Home Featured മൈസൂരു രാജാവിന്റെ പ്രതിമയിൽ കയറി യുവാവിന്റെ പരാക്രമം ; പരിഭ്രാന്തി പരത്തി

മൈസൂരു രാജാവിന്റെ പ്രതിമയിൽ കയറി യുവാവിന്റെ പരാക്രമം ; പരിഭ്രാന്തി പരത്തി

by admin

മൈസൂരു : മൈസൂരു രാജാവായിരുന്ന ശ്രീകൃഷ്ണരാജ വൊഡയാറിന്റെ നഗരമധ്യത്തിലുള്ള പ്രതിമയിൽ യുവാവ് കയറി അക്രമം കാട്ടിയത് പരിഭ്രാന്തി പരത്തി. വെള്ളിയാഴ്ച‌ വൈകീട്ടാണ് അജ്ഞാതനായ ഒരാൾ നഗരത്തിന്റെ തിരക്കേറിയ ജങ്ഷനും ഹൃദയഭാഗത്തുമുള്ള കൃഷ്ണരാജ (കെആർ) സർക്കിളിലെ കൃഷ്ണ‌രാജ വൊഡയാറിന്റെ മാർബിൾ പ്രതിമയിൽ കയറിയത്. തുടർന്ന് പ്രതിമയുടെ തലയിൽ 20 മിനിറ്റിലേറെ ഇരുന്നു.

പ്രതിമയെ കുലുക്കാൻ ശ്രമിക്കുകയും കത്തുന്ന തീപ്പെട്ടിക്കൊള്ളി മുഖത്ത് ഉരയ്ക്കുകയും ചെയ്തു. പ്രതിമയോട് ധിക്കാരപരവും അനാദരവോടെയുമാണ് യുവാവ് പെരുമാറിയതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.ഈ സമയത്ത് സംഭവത്തിന് നൂറുകണക്കിനാളുകൾ സാക്ഷികളായി. ഒടുവിൽ പോലീസ് എത്തിയപ്പോഴേക്കും അക്രമി സംഭവസ്ഥലത്ത്നിന്ന് ഓടി രക്ഷപ്പെട്ടു.പ്രതിമയ്ക്കെതിരേ നടന്ന അനാദരം നിറഞ്ഞ പ്രവൃത്തിയെ ശക്തമായി അപലപിക്കുന്നതായി മൈസൂരു എംപിയും മൈസൂരു രാജവംശത്തിലെ ഇപ്പോഴുള്ള തലമുറയിലെ അംഗവുമായ യദുവീർ കൃഷ്ണ‌ദത്ത അറിയിച്ചു.

ചരിത്രപരവും സാംസ്‌കാരികവുമായ പ്രാധാന്യമുള്ള സ്മാരകങ്ങൾക്കും പ്രതിമകൾക്കും കൂടുതൽ ജാഗ്രതയും സംരക്ഷണവും നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൂട്ടത്തോടെ രാജിവെച്ച്‌ മുസ്ലിം നേതാക്കള്‍, കര്‍ണാടക കോണ്‍ഗ്രസില്‍ കലഹം; മന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ പ്രതിഷേധം

മംഗളൂരുവിലെ മുസ്ലിം പള്ളി സെക്രട്ടറിയുടെ കൊലപാതകത്തിന് പിന്നാലെ കർണാടകയില്‍ കോണ്‍ഗ്രസ് പാർട്ടിയില്‍ ആഭ്യന്തര സംഘർഷം രൂക്ഷമാകുന്നു.പാർട്ടിയിലെ മുസ്ലിം നേതാക്കള്‍ മന്ത്രി ദിനേഷ് ഗുണ്ടുറാവുവിന്റെ വാർത്താസമ്മേളനത്തില്‍ ചോദ്യവുമായി രംഗത്തെത്തി. ദക്ഷിണ കന്നഡ ജില്ലയിലെ നിരവധി ന്യൂനപക്ഷ വിഭാഗം നേതാക്കള്‍ കോണ്‍ഗ്രസ് പാർട്ടിയില്‍ നിന്ന് രാജിവച്ചു. മംഗലാപുരത്തെ സർക്യൂട്ട് ഹൗസില്‍ 32 കാരനായ അബ്ദുള്‍ റഹ്മാനാണ് കൊലപാതകത്തിനിരയായത്.

അദ്ദേഹവും പങ്കാളിയും,കലന്ദർ ഷാഫി(29) മണല്‍ ഇറക്കിക്കൊണ്ടിരുന്നപ്പോള്‍ മോട്ടോർ സൈക്കിളിലെത്തിയ രണ്ടുപേർ വാളുകൊണ്ട് അവരെ ആക്രമിച്ചു. റഹിമാൻ പരിക്കേറ്റ് മരിച്ചു, ഷാഫി ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്.ജില്ലാ ചുമതലയുള്ള മന്ത്രി ദിനേശ് ഗുണ്ടു റാവു കാര്യങ്ങള്‍ വിശദീകരിക്കുന്നതിനിടെ ഉസ്മാൻ കാലാപു എന്ന പ്രാദേശിക കോണ്‍ഗ്രസ് നേതാവ് അദ്ദേഹത്തിനെതിരെ ചോദ്യവുമായി രംഗത്തെത്തി. ക്ഷിണ കന്നഡ ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍, പ്രത്യേകിച്ച്‌ ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ളവർ, സംഭവത്തില്‍ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.

മെയ് 1 ന് വർഗീയമായി സെൻസിറ്റീവ് ആയ അതേ ജില്ലയില്‍ ഹിന്ദു പ്രവർത്തകൻ സുഹാസ് ഷെട്ടി കൊല്ലപ്പെട്ടതിന് ഏതാനും ആഴ്ചകള്‍ക്കുള്ളിലാണ് റഹിമാന്റെ കൊലപാതകം നടക്കുന്നത്. പ്രശ്നങ്ങള്‍ പരിഹരിക്കാൻ ഒരു സംഘത്തെ മംഗളൂരുവിലേക്ക് അയയ്ക്കുന്നുവെന്ന് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group