഗൗഡ, മറ്റ് 15 പേർ എന്നിവർ ഉള്‍പ്പെട്ട ഒരു ഗൂഢാലോചന വെളിപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ നടൻ ദർശനെ ജൂണ്‍ 11-ന് അറസ്റ്റ് ചെയ്തിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group