Home Featured ബെംഗളൂരു : മഴവെള്ള സംഭരണിയിൽ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും കണ്ടെത്തി.

ബെംഗളൂരു : മഴവെള്ള സംഭരണിയിൽ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും കണ്ടെത്തി.

by admin

ബെംഗളൂരു : ബെംഗളൂരുവിൽ പാർപ്പിടസമുച്ചയത്തിലെ മഴവെള്ള സംഭരണിയിൽ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും കണ്ടെത്തി. കൊലപാതകമെന്ന് പോലീസ് സംശയിക്കുന്നു. ബേഗൂർ ന്യൂ മൈകോ ലേ ഔട്ടിലെ എംഎൻ ക്രെഡൻസ് ഫ്ളോറ അപ്പാർട്ട്മെന്റിലാണ് സംഭവം. പാർക്കിങ് സ്ഥലത്തിനോടു ചേർന്നുള്ള കുഴിയിലാണ് തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്. കുഴി ശുചീകരിക്കുന്നതിനിടെയാണ് ഇവ കണ്ടെത്തിയത്. ബേഗൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. അസ്വാഭാവിക മരണത്തിന് കേസെടുത്തു. തലയോട്ടിയും മറ്റും ഫോറൻസിക് പരിശോധനക്കയച്ചു. മരിച്ചതാരാണെന്ന് വ്യക്തമായിട്ടില്ല.

സഹോദരിയാണെന്ന് ചമഞ്ഞ് സ്വര്‍ണവും പണവും തട്ടിയ കേസ്; ഡി.കെ ശിവകുമാറിനും സഹോദരനും ഇ.ഡി നോട്ടീസ്

സഹോദരിയാണെന്ന് പറഞ്ഞ് ജ്വല്ലറികളില്‍ നിന്ന് യുവതി സ്വർണാഭരണങ്ങളും 10 കോടി രൂപയും തട്ടിയെടുത്ത കേസില്‍ ചോദ്യം ചെയ്യാനായി ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിനും സഹോദരനും മുൻ എംപിയുമായ ഡി.കെ സുരേഷിനും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമൻസ് അയച്ചു.

ജൂണ്‍ 19ന് ഹാജരാകണമെന്നാണ് നോട്ടീസിലെ ആവശ്യം.ഡി.കെ സുരേഷിന്റെ സഹോദരിയാണെന്ന് പരിചയപ്പെടുത്തി ജ്വല്ലറി നടത്താനെന്ന വ്യാജേന സ്വർണാഭരണങ്ങള്‍ വാങ്ങി വ്യാപാരികളെ കബളിപ്പിച്ചതിന് ഐശ്വര്യ ഗൗഡ (33) യെ ഏപ്രിലില്‍ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. ഇവരുമായി സാമ്ബത്തിക ഇടപാട് നടത്തിയെന്നാരോപിച്ച്‌ കോണ്‍ഗ്രസ് എംഎല്‍എ വിനയ് കുല്‍ക്കർണിയുടെ വീട്ടിലും റെയ്ഡ് നടത്തിയിരുന്നു.തന്റെ പേര് ദുരുപയോഗിച്ചതിനെതിരെ ഐശ്വര്യ ഗൗഡയ്ക്കെതിരെ ഡി.കെ സുരേഷ് നേരത്തേ തന്നെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇ.ഡിയുടെ ഈ നടപടി രാഷ്ട്രീയ പക പോക്കലാണെന്നാണ് സർക്കാർ നിലപാട്.

You may also like

error: Content is protected !!
Join Our WhatsApp Group