കാറിന്റെ സണ്‍റൂഫ് തുറന്നിട്ട് കമിതാക്കള്‍ ചുംബിച്ച സംഭവത്തില്‍ 1500 രൂപ പിഴ. ഓടിക്കൊണ്ടിരുന്ന കാറില്‍ അപകടകരമായ പ്രവൃത്തിയാണ് യുവതിയും യുവാവും ചെയ്തതെന്ന് ചൂണ്ടിക്കാട്ടിയാണ് പിഴശിക്ഷ.ബംഗളൂരുവിലെ ട്രിനിറ്റി റോഡില്‍ ചൊവ്വാഴ്ചയാണ് സംഭവം. കൊറമംഗലയിലെ റസ്റ്ററന്റില്‍ നിന്ന് തിരികെ വരികയായിരുന്നു ഇവർ.കാറിന് പിന്നിലുണ്ടായിരുന്ന മറ്റ് യാത്രികരാണ് ദൃശ്യങ്ങള്‍ പകർത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. പൊലീസിനെ ടാഗ് ചെയ്തായിരുന്നു വിഡിയോ പങ്കുവെച്ചത്.
യുവാവും യുവതിയും സ്വന്തം ജീവൻ മാത്രമല്ല മറ്റുള്ളവരുടെ ജീവൻ കൂടി അപകടത്തിലാക്കുന്ന പ്രവൃത്തിയാണ് ചെയ്തതെന്നും എക്സിലെ കുറിപ്പില്‍ ചൂണ്ടിക്കാട്ടിയിരുന്നു.വിഡിയോ പുറത്ത് വന്നതിന് പിന്നാലെ പൊലീസ് നടപടിയെടുത്തി. വാഹനം കണ്ടെത്തിയ അധികൃതർ 1500 രൂപ പിഴയുമിട്ടു. അപകടകരമായ ഡ്രൈവിങ്ങിന് 1000 രൂപയും മറ്റ് ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് 500 രൂപയുമാണ് പൊലീസ് പിഴയിട്ടത്.ഏപ്രില്‍ 12ന് ബംഗളൂരു മെട്രോ സ്റ്റേഷനിലും സമാനമായ സംഭവമുണ്ടായിരുന്നു. മാദവാര മെട്രോ സ്റ്റേഷൻ പ്ലാറ്റ്ഫോമില്‍ വെച്ച് യുവതിയും യുവാവും നിലവിട്ട് പെരുമാറിയത്. ഇതിനെതിരെ വലിയ പ്രതിഷേധവും ഉയർന്നിരുന്നു.
ഭര്‍ത്താവിനെ വെടിവെച്ചുകൊന്ന കേസ്: മിനി നമ്ബ്യാര്‍ക്ക് ജാമ്യം
പയ്യന്നൂരില്‍ ഓട്ടോറിക്ഷ ഡ്രൈവറെ വെടിവെച്ചു കൊന്ന കേസില്‍ ഭാര്യ മിനി നമ്ബ്യാര്‍ക്ക് ജാമ്യം.ഇന്നലെ തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസിലെ മൂന്നാം പ്രതിയായ മിനിക്ക് ജാമ്യം അനുവദിച്ചത്. മിനിയുടെ സുഹൃത്ത് സന്തോഷ് രാധാകൃഷ്ണനെ വെടിവെച്ചു കൊന്നു എന്നതാണ് കേസ്. ഗൂഢാലോചന കുറ്റമായിരുന്നു മിനിക്കെതിരെ ചുമത്തിയത്.മാര്‍ച്ച് ഇരുപതിനായിരുന്നു കേസിനാസ്പദമായ സംഭവം. കൈതപ്രത്ത് പണിയുന്ന വീടിനുള്ളില്‍ വച്ച് രാധാകൃഷ്ണനെ സന്തോഷ് വെടിവെച്ച് കൊല്ലുകയായിരുന്നു. മിനി കൊലപാതകത്തിന് മുമ്ബും ശേഷവും സന്തോഷിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ തെളിവുകള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
മിനിയും സന്തോഷും ഒരുമിച്ച് പഠിച്ചവരായിരുന്നു. ആറുമാസം മുമ്ബ് നടന്ന പൂര്‍വ്വ വിദ്യാര്‍ഥി സംഗമത്തില്‍ വച്ചാണ് ഇരുവരും വീണ്ടും കണ്ടുമുട്ടിയത്. മിനിയുടെ ഭര്‍ത്താവ് രാധാകൃഷ്ണനുമായി സന്തോഷിന് വ്യക്തിപരമായി പ്രശ്‌നങ്ങളുണ്ടായിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സന്തോഷ് അവിവാഹിതനാണ്. രാധാകൃഷ്ണനും ഭാര്യയ്ക്കും രണ്ട് മക്കളുണ്ട്.
ഇരുവരും തമ്മിലുള്ള സൗഹൃദത്തെ ചൊല്ലി രാധാകൃഷ്ണന്‍ ഭാര്യയെ മര്‍ദ്ദിച്ചിരുന്നു. ഇതാണ് കൊലപാതകത്തിന് പ്രകോപനമായതെന്നാണ് സന്തോഷ് പൊലീസിന് മൊഴി നല്‍കിയിരുന്നത്. പടക്കം പൊട്ടിയ ശബ്ദമാണെന്നാണ് ആദ്യം പരിസരവാസികള്‍ കരുതിയിരുന്നത്. രാധാകൃഷ്ണന്റെ മകനാണ് കരഞ്ഞു വീടിനു പുറത്തേക്കു വന്ന് സംഭവം പരിസരത്തുള്ളവരെ അറിയിച്ചത്. നാട്ടുകാര്‍ ഓടിയെത്തുമ്ബോള്‍ വരാന്തയില്‍ രക്തത്തില്‍ കുളിച്ച നിലയിലാണു രാധാകൃഷ്ണനെ കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല. പൊലീസ് ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയപ്പോഴാണ് പ്രദേശത്തുനിന്ന് സന്തോഷിനെ പിടികൂടിയത്. രാധാകൃഷ്ണന്റെ നെഞ്ചിലാണ് വെടിയേറ്റത്. നാടന്‍ തോക്കാണ് കൊലപാതകത്തിന് ഉപയോഗിച്ചത്.