Home Featured യു.പി.ഐ ഇടപാടുകളില്‍ നിയന്ത്രണം വരുന്നു

യു.പി.ഐ ഇടപാടുകളില്‍ നിയന്ത്രണം വരുന്നു

by admin

യു.പി.ഐ (യൂനിഫൈഡ് പെമെന്റ് ഇന്റർഫേസ്) ഉപയോഗിച്ച്‌ നടത്തുന്ന സാമ്ബത്തികേതര ഇടപാടുകളില്‍ നിയന്ത്രണം കൊണ്ടുവരാന്‍ നാഷനല്‍ പേമെന്‍റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ).ബാലൻസ് അന്വേഷണങ്ങള്‍, ഇടപാട് സ്റ്റാറ്റസ് പരിശോധനകള്‍, ഓട്ടോ പേ മാൻഡേറ്റുകള്‍ തുടങ്ങിയവക്ക് നിയന്ത്രണം ബാധകമാവും. പുതിയ നിർദേശം നിലവില്‍ വരുന്നതോടെ ഉപഭോക്താവിന് ഒരു ആപ് ഉപയോഗിച്ച്‌ പ്രതിദിനം 50 തവണ മാത്രമെ ബാലന്‍സ് പരിശോധിക്കാനാവൂ.

ഒന്നിലധികം യു.പി.ഐ ആപുകള്‍ ഉപയോഗിക്കുന്നവരാണെങ്കില്‍ ഓരോ ആപിലൂടെയും 50 തവണ ബാലന്‍സ് പരിശോധിക്കാം. ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ മൊബൈല്‍ നമ്ബറുമായി ലിങ്ക് ചെയ്‌ത ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങള്‍ പരിശോധിക്കാനുള്ള പരിധി ഒരു ദിവസം 25 തവണയായി പരിമിതപ്പെടുത്തും.ട്രാൻസാക്ഷൻ സ്റ്റാറ്റസ് പരിശോധിക്കുന്നതിനും നിയന്ത്രണങ്ങളുണ്ടാവും. ഇടപാട് അംഗീകരിച്ച്‌ കുറഞ്ഞത് 90 സെക്കൻഡിനു ശേഷമേ ആദ്യത്തെ പരിശോധന നടത്താനാവൂ. രണ്ടു മണിക്കൂറിനുള്ളില്‍ പരമാവധി മൂന്നു തവണ മാത്രമേ ഇവ പരിശോധിക്കാനാവൂ.

അപ്പാര്‍ട്ട്‌മെന്റിലെ ലിഫ്റ്റില്‍ കുടുങ്ങി എട്ട് വയസ്സുകാരന്‍; രക്ഷിക്കാനെത്തിയ പിതാവ് കുഴഞ്ഞു വീണ് മരിച്ചു

താമസ സ്ഥലത്തെ ലിഫ്റ്റില്‍ കുടുങ്ങിയ എട്ട് വയസുകാരനെ രക്ഷിക്കാനെത്തിയ പിതാവ് കുഴഞ്ഞു വീണ് മരിച്ചു. മധ്യപ്രദേശിലാണ് സംഭവം.ഹോഷംഗാബാദ് റോയല്‍ ഫാം വില്ല അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന റിഷിരാജ് (51) ആണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രിയിലുണ്ടായ കനത്ത മഴയിലും കാറ്റിലും വൈദ്യുതി നിലച്ച്‌ റിഷിരാജിന്‌റെ മകനായ എട്ടുവയസ്സുകാരന്‍ ലിഫ്റ്റില്‍ കുടുങ്ങുകയായിരുന്നു. രക്ഷിക്കാനെത്തിയ റിഷിരാജ് ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്.

കുട്ടി കരഞ്ഞതിനെ തുടര്‍ന്ന് പരിഭ്രാന്തിയിലായ റിഷിരാജ് ജനറേറ്റര്‍ ഓണ്‍ ചെയ്യാനായി ഓടി.എന്നാല്‍, മൂന്ന് മിനിറ്റിനകം തന്നെ വൈദ്യുതി പുനഃസ്ഥാപിക്കപ്പെട്ട് കുട്ടി സുരക്ഷിതനായി പുറത്തിറങ്ങി. പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്നലെ രാത്രി പത്ത് മണിയോടെ പ്രദേശത്ത് ശക്തമായ കാറ്റും മഴയുമുണ്ടായിരുന്നു. ഇതിനിടെയാണ് എട്ട് വയസുകാരന്‍ അപ്പാര്‍ട്ട്‌മെന്റിലെ ലിഫ്റ്റില്‍ കയറിയത്. ലിഫ്റ്റ് നീങ്ങിത്തുടങ്ങിയതും വൈദ്യുതി നിലയ്ക്കുകയായിരുന്നു. ഇരുട്ടില്‍ അകത്തു കുടുങ്ങിപ്പോയ കുട്ടി അകത്തു നിന്ന് ഉറക്കെ നിലവിളിക്കുന്നത് റിഷി രാജ് ഓടിയെത്തുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group