Home covid19 കേരളത്തിൽ പ്രതീക്ഷ നൽകിക്കൊണ്ട് ടി പി ആർ 10 ശതമാനത്തിൽ താഴെ ;ഇന്ന് 8063 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കേരളത്തിൽ പ്രതീക്ഷ നൽകിക്കൊണ്ട് ടി പി ആർ 10 ശതമാനത്തിൽ താഴെ ;ഇന്ന് 8063 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

by admin

തിരുവനന്തപുരം > കേരളത്തില് ഇന്ന് 8063 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1100, തൃശൂര് 944, കൊല്ലം 833, മലപ്പുറം 824, കോഴിക്കോട് 779, എറണാകുളം 721, പാലക്കാട് 687, കാസര്ഗോഡ് 513, ആലപ്പുഴ 451, കണ്ണൂര് 450, കോട്ടയം 299, പത്തനംതിട്ട 189, വയനാട് 175, ഇടുക്കി 98 എന്നിങ്ങനേയാണ് ജില്ലകളില് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 85,445 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.44 ആണ്. റുട്ടീന് സാമ്ബിള്, സെന്റിനല് സാമ്ബിള്, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്.എ.എം.പി., ആന്റിജന് പരിശോധന എന്നിവ ഉള്പ്പെടെ ഇതുവരെ 2,28,09,717 ആകെ സാമ്ബിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 110 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 12,989 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 57 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7463 പേര്ക്ക് സമ്ബര്ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 495 പേരുടെ സമ്ബര്ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 1011, തൃശൂര് 934, കൊല്ലം 829, മലപ്പുറം 811, കോഴിക്കോട് 757, എറണാകുളം 687, പാലക്കാട് 384, കാസര്ഗോഡ് 495, ആലപ്പുഴ 439, കണ്ണൂര് 399, കോട്ടയം 284, പത്തനംതിട്ട 181, വയനാട് 166, ഇടുക്കി 86 എന്നിങ്ങനെയാണ് സമ്ബര്ക്കത്തിലൂടെ രോഗം ബാധിച്ചത്.

48 ആരോഗ്യ പ്രവര്ത്തകര്ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര് 11, കാസര്ഗോഡ് 9, എറണാകുളം 8, തിരുവനന്തപുരം 5, കൊല്ലം, തൃശൂര് 3 വീതം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, കോഴിക്കോട് 2 വീതം, വയനാട് 1 എന്നിങ്ങനെ ആരോഗ്യ പ്രവര്ത്തകര്ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 11,529 പേര് രോഗമുക്തി നേടി. തിരുവനന്തപുരം 1593, കൊല്ലം 1306, പത്തനംതിട്ട 438, ആലപ്പുഴ 711, കോട്ടയം 523, ഇടുക്കി 393, എറണാകുളം 1221, തൃശൂര് 1108, പാലക്കാട് 1018, മലപ്പുറം 1104, കോഴിക്കോട് 965, വയനാട് 263, കണ്ണൂര് 391, കാസര്ഗോഡ് 495 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 96,012 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയിലുള്ളത്. 27,87,496 പേര് ഇതുവരെ കോവിഡില് നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,90,230 പേരാണ് ഇപ്പോള് നിരീക്ഷണത്തിലുള്ളത്. ഇവരില് 3,64,543 പേര് വീട്/ഇന്സ്റ്റിറ്റിയൂഷണല് ക്വാറന്റൈനിലും 25,687 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1936 പേരെയാണ് പുതുതായി ആശുപത്രിയില് പ്രവേശിപ്പിച്ചത്.

ടി.പി.ആര്. അടിസ്ഥാനമാക്കിയുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങള് കഴിഞ്ഞ ദിവസത്തേത് തന്നെ തുടരുകയാണ്. ടി.പി.ആര്. 8ന് താഴെയുള്ള 313, ടി.പി.ആര്. 8നും 16നും ഇടയ്ക്കുള്ള 545, ടി.പി.ആര്. 16നും 24നും ഇടയ്ക്കുള്ള 152, ടി.പി.ആര്. 24ന് മുകളിലുള്ള 24 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളുമാണുള്ളത്.

https://youtu.be/chJ6ttIAuU8
The Shoe Shop!!
NIKE,ADIDAS,PUMA,REEBOK,SKECHERS!!
തുടങ്ങി ലോകോത്തര ബ്രാൻഡ് ഷൂ ഉത്പന്നങ്ങൾ 50% മുതൽ 70% വരെ വിലക്കുറവിൽ കൊറമംഗലയിലും ഇന്ദിര നഗറിലും
📱വിശദമായ വിവരങ്ങൾക്ക് വാട്സ്ആപ്പ് മെസ്സേജ് ചെയ്യാം 7806918741
follow us on Instagram 👇👇👇
https://instagram.com/theshoeshopbangalore?igshid=oae1ks9fmhpw

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group