ബെംഗളൂരു : കർണാടക ഭരണസിരാകേന്ദ്രമായ വിധാൻസൗധ പൊതുജനങ്ങൾക്ക് സന്ദർശനത്തിനായി തുറന്നു. ആദ്യദിവസം കെട്ടിടത്തിനുള്ളിലെ കാഴ്‌ചകൾ കാണാൻ വിദ്യാർഥികൾ അടക്കമുള്ളവർ എത്തി. കാഴ്‌ചകൾ വിശദീകരിക്കാൻ വിനോദസഞ്ചാരവകുപ്പിന്റെ വഴികാട്ടികളുമുണ്ടായിരുന്നു.ഞായറാഴ്ചകളിലും രണ്ട്, നാല് ശനിയാഴ്ചകളിലുമാണ് പൊതുജനങ്ങൾക്ക് വിധാൻ സൗധയ്ക്കുള്ളിലെ കാഴ്ചകൾ കാണാൻ പ്രവേശനം അനുവദിക്കുന്നത്.
15 വയസ്സുവരെ പ്രായമുള്ളവർക്ക് പ്രവേശനം സൗജന്യമാണ്. മറ്റുള്ളവർക്ക് 50 രൂപയാണ് നിരക്ക്. വിനോദ സഞ്ചാര വകുപ്പിൻ്റെ വെബ്സൈറ്റ് മുഖേന (www.kstdc.com)ബുക്ക് ചെയ്യാം. കന്നഡയിലും ഇംഗ്ലീഷിലും വിവരങ്ങൾ നൽകാൻ വഴികാട്ടികളുണ്ടാകും.
വാര്‍ഷിക ശമ്ബളം മൂന്ന് കോടി; പുതിയ ഒഴിവിലേക്ക് അപക്ഷേ ക്ഷണിച്ച് സ്റ്റാര്‍ബക്സ്
കോഫി കമ്ബനിയായ സ്റ്റാർബക്സ് പുതിയ ഒഴിവിലേക്ക് അപക്ഷേ ക്ഷണിച്ചു. മികച്ച ഉപഭോക്തൃ സേവന വൈദഗ്ദ്ധ്യവും ഉയർന്ന പ്രഫഷനലിസവും ഉള്ള പൈലറ്റിനെയാണ് കമ്ബനിക്ക് ആവശ്യം.കോർപ്പറേറ്റ് ഫ്ലൈറ്റ് ഡിപ്പാർട്ട്‌മെന്റില്‍ ക്യാപ്റ്റനായി 5 വർഷത്തിലധികം പ്രവർത്തിച്ചുള്ള പരിചയം, കൂടാതെ 5,000 മണിക്കൂർ മൊത്തം ഫ്ലൈറ്റ് ടൈം എന്നിവയും പ്രധാന യോഗ്യതകളാണ്.ഏകദേശം 3.08 കോടി രൂപ (360,000 ഡോളർ) വരെ വാർഷിക ശമ്ബളം ലഭിക്കുന്ന ജോലിയാണിത്.
തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തി കമ്ബനിയുടെ ആഭ്യന്തര, രാജ്യാന്തര തലങ്ങളിലെ പ്രതിനിധിയായിരിക്കും.ഈ ജോലിയുടെ പ്രതിഫലം ഒരു സാധാരണ സ്റ്റാർബക്സ് ജീവനക്കാരന്റെ വാർഷിക വരുമാനത്തേക്കാള്‍ 10 മടങ്ങ് അധികമാണ്. കമ്ബനിയുടെ ആവശ്യത്തിനായി ക്യാപ്റ്റൻ-പൈലറ്റ്-ഇൻ-കമാൻഡിനെയാണ് ആവശ്യം. നിയുക്ത വിമാനത്തിന്റെ ഫ്ലൈറ്റിനെയും ജീവനക്കാരെയും നിയന്ത്രിക്കുക, യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കുക എന്നിവയാണ് പ്രധാനമായും ഈ ജോലിയിലെ ഉത്തരവാദിത്തങ്ങള്‍.
ഈ ജോലിയുടെ പ്രതിഫലം ഒരു സാധാരണ സ്റ്റാർബക്സ് ജീവനക്കാരന്റെ വാർഷിക വരുമാനത്തേക്കാള്‍ 10 മടങ്ങ് അധികമാണ്. കമ്ബനിയുടെ ആവശ്യത്തിനായി ക്യാപ്റ്റൻ-പൈലറ്റ്-ഇൻ-കമാൻഡിനെയാണ് ആവശ്യം. നിയുക്ത വിമാനത്തിന്റെ ഫ്ലൈറ്റിനെയും ജീവനക്കാരെയും നിയന്ത്രിക്കുക, യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കുക എന്നിവയാണ് പ്രധാനമായും ഈ ജോലിയിലെ ഉത്തരവാദിത്തങ്ങള്‍.സ്റ്റാർബക്സിലെ ഏറ്റവും ഉയർന്ന എക്സിക്യൂട്ടീവ് തലത്തിലുള്ള വ്യക്തികളുമായി പതിവായി ഇടപെടേണ്ടിവരും.
സ്റ്റാർബക്സ് സിഇഒ ബ്രയാൻ നിക്കോള്‍ ആഴ്ചയില്‍ പല ദിവസങ്ങളിലും കലിഫോർണിയയിലെ വീട്ടില്‍ നിന്ന് 1,000 മൈലിലധികം യാത്ര ചെയ്ത് സിയാറ്റിലിലെ സ്റ്റാർബക്സ് ആസ്ഥാനത്തേക്ക് എത്താറുണ്ട്.അദ്ദേഹമായിരിക്കാം ഈ വിമാനത്തിലെ പ്രധാന യാത്രക്കാരില്‍ ഒരാള്‍. കൂടാതെ യാത്രക്കാരുടെ ലഗേജ് കൈകാര്യം ചെയ്യുന്നതിലും സഹായിക്കേണ്ടിവരും. ഈ ജോലിക്ക് കർശനമായ ഫ്ലൈയിങ് പശ്ചാത്തലം നിർബന്ധമാണ്. എയർലൈൻ ട്രാൻസ്പോർട്ട് പൈലറ്റ് സർട്ടിഫിക്കറ്റ്, ഫസ്റ്റ് ക്ലാസ് മെഡിക്കല്‍ സർട്ടിഫിക്കറ്റ്, സാധുവായ പാസ്‌പോർട്ട്, എഫ്‌സിസി റെസ്‌ട്രിക്റ്റഡ് റേഡിയോ ഓപ്പറേറ്റർ പെർമിറ്റ് എന്നിവയും അപേക്ഷകർക്ക് ഉണ്ടായിരിക്കണം.