ബംഗളൂരു: സംസ്ഥാനത്തെ കോളജുകള്‍ ആഗസ്റ്റില്‍ തുറക്കുമെന്ന് ഉപമുഖ്യമന്ത്രി അശ്വത് നാരായണ്‍. ആദ്യഘട്ടത്തില്‍ ബിരുദ കോളജുകളായിരിക്കും തുറക്കുക. ഇതിനുമുന്നോടിയായി വിദ്യാര്‍ഥികള്‍ക്കും കോളജ് അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ഒരു ഡോസ് വാക്സിനെങ്കിലും നല്‍കും. ‘മരാളി കോളജിഗെ’ (തിരികെ കോളജിലേക്ക്) എന്ന പേരില്‍ വിദ്യാര്‍ഥികള്‍ക്കായി പ്രത്യേകം വാക്സിനേഷന് ക്യാമ്ബ് നടത്താനാണ് തീരുമാനം. 20 ലക്ഷം ഡോസ് വാക്സിനെങ്കിലും ഇതിന് വേണ്ടിവരുമെന്നാണ് കണക്ക്.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും കോളജുകള്‍ തുറക്കുക. ഇതുമായി ബന്ധപ്പെട്ട വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ പിന്നീട് പുറപ്പെടുവിക്കും. കോവിഡ് വ്യാപനത്തില്‍ ഇളവുവന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഘട്ടംഘട്ടമായി തുറക്കാമെന്ന് വിദഗ്ധ സമിതി നേരത്തേ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, സ്കൂളുകളില്‍ കോവിഡ് വ്യാപനം പൂര്‍ണമായി അവസാനിക്കുന്നതുവരെ ഓണ്‍ലൈനില്‍ തന്നെ അധ്യയനം തുടരാനാണ് സര്‍ക്കാറിെന്റ തീരുമാനം.
- ആദ്യ ഡോസായി കോവീഷീൽഡ് വാക്സിൻ എടുത്തു; രണ്ടാമത്തെ ഡോസായി കോവാക്സീൻ എടുക്കാമോ? നിർബന്ധമായും അറിയേണ്ടതെല്ലാം
- ‘പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍’ ഗുളിക കഴിച്ച സ്ത്രീ മരിച്ചു; 3 പേര് ഗുരുതരാവസ്ഥയില്‍
- സ്പെഷല്‍ സ്കൂള്‍ വിദ്യാര്‍ഥിയെ ലൈംഗികമായി പീഡിപ്പിച്ച പ്രിന്‍സിപ്പാള്‍ അറസ്റ്റില്‍
- വാക്സീന് ക്ഷാമത്തിന് പരിഹാരമാകുന്നു; സെപ്റ്റംബറോടെ രാജ്യത്ത് ഏഴ് പുതിയ വാക്സിനുകളെത്തും