Home Uncategorized ബംഗളൂരു : എസ്.എസ്.എല്‍.സി പരീക്ഷകളില്‍ വിജയം 60 ശതമാനത്തില്‍ താഴെ; സ്കൂള്‍ പ്രധാനാധ്യാപകര്‍ക്ക് നോട്ടീസ് അയച്ച്‌ പൊതുവിദ്യാഭ്യാസ വകുപ്പ്

ബംഗളൂരു : എസ്.എസ്.എല്‍.സി പരീക്ഷകളില്‍ വിജയം 60 ശതമാനത്തില്‍ താഴെ; സ്കൂള്‍ പ്രധാനാധ്യാപകര്‍ക്ക് നോട്ടീസ് അയച്ച്‌ പൊതുവിദ്യാഭ്യാസ വകുപ്പ്

by admin

ബംഗളൂരു: 2025ലെ എസ്.എസ്.എല്‍.സി പരീക്ഷകളിലെ വിജയശതമാനം 60 ശതമാനത്തില്‍ താഴെ രേഖപ്പെടുത്തിയ സർക്കാർ, സർക്കാർ-എയ്ഡഡ് സ്കൂളുകളിലെ പ്രധാനാധ്യാപകർക്ക് മോശം അക്കാദമിക് പ്രകടനത്തിന് വിശദീകരണം തേടി പൊതുവിദ്യാഭ്യാസ വകുപ്പ് (ഡി.പി.ഐ) നോട്ടീസ് അയച്ചു.അതത് ജില്ലകളിലെ കുറഞ്ഞ വിജയ നിരക്കിന് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പബ്ലിക് ഇൻസ്ട്രക്ഷൻ (ഡി.ഡി.പി.ഐ)മാരെ ഉത്തരവാദികളാക്കണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വകുപ്പിന് നിർദേശം നല്‍കിയതിനെ തുടർന്നാണ് നടപടി.മികച്ച പ്രകടനം കാഴ്ചവെക്കാത്ത ജില്ലകളിലെ സർക്കാർ-എയ്ഡഡ് സ്കൂളുകള്‍ പരിശോധനക്ക് വിധേയമായിട്ടുണ്ട്.

വിജയശതമാനം 60ല്‍ താഴെയായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന അധ്യാപകരുടെ പട്ടിക തയാറാക്കാനും അവരുടെ ശമ്ബളവർധന തടഞ്ഞുവെക്കാൻ ശിപാർശ ചെയ്യാനും ഡി.ഡി.പി.ഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്.തുടർച്ചയായി മൂന്ന് വർഷത്തേക്ക് വിദ്യാർഥികളുടെ പ്രകടനം തൃപ്തികരമല്ലെങ്കില്‍ പഠിപ്പിക്കുന്ന അധ്യാപകർക്കുള്ള ശമ്ബളവർധന തടഞ്ഞുവെക്കാൻ ഡി.ഡി.പി.ഐക്ക് അധികാരമുണ്ട്. അഞ്ച് വർഷമായി എസ്.എസ്.എല്‍.സി പരീക്ഷകളില്‍ വിജയശതമാനം 50ല്‍ താഴെയായ എയ്ഡഡ് സ്കൂളുകളുടെ ഗ്രാൻഡുകള്‍ തടഞ്ഞുവെക്കും

.ഈ വർഷം 3583 സർക്കാർ-എയ്ഡഡ് സ്കൂളുകളില്‍നിന്നുള്ള 2,00,214 വിദ്യാർഥികള്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയതില്‍ 1,18,066 പേർ (58.97 ശതമാനം) മാത്രമേ വിജയിച്ചിരുന്നുള്ളൂ. സർക്കാർ സ്കൂള്‍ ഹെഡ്മാസ്റ്റർമാർക്ക് നല്‍കിയ നോട്ടീസില്‍ ‘കർമപരമായ വീഴ്ച’ എന്ന് പരാമർശിക്കുകയും വിദ്യാർഥികളെയും അധ്യാപകരെയും വേണ്ടരീതിയില്‍ നയിക്കുന്നതില്‍ അവർ പരാജയപ്പെട്ടുവെന്ന് ആരോപിക്കുകയും ചെയ്തു.

20 രൂപയ്ക്ക് ദമ്ബതികള്‍ക്ക് താലിമാല സമ്മാനിച്ച്‌ ജുവലറിയുടമ

1,120 രൂപയുമായി ഭാര്യക്ക് സ്വര്‍ണം വാങ്ങാനെത്തിയ 93 കാരന്‍ നിവൃത്തി ഷിന്‍ഡെയ്ക്കും ശാന്താബായിക്കും കയ്യടിച്ച്‌ സോഷ്യല്‍ മീഡിയ.ജല്‍ന ജില്ലയിലെ അംഭോര്‍ ജഹാഗിര്‍ എന്ന കാര്‍ഷിക ഗ്രാമത്തില്‍ നിന്നുള്ളയാളാണ് നിവൃത്തി ഷിന്‍ഡെ. തന്‍റെ ഭാര്യയ്ക്ക് താലിമാല വാങ്ങാനെത്തിയ ഷിന്‍ഡെയ്ക്ക് ഇപ്പേഴത്തെ സ്വര്‍ണവിലയെക്കുറിച്ച്‌ വലിയ ധാരണയില്ലെങ്കിലും ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള സ്‌നഹത്തിന് പക്ഷെ നല്ല പത്തരമാറ്റ് തിളക്കമുണ്ടായിരുന്നു.

ഇത് തിരിച്ചറിഞ്ഞ ജുവലറിയുടമ അവര്‍ക്ക് 20 രൂപയ്ക്ക് താലിമാല സമ്മാനിക്കുകയും ചെയ്തു.ഛത്രപതിസംഭാജി നഗറിലെ ഗോപിക ജുവലറിയിലാണ് ദമ്ബതികളെത്തിയത്. വേഷത്തില്‍ യാചകരെ പോലെ തോന്നിച്ചത് കൊണ്ട് ജീവനക്കാര്‍ ആദ്യം ഇവരെ അകത്തേക്ക് കടത്തിവിടാന്‍ തയാറായില്ല. എന്നാല്‍ ജുവലറിയുടമ ദമ്ബതികളോട് വിവരം തിരക്കിയപ്പോഴാണ് ഈ പ്രായത്തിലും ഭാര്യയുടെ സ്വപ്‌നമായ സ്വര്‍ണത്താലി വാങ്ങാനെത്തിയതാണെന്ന് അറിയിച്ചത്. പക്കലുണ്ടായിരുന്ന 1120 രൂപ ഇവര്‍ക്ക് നല്‍കുകയും ചെയ്തു.

മാല കാണിച്ചതോടെ ഇഷ്ടപ്പെട്ട ഒരെണ്ണം ദമ്ബതികള്‍ എടുത്തു. പണമൊന്നും വേണ്ടെന്ന് പറഞ്ഞിട്ടും ദമ്ബതികള്‍ സമ്മതിക്കാതെ വന്നതോടെയാണ് ഉടമ അവരുടെ സന്തോഷത്തിനായി 20 രൂപ വാങ്ങിയത്. തന്‍റെ ഭാര്യ ശാന്തബായിയെയും കൂട്ടി വരാനിരിക്കുന്ന ആഷാഡി ഏകാദശി ഉത്സവത്തിനായി പണ്ഡര്‍പൂരിലേക്കുള്ള തീര്‍ത്ഥാടനത്തിനിടെയാണ് സ്വര്‍ണം വാങ്ങാന്‍ കടയിലെത്തിയത്. യഥാര്‍ത്ഥ പ്രണയം ഇങ്ങനെയാണെന്നും വജ്രങ്ങളോ ആഡംബര സമ്മാനങ്ങളോ ഇല്ല, ജീവിതകാലം മുഴുവന്‍ പ്രതിബദ്ധതയോടെ കാത്തിരിക്കുകയെന്നും നീളുന്നൂ വീഡിയോയ്ക്ക് താഴെ കമന്‍റുകള്‍

You may also like

error: Content is protected !!
Join Our WhatsApp Group