മലയാളികൾക്ക് സന്തോഷ വാർത്ത. മംഗളൂരു – ബെംഗളൂരു വന്ദേ ഭാരത് സർവീസ് തുടങ്ങിയാൽ നേട്ടം മലയാളികൾക്കും. വെറും ആറുമണിക്കൂർ കൊണ്ട് യാത്ര പൂർത്തിയാക്കാൻ കഴിയുന്ന വിധത്തിലുള്ള സർവീസാണ് ബെംഗളൂരു – മംഗളൂരു റൂട്ടിൽ ഒരുങ്ങുന്നത്.മംഗളൂരു – ബെംഗളൂരു വന്ദേ ഭാരത് സർവീസ് വൈകാതെ യാഥാർഥ്യമാകുമെന്നാണ് പുറത്തുവരുന്ന വിവരം.ജനങളുടെ യാത്ര സങ്കൽപ്പം മാറ്റിമറിച്ച ട്രെയിനാണ് വന്ദേഭാരത്. കർണാടകയിലെ നാല് ജില്ലകൾക്കും വടക്കൻ കേരളത്തിലെ ജില്ലകൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന സർവീസായി ഇത് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മംഗളൂരു – ബെംഗളൂരു റെയിൽ പാതയിൽ വൈദ്യുതീകരണം പൂർത്തിയായാൽ ഉടൻ വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് ആരംഭിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വന്ദേ ഭാരത് ട്രെയിൻ സർവീസ് ആരംഭിക്കുന്നതിനാവശ്യമായ വൈദ്യുതീകരണം 22 കിലോമീറ്ററോളം പൂർത്തിയായതായി മന്ത്രി സോമണ്ണ അറിയിച്ചിരുന്നു. ബാക്കിയിള്ള 33 കിലോമീറ്റർ പാതയിലും പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.ബെംഗളൂരു മംഗളൂരു വന്ദേഭാരത് ട്രെയിൻ ഓടിത്തുടങ്ങുമ്പോൾ ബെംഗളൂരു, തുംകുരു, ഹാസൻ, മംഗളൂരു എന്നീ നാല് ജില്ലകളിലെ യാത്രക്കാർക്ക് പ്രയോജനം ലഭിക്കും.
പാതയിൽ പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തിയാക്കി വന്ദേ ഭാരത് ഓടിക്കുകയാണ് അധികൃതർ ലക്ഷ്യമിടുന്നത്. നിലവിൽ പ്രശ്നം നേരിടുന്ന ഹസൻ – മംഗളൂരു പാതയിൽ 57 തുരങ്കങ്ങളും 700 പാലങ്ങളുമാണ് ഉള്ളത്. ഇവിടെ ഇരട്ടപ്പാത തയ്യാറാകുന്നതിനുള്ള സർവേ നേരത്തെ നടത്തിയിരുന്നു.ബെംഗളൂരു മംഗളൂരു വന്ദേ ഭാരത് ട്രെയിൻ ഓടിത്തുടങ്ങുമ്പോൾ ബെംഗളൂരു, തുംകുരു, ഹാസൻ, മംഗളൂരു എന്നീ നാല് ജില്ലകളിലെ യാത്രക്കാർക്ക് പ്രയോജനം ലഭിക്കും. പാതയിൽ പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തിയാക്കി വന്ദേ ഭാരത് ഓടിക്കുകയാണ് അധികൃതർ ലക്ഷ്യമിടുന്നത്. നിലവിൽ പ്രശ്നം നേരിടുന്ന ഹസൻ – മംഗളൂരു പാതയിൽ 57 തുരങ്കങ്ങളും 700 പാലങ്ങളുമാണ് ഉള്ളത്. ഇവിടെ ഇരട്ടപ്പാത തയ്യാറാകുന്നതിനുള്ള സർവേ നേരത്തെ നടത്തിയിരുന്നു.