ബെംഗളൂരു നഗരം വിടാൻ തീരുമാനിച്ചതിനെ കുറിച്ച് ഇൻസ്റ്റഗ്രാമില്‍ റീല്‍ പങ്കുവെച്ച് ദമ്ബതികള്‍. ബെംഗളൂരുവിലെ വായുവിന്റെ ഗുണനിലവാരം അവരുടെ ആരോഗ്യത്തെ ബാധിച്ചുവെന്നും ഇടയ്ക്കിടെ ചുമയും പനിയും വരുന്നുവെന്നും ഇരുവരും റീലില്‍ പറയുന്നു.ഒരു ബിസിനസ് ആരംഭിക്കാൻ ഏറ്റവും മികച്ച സ്ഥലങ്ങളിലൊന്നാണ് ബെംഗളൂരുവെന്നും എന്നാല്‍ ഇവിടെ താമസിക്കാൻ കഴിയില്ലെന്നും അവർ പറയുന്നു.അശ്വിൻ, അപർണ എന്ന് പേരുള്ള ദമ്ബതികളാണ് റീല്‍ പങ്കുവെച്ചത്. ഇരുവരും സംരഭകരാണ്.
നഗരത്തില്‍തന്നെ ഒരു ബിസിനസ് നടത്തുകയാണ്. ‘നിങ്ങള്‍ ഞങ്ങളെ വെറുത്തേക്കാം, പക്ഷേ ബാംഗ്ലൂർ ഞങ്ങളെ പതുക്കെ കൊല്ലുകയാണ്. ഇത് ആരും കാണുന്നില്ല’-ഇരുവരും റീലില്‍ പറയുന്നു. ഫെബ്രുവരിയില്‍ ബെംഗളൂരുവിലെ എയർ ക്വാളിറ്റി ഇൻഡെക്സ് (AQI) 297 എന്നാണ് കാണിച്ചതെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു.’ബെംഗളൂരുവില്‍ ശുദ്ധവായുവും മികച്ച കാലാവസ്ഥയും ഉണ്ടെന്ന് ആളുകള്‍ പറയുന്നു. പക്ഷേ അത് ശരിക്കും അങ്ങനെയാണോ?’ എന്ന് അപർണ റീലില്‍ ചോദിക്കുന്നുണ്ട്.
ഫെബ്രുവരിയില്‍ എയർ ക്വാളിറ്റി ഇൻഡെക്സ് (AQI) ഞെട്ടിക്കുന്ന 297 എന്ന കണക്ക് കാണിച്ചെന്നും ഇത് ‘വളരെ അനാരോഗ്യകരം’ എന്ന് തരംതിരിച്ചിട്ടുണ്ടെന്നും ‘അപകടകരമായ’ അവസ്ഥയുടെ തൊട്ടടുത്താണ് ഇതെന്നും അവർ കൂട്ടിച്ചേർത്തു.’ഇത് ഞങ്ങള്‍ നേരത്തെ അറിഞ്ഞിരുന്നെങ്കില്‍, ഞങ്ങള്‍ ബാംഗ്ലൂർ നേരത്തെ വിട്ടുപോയേനെ. ഇവിടുത്തെ അന്തരീക്ഷം ഞങ്ങള്‍ ഇഷ്ടപ്പെട്ടു. ആളുകളെ ഇഷ്ടപ്പെട്ടു. ഭക്ഷണവും ഇഷ്ടപ്പെട്ടു. പക്ഷേ, ദിവസവും ഞങ്ങള്‍ ശ്വസിക്കുന്നത് എന്താണെന്ന് ഞങ്ങള്‍ അറിഞ്ഞില്ല.’-ദമ്ബതികള്‍ പറഞ്ഞു. ‘നമ്മ ബെംഗളൂരു അതിശയകരമാണ്.
ഒരു ബിസിനസ്സ് ആരംഭിക്കാൻ പോലും ഇത് ഏറ്റവും നല്ല സ്ഥലമാണ്, പക്ഷേ ഞങ്ങള്‍ക്ക് ഈ തീരുമാനം എത്രയും പെട്ടെന്ന് എടുക്കേണ്ടി വന്നു. നഗരം ഞങ്ങളെ മുക്കിക്കളയുന്നതിന് മുമ്ബ് ഞങ്ങള്‍ ബാംഗ്ലൂർ വിട്ടു.’-ഇരുവരും കൂട്ടിച്ചേർക്കുന്നു.ഈ റീലിന് താഴെ ഒട്ടേറെപ്പേരാണ് ഇരുവരേയും പിന്തുണച്ചും വിമർശിച്ചും രംഗത്തെത്തിയത്. ‘സത്യം തുറന്നുപറഞ്ഞതിന് നന്ദി. നിങ്ങള്‍ നേരിട്ട അതേ പ്രശ്നം അതികഠിനമായ തലവേദനയോടൊപ്പം ഞാനും നേരിട്ടു.
മൂന്ന് വർഷത്തിനു ശേഷം ഞാൻ ആ സ്ഥലം വിട്ടുപോയി. ഇപ്പോള്‍ സന്തോഷവാനും ആരോഗ്യവാനുമാണ്.’ എന്ന് ഒരു ഉപയോക്താവ് കുറിച്ചു. ‘യഥാർത്ഥത്തില്‍ ബെംഗളൂരുകാർ നിങ്ങളുടെ തീരുമാനത്തില്‍ വളരെ സന്തോഷവാന്മാരാണ്. ദയവായി കൂടുതല്‍ ആളുകള്‍ക്ക് പ്രചോദനമാവുക.’-മറ്റൊരാള്‍ കൂട്ടിച്ചേർത്തു.’ആളുകള്‍ നിങ്ങളെ വെറുക്കുകയാണ് ചെയ്യുന്നത്. പക്ഷേ നിങ്ങള്‍ പറയുന്നത് നൂറു ശതമാനം ശരിയാണ്.’-ഒരു ഉപയോക്താവ് പ്രതികരിച്ചത് ഇങ്ങനെയാണ്. ‘നമ്മള് എല്ലാവരും ഈ നഗരത്തെ സ്വന്തമാക്കണം. മികച്ച വായുവിനും അടിസ്ഥാന സൗകര്യങ്ങള്‍ക്കുമായി പോരാടണം. അല്ലാതെ വടക്ക്-തെക്ക് ഭിന്നതയുടെ പേരില്‍ പോരടിക്കരുത്!’-എന്നായിരുന്നു ഒരു കമന്റ്.