ബംഗളൂരു: കഴിഞ്ഞമാസം 22ന് കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ശിവമൊഗ്ഗ സ്വദേശി മഞ്ജുനാഥ റാവുവിന്റെ മകൻ അഭിജയക്ക് ബംഗളൂരുവിലെ കോളജില്‍ സൗജന്യ ബിരുദ സീറ്റ് അനുവദിച്ചു.
ബംഗളൂരു സൗത്ത് എം.പി തേജസ്വി സൂര്യയുടെ അഭ്യർഥന പരിഗണിച്ച് ആർ.വി കോളജാണ് അഭിജയക്ക് ബി.കോം സീറ്റ് അനുവദിച്ചത്.പി.യു.സി പരീക്ഷയില്‍ 97 ശതമാനം മാർക്ക് വിദ്യാർഥി നേടിയിരുന്നു. ഈ നേട്ടം ആഘോഷിക്കാൻ കുടുംബം കശ്മീരിലേക്ക് പോയപ്പോഴായിരുന്നു ഭീകരാക്രമണം നടന്നത്. കോഴ്സ് ഫീസ് സൗജന്യമാക്കിയതിന് പുറമെ, അഭിജയക്ക് താമസവും ഭക്ഷണവും അനുവദിച്ചു.
ദിവസവും മൂന്ന്തവണ സ്റ്റിറോയിഡ് കുത്തിവെക്കും; ജിമ്മില്‍ പോയാല്‍ അമിത വ്യായാമവും; ബോഡി ബില്‍ഡര്‍ കോമയില്‍
പെട്ടെന്ന് ബോഡി വളരാനായി തെറ്റായ ഡയറ്റും, സ്റ്റിറോയിഡും ഉപയോഗിച്ച ബോഡി ബില്ഡര് കോമയിലായി. ഫിറ്റ്നസ് ഇന്ഫ്ളുവന്സറും, ബോഡി ബില്ഡറുമായ യുകെ സ്വദേശി സാക്ക് വില്ക്കിന്സനാണ് അമിതമായ സ്റ്റിറോയ്ഡ് ഉപയോഗം മൂലം ജീവന് പോലും അപകടത്തിലായത്.തന്റെ 32ാം വയസിലാണ് ഇയാളെ ഗുരുതര ആരോഗ്യ പ്രശ്നങ്ങളോടെ ആശുപത്രിയില് പ്രവേശിപ്പിച്ചത്. ദിവസം മൂന്ന് തവണയാണ് സാക്ക് ശരീരത്തിലേക്ക് സ്റ്റിറോയ്ഡ് കുത്തിവെച്ചത്.ആരോഗ്യനില അപകടത്തിലായതിനെ തുടര്ന്ന് ആശുപത്രിയിലായ ഇയാള് ജീവന് വേണ്ടി പെരുതുകയാണ്.
ശരീര സൗന്ദര്യ മത്സരങ്ങള്ക്ക് വേണ്ടി കഠിനായ വര്ക്ക് ഔട്ടും, ഡയറ്റുമാണ് സാക്ക് പാലിച്ചിരുന്നത്. ദിവസവും ആറ് പ്രോട്ടീന് മീല്സുകളാണ് ഇയാള് കഴിക്കുക. ഇതിന് പുറമെ ദിവസം മൂന്ന് തവണ സ്റ്റിറോയിഡും ഉപയോഗിക്കും. ജിമ്മില് വെയ്റ്റ് ട്രെയിനിങ്ങിന് പുറമെ 45 മിനുട്ടോളം കാര്ഡിയോ വര്ക്കൗട്ടും സാക്ക് ചെയ്യുമായിരുന്നു.പ്രോട്ടീന് ഡയറ്റിനായി ബ്രൊക്കോളി, ചിക്കന് റൈസ്, മുട്ടയുടെ വെള്ള, സ്റ്റേക്ക് എന്നിവയാണ് സാക്ക് ദിവസവും കഴിച്ചിരുന്നത്.
തുടര്ച്ചയായ വര്ക്കൗട്ടുകളും, സ്റ്റിറോയിഡും ഇയാളുടെ ശരീരം അപകടത്തിലാക്കി.ആദ്യഘട്ടത്തില് അപസ്മാരവും, ശര്ദ്ദിയും വന്നു. രോഗം മൂര്ച്ഛിച്ചതോടെ ആശുപത്രിയില് പ്രവേശിപ്പിക്കുകയായിരുന്നു. തുടര്ന്ന് ഏഴ് ദിവസത്തോളം കോമയില് കിടക്കേണ്ടി വന്നു. അതിതീവ്ര പരിചരണ വിഭാഗത്തില് പ്രവേശിപ്പിച്ച സാക്ക് ഇപ്പോള് പഴയ ജീവിതത്തിലേക്ക് തിരികെ വരാനുള്ള ശ്രമത്തിലാണ്. ഇയാളുടെ ആരോഗ്യ നില നേരിയ പുരോഗതി പ്രാപിക്കുന്നുണ്ടെന്നാണ് ഡോക്ടര്മാര് പറയുന്നത്.
പെട്ടെന്ന് റിസല്ട്ടുണ്ടാകുന്നതിനായി ബോഡി ബില്ഡിങ് രംഗത്ത് ഒട്ടുമിക്കയാളുകളും ഉപയോഗിക്കുന്ന ഒന്നാണ് സ്റ്റിറോയിഡ്. നമ്മുടെ നാട്ടിലെ ജിമ്മുകളില് പോലും, പ്രോട്ടീന് പൗഡറിന് പുറമെ സ്റ്റിറോയിഡ് കുത്തിവെച്ച് വര്ക്കൗട്ട് ചെയ്യുന്ന കൗമാരക്കാരുണ്ട്. കോംപറ്റീഷന് ലെവലില് ഇത് ഉപയോഗിക്കുന്നത് സര്വ സാധാരണമാണ്. എന്നാല് ഫിറ്റ്നസിനോടുള്ള അമിതമായ ആസക്തി തുടര്ച്ചയായ ഉപയോഗത്തിന് കാരണമാവുന്നു. ദീര്ഘകാലം സ്റ്റിറോയിഡ് ഉപയോഗിക്കുന്നത് ആന്തരികാവയവങ്ങളെ ഗുരുതരമായി ബാധിച്ചേക്കാം.