ബംഗളൂരു: പുതിയ അധ്യയന വർഷത്തേക്ക് ബി.എം.ടി.സി ബസുകളില്‍ കണ്‍സഷൻ പാസിനായി വിദ്യാർഥികള്‍ക്ക് തിങ്കളാഴ്ച മുതല്‍ അപേക്ഷ സമർപ്പിക്കാം.അപേക്ഷകള്‍ സേവാ സിന്ധു പോർട്ടല്‍ വഴി ഓണ്‍ലൈനായോ ബംഗളൂരു വണ്‍ കേന്ദ്രങ്ങള്‍ വഴിയോ അപേക്ഷ നല്‍കാം.
ബംഗളൂരു വണ്‍ സെന്ററുകള്‍ വഴിയും മെജസ്റ്റിക്, കെങ്കേരി, ശാന്തിനഗർ, ഹൊസകോട്ടെ, ഇലക്‌ട്രോണിക് സിറ്റി, കെ.എസ്.ആർ.ടി.സി ആനേക്കല്‍ ഡിപ്പോ എന്നിവിടങ്ങളില്‍നിന്ന് ജൂണ്‍ ഒന്നു മുതല്‍ രാവിലെ എട്ടു മുതല്‍ വൈകീട്ട് 6.30 വരെയുള്ള സമയത്ത് ബസ് പാസുകള്‍ കൈപ്പറ്റാം. ശക്തി പദ്ധതി പ്രകാരം, കർണാടകയില്‍ ജനിച്ച പെണ്‍കുട്ടികള്‍ക്ക് യാത്ര സൗജന്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 080 22483777.
ചീത്ത ഭക്ഷണം, ഒലിച്ചിറങ്ങിയ എണ്ണ, ആകെ വൃത്തികേട്; കാഴ്ച ഞെട്ടിച്ചെന്ന് പരാതി, കാര്യം വേറെയന്ന് മിറാക്കി ചൈനീസ്
നവി മുംബൈയിലെ സാൻപാഡയിലുള്ള ‘മിറാക്കി ചൈനീസ്’ റെസ്റ്റോറന്റ് വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ആരോപണം.റെസ്റ്റോറന്റിലെ ശുചിത്വമില്ലായ്മ ചൂണ്ടിക്കാട്ടുന്ന ഒരു വീഡിയോ ഇൻസ്റ്റാഗ്രാമില്‍ വൈറലായി. 1.5 ദശലക്ഷത്തിലധികം പേരാണ് ഇതിനകം ഈ വീഡിയോ കണ്ടത്. താൻ ഓർഡർ ചെയ്ത “തോഫു സിറാച്ച” രുചിയില്ലാത്തതിന തുടർന്ന് പരാതിപ്പെടാൻ അടുക്കളയിലേക്ക് ചെന്നപ്പോള്‍ കണ്ട കാഴ്ച തന്നെ ഞെട്ടിച്ചുവെന്ന് വീഡിയോയില്‍ ഉപഭോക്താവ് അവകാശപ്പെടുന്നു.
വീഡിയോയില്‍ കാണുന്നതു പോലുള്ള അടുക്കളയിലെ ‘അറപ്പുളവാക്കുന്ന’ അവസ്ഥ ഉപഭോക്താവിനെ ഞെട്ടിച്ചു. ചീഞ്ഞ ഭക്ഷണം ശേഖരിച്ചുവച്ചിരിക്കുന്നു. വൃത്തിഹീനമായ കൗണ്ടറുകള്‍. മറ്റിടങ്ങളിലും വൃത്തി തീരെയില്ല, എന്നാണ് വീഡിയോക്കൊപ്പം യുവാവ് കുറിക്കുന്നത്. അതേസമയം, റെസ്റ്റോറന്റ് ഈ ആരോപണങ്ങളെ നിഷേധിച്ചു.വീഡിയോ തെറ്റായ കാര്യങ്ങളാണ് പറയുന്നതെന്നും, ഇത് നിയമവിരുദ്ധമായി ചിത്രീകരിച്ചതാണെന്നും അവര്‍ പറയുന്നു.
റെസ്റ്റോറന്റിലെ പതിവ് ശുചീകരണ സമയത്താണ് വീഡിയോ ചിത്രീകരിച്ചതെന്നും റെസ്റ്റോറന്റ് വാദിക്കുന്നു. ഫുഡ് സേഫ്റ്റി ലൈസൻസുകള്‍, തേർഡ്-പാർട്ടി ഓഡിറ്റുകള്‍, പൂർണ്ണമായ കംപ്ലയൻസ് ഡോക്യുമെന്റേഷൻ എന്നിവയുള്‍പ്പെടെ ഏറ്റവും ഉയർന്ന ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്നും റെസ്റ്റോറന്റ് അറിയിച്ചു.