ബെംഗളുരു:കർണാടകയിലെ ഹാസൻ ജില്ലയിൽ ഒരു മാസത്തിനുള്ളിൽ 21 പേർ ഹൃദയാഘാതം മൂലം മരിച്ച സംഭവത്തിൽ സർക്കാർ അന്വേഷണം ആരംഭിച്ചു. കർണാടക ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.ഹൃദയാഘാതകേസുകൾ വർധിക്കുന്നത് ആരോഗ്യവകുപ്പ് ഗൗരവമായി എടുത്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.വർധിച്ചുവരുന്ന ഹൃദയാഘാതങ്ങളെക്കുറിച്ച് ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുടെ അധ്യക്ഷതയിൽ പഠനം നടത്തി റിപ്പോർട്ട് നേടാൻ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
‘പെട്ടെന്നുള്ള ഹൃദയാഘാതം തടയുന്നതിനായി സംസ്ഥാന സർക്കാർ പുനീത് രാജ്‌കുമാർ ഹാർട്ട് ജ്യോതി പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. എന്നാൽ യുവാക്കളിൽ കൂടുതലായി ഹൃദയാഘാതം ഉണ്ടാകുന്നതിനെക്കുറിച്ച് സമഗ്രമായ ഗവേഷണം ആവശ്യമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.സംഭവത്തിൽ ഹസൻ ഭരണകൂടം അടിയന്തര യോഗം ചേർന്നിട്ടുണ്ട്. വിദഗ്‌ധരുടെ സംഘം അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് സമർപ്പിക്കുമെന്ന് ഡെപ്യൂട്ടി കമ്മീഷണർ കെ.എസ്. ലതാകുമാരിപറഞ്ഞതായി ദി ന്യൂ ഇന്ത്യൻ എക്സസ്പ്രസ് റിപ്പോർട്ട് ചെയ്തു.
ഹൃദയാഘാതത്തിനുള്ള കാരണങ്ങൾ റിപ്പോർട്ട് പഠിക്കുമെന്ന് അവർ കൂട്ടിച്ചേർത്തു.തിങ്കളാഴ്ച മാത്രം മൂന്ന് പേരാണ് ജില്ലയിൽ ഹൃദയാഘാതം മൂലം മരിച്ചത്. അടുത്തിടെ മരിച്ച 21 പേരും 30 നും 55 നും ഇടയിൽ പ്രായമുള്ളവരാണെന്നാണ് അധികൃതർ പറയുന്നത്. അതേസമയം,മരിച്ചവർക്ക് മറ്റ് രോഗങ്ങളുണ്ടായിരുന്നുവെന്നും പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ കൃത്യമായ കാരണം വ്യക്തമാകൂ എന്നും ജില്ലാ ആരോഗ്യ ഓഫീസർ ഡോ. അനിൽ കുമാർ പറഞ്ഞു. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ 68 താലൂക്ക് ആശുപത്രികളിലായി എസ്‌ടിഇഎംഐ പദ്ധതി പ്രകാരം 37,774 പേർക്ക് ചികിത്സ നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്
പരീക്ഷയില്‍ തോല്‍ക്കുമെന്ന് ഭയന്ന് എംഎസ്ഡബ്ല്യൂ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി
പരീക്ഷയില്‍ തോല്‍ക്കുമെന്ന് ഭയന്ന് എംഎസ്ഡബ്ല്യൂ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി.പെരുമ്ബാവൂര്‍ ഒക്കല്‍ ചേലാമറ്റം പിലപ്പിളളി വീട്ടില്‍ അക്ഷയയാണ് (23) തൂങ്ങിമരിച്ചത്. തിങ്കളാഴ്ച്ച നടന്ന പരീക്ഷയില്‍ പഠിച്ച കാര്യങ്ങള്‍ കൃത്യമായി എഴുതാന്‍ കഴിഞ്ഞില്ലെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നുണ്ട്. കിടപ്പുമുറിയില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം.അതേസമയം നെടുമങ്ങാട് വിദ്യാര്‍ഥിനി വീടിനുള്ളില്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ചു. നടുക്കാട് ഒലിപ്പുനട ഓംകാറില്‍ സുരേഷ്-ദിവ്യ ദമ്ബതിമാരുടെ മകളും കൈമനം വനിതാ പോളിടെക്നിക്കിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയുമായ മഹിമ സുരേഷാ(19)ണ് മരിച്ചത്. കോളേജിലെ മാഗസിന്‍ എഡിറ്ററുമാണ് മഹിമ.തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം നടന്നത്. മഹിമ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീട്ടില്‍നിന്നു നിലവിളിയും, പുകയും ഉയരുന്നതുകണ്ട നാട്ടുകാര്‍ വീട്ടിലേക്ക് ഓടിച്ചെന്നെങ്കിലും മുന്‍വശത്തെയും, പുറകുവശത്തെയും വാതിലുകള്‍ പൂട്ടിയനിലയിലായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ പുറകുവശത്തെ വാതില്‍ തല്ലിപ്പൊളിച്ച് അകത്തുകയറുകയായിരുന്നു. ഉടന്‍തന്നെ മഹിമയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നരുവാമൂട് പോലീസ് കേസെടുത്തു. മാളവിക സുരേഷ് സഹോദരിയാണ്.