ബാംഗ്ലൂർ: ജോലിക്കിടെ മലയാളി യുവാവ് ബാംഗ്ലൂരിൽ ഷോക്കേറ്റ് മരിച്ചു. കൊല്ലം പൂയപ്പള്ളി ഓയോർ പയ്യപ്പോട് സ്വദേശി കാക്കോട് പുത്തൻ വീട് റസാഖിന്റെ മകൻ മുഹമ്മദ് റംഷാദ് (28) ആണ് മരിച്ചത്. എട്ട് വർഷത്തോളമായി ബാംഗ്ലൂരിൽ അലുമിനിയം ഫാബ്രിക്കേഷൻ ജോലി ചെയ്ത് വരികയായിരുന്നു. വ്യാഴാഴ്ച്ച രാവിലെ ഒരു സ്വകാര്യ വ്യക്തിയുടെ വീട്ടിൽ ജോലി ചെയ്യവേയാണ് ഷോക്കേറ്റ് മരിച്ചത്.
തുടർന്ന് പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം യലഹങ്ക ഗവൺമെന്റ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം ചെയ്ത് ബാംഗ്ലൂർ ശിഹാബ് തങ്ങൾ സെന്ററിൽ എഐകെഎംസിസി പ്രവർത്തകരുടെ നേതൃത്വത്തിൽ അന്ത്യകർമം ചെയ്ത് നാട്ടിലേക്ക് കൊണ്ടുപോയി. റംഷാദിന്റെ കുടുംബത്തിന് എഐകെഎംസിസി ഹെബ്ബാൾ യലഹങ്ക പ്രവർത്തകരായ റഷീദ് ഉമ്മൻചിറ, സതീശൻ എന്നിവരുടെ ഇടപെടൽ മൂലം ആശ്വാസ ധനസഹായം ലഭിച്ചു. മാതാവ് റസീന. റംസീന, റൈഹാന സഹോദരിമാരാണ്. ഖബറടക്കം പയ്യക്കോട് മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.
ഗര്‍ഭച്ഛിദ്രത്തിനായുള്ള മരുന്ന് കണ്ടെത്തിയ എറ്റിയൻ എമില്‍ ബോളിയോ അന്തരിച്ചു
ഗർഭച്ഛിദ്രത്തിനുള്ള മരുന്ന് കണ്ടെത്തിയ ഫ്രഞ്ച് ഡോക്ടറും ഗവേഷകനുമായ എറ്റിയൻ എമില്‍ ബോളിയോ (98) അന്തരിച്ചു.പാരീസിലെ വീട്ടില്‍ വെള്ളിയാഴ്ചയായിരുന്നു അന്ത്യം. ഗർഭച്ഛിദ്രത്തിനായുള്ള ഗുളികയായ മൈഫ്രിസ്റ്റോണ്‍ എന്നുകൂടി അറിയപ്പെടുന്ന ആർയു- 486 കണ്ടെത്തിയതോടെയാണ് എറ്റിയൻ പ്രശസ്തിയിലേക്കുയർന്നത്.ലോകമെങ്ങുമുള്ള സ്ത്രീകള്‍ക്ക് ശസ്ത്രക്രിയ വഴിയുള്ള ഗർഭച്ഛിദ്രത്തിനുപകരം സുരക്ഷിതവും ചെലവുകുറഞ്ഞതുമായ മാർഗം ഗുളിക തുറന്നുനല്‍കി. പതിറ്റാണ്ടുകളായി മരുന്നിന് അംഗീകാരം നല്‍കാൻ സർക്കാരുകളെ പ്രേരിപ്പിച്ചുകൊണ്ടിരുന്ന എറ്റിയന്, ഗർഭച്ഛിദ്രത്തെ എതിർക്കുന്നവരില്‍നിന്ന് കടുത്ത വിമർശനങ്ങളും ചിലപ്പോള്‍ ഭീഷ ണികളും നേരിടേണ്ടിവന്നിട്ടുണ്ട്.