Home Featured തനിക്ക് വേറെ വഴിയില്ല, സിദ്ധരാമയ്യയ്‌ക്കൊപ്പം നില്‍ക്കും’; മുഖ്യമന്ത്രി വിവാദത്തില്‍ പ്രതികരിച്ച് ഡികെ ശിവകുമാര്‍

തനിക്ക് വേറെ വഴിയില്ല, സിദ്ധരാമയ്യയ്‌ക്കൊപ്പം നില്‍ക്കും’; മുഖ്യമന്ത്രി വിവാദത്തില്‍ പ്രതികരിച്ച് ഡികെ ശിവകുമാര്‍

by admin

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങള്‍ക്കിടെ പ്രതികരണവുമായി ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍. തനിക്ക് വേറെ വഴിയില്ലെന്നും സിദ്ധരാമയ്യയ്‌ക്കൊപ്പം നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കര്‍ണാടക കോണ്‍ഗ്രസിനുള്ളില്‍ വിവാദങ്ങള്‍ ഉയര്‍ന്നതോടെയാണ് ഡികെ ശിവകുമാര്‍ തന്‍റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.സിദ്ധരാമയ്യയ്‌ക്കൊപ്പം നില്‍ക്കുന്നതില്‍ തനിക്ക് എതിര്‍പ്പില്ല. ഹൈക്കമാന്‍ഡ് എന്ത് പറഞ്ഞാലും അത് നിറവേറ്റപ്പെടും. തനിക്ക് അനുകൂലമായി സംസാരിക്കാന്‍ താന്‍ ആരോടും പറഞ്ഞിട്ടില്ല.

അതിന്‍റെ ആവശ്യവുമില്ല.നിലവില്‍ ഒരു മുഖ്യമന്ത്രിയുള്ളപ്പോള്‍ അത്തരം പ്രസ്‌താവനകളുടെ ആവശ്യവുമില്ല. നിരവധി എംഎൽഎമാർ നേതൃമാറ്റം ആവശ്യപ്പെട്ടിട്ടും പാർട്ടി പിന്തുണയ്ക്കുന്നില്ലേ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, പരസ്യമായി ഒന്നും ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്ന് ശിവകുമാർ പറഞ്ഞു.ഞാന്‍ മാത്രമല്ല പലരും പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് പേര്‍ പാര്‍ട്ടിക്കായി അധ്വാനിച്ചിട്ടുണ്ട്. ആദ്യം അവരെ കുറിച്ച് നമ്മുക്ക് ചിന്തിക്കാമെന്നും ഡികെ ശിവകുമാര്‍ പറഞ്ഞു

അതേസമയം ചിക്കബല്ലാപൂരില്‍ മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി സിദ്ധരാമയ്യ താന്‍ അഞ്ച് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കുമെന്നും പറഞ്ഞു. ഞാന്‍ തന്നെ മുഖ്യമന്ത്രിയായി തുടരുമെന്ന് എന്താണ് അക്കാര്യത്തില്‍ നിങ്ങള്‍ക്കിത്ര സംശയമെന്നും അദ്ദേഹം മാധ്യമങ്ങളോട് ചോദിച്ചു. ദസറയ്‌ക്ക് മുമ്പ് സംസ്ഥാനത്ത് പുതിയ മുഖ്യമന്ത്രിയുണ്ടാകുമെന്ന പ്രതിപക്ഷ നേതാവ് ആർ അശോകന്‍റെ പ്രസ്‌താവനയെക്കുറിച്ച് ചോദിച്ചപ്പോൾ, “അശോകനാണോ നമ്മുടെ ഹൈക്കമാൻഡ്? എന്ന് അദ്ദേഹം തിരിച്ചും ചോദിച്ചു.കോണ്‍ഗ്രസ് സര്‍ക്കാരിന്‍റെ ആദ്യ രണ്ടര വര്‍ഷം സിദ്ധരാമയ്യയും അടുത്ത രണ്ടര വര്‍ഷം ഡികെ ശിവകുമാറും മുഖ്യമന്ത്രി സ്ഥാനം വഹിക്കുമെന്നായിരുന്നു നേരത്തെയുള്ള സൂചനകള്‍.

എന്നാല്‍ അഞ്ച് വര്‍ഷവും താന്‍ തന്നെ മുഖ്യമന്ത്രി പദവി വഹിക്കുമെന്ന് സിദ്ധരാമയ്യ പറഞ്ഞതാണ് കടുത്ത വിവാദങ്ങള്‍ക്ക് കാരണമായത്. ഇതിന് പിന്നാലെയാണ് ഡികെ ശിവകുമാര്‍ വിശദീകരണവുമായെത്തിയത്.

You may also like

error: Content is protected !!
Join Our WhatsApp Group