Home Featured ഉണ്ണി ബാലകൃഷ്ണൻ റിപ്പോർട്ടർ വിട്ടു, ഇനി ഏഷ്യാനെറ്റ് ന്യൂസിലേക്ക്, സീനിയർ എഡിറ്റോറിയൽ കൺസൾട്ടൻ്റ് ആയി നിയമനം

ഉണ്ണി ബാലകൃഷ്ണൻ റിപ്പോർട്ടർ വിട്ടു, ഇനി ഏഷ്യാനെറ്റ് ന്യൂസിലേക്ക്, സീനിയർ എഡിറ്റോറിയൽ കൺസൾട്ടൻ്റ് ആയി നിയമനം

by admin

മുതിർന്ന മാധ്യമ പ്രവർത്തകൻ ഉണ്ണി ബാലകൃഷ്ണൻ റിപ്പോർട്ടർ ടിവി എഡിറ്റോറിയൽ തലപ്പത്തുനിന്ന് രാജിവെച്ചു. ഏഷ്യാനെറ്റ് ന്യൂസ് സീനിയർ കൺസൾട്ടന്റ് എ‍ഡിറ്റർ ആയി പുതിയ ചുമതല ഉടൻ ഏറ്റെടുക്കും.മൂന്ന് പതിറ്റാണ്ടിലേറെയായി തുടരുന്ന മാധ്യമ പ്രവർത്തന കരിയറിൽ ഏഷ്യാനെറ്റ് ന്യൂസ്, മാതൃഭൂമി ന്യൂസ് എന്നിവയിൽ സുപ്രധാന ചുമതലകൾ ഉണ്ണി ബാലകൃഷ്ണൻ നേരത്തെ നിർവഹിച്ചിരുന്നു. 2023 മാർച്ചിലാണ് റിപ്പോർട്ടർ ടിവിയുടെ ഡിജിറ്റൽ വിഭാഗം മേധാവിയായി ചുമതല ഏറ്റെടുത്തത്. റിപ്പോർട്ടർ ടിവിയുടെ മീറ്റ് ദ എഡിറ്റേഴ്സ് പരിപാടിയിലെ നിരീക്ഷണങ്ങളും അഭിപ്രായങ്ങളും ശ്രദ്ധേയമായിരുന്നു.

1994ൽ കലാകൗമുദിയിൽ സബ് എഡിറ്ററായാണ് ഉണ്ണി ബാലകൃഷ്ണൻ മാധ്യമപ്രവർത്തനം ആരംഭിക്കുന്നത്. 1996-ൽ ഏഷ്യാനെറ്റ് ന്യൂസിൽ സബ് എഡിറ്ററായി ദൃശ്യമാധ്യമരംഗത്തെത്തി. 2011 വരെ ഏഷ്യാനെറ്റ് ന്യൂസിൽ വിവിധ തസ്തികകളിലായി പ്രവർത്തിച്ചിട്ടുണ്ട്. 1998 മുതൽ 2010 വരെ ഡൽഹിയായിരുന്നു പ്രവർത്തനമേഖല.കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലെ ദേശീയ രാഷ്ട്രീയത്തിലെ ചെറുതും വലുതുമായ സുപ്രാധന സംഭങ്ങൾ റിപ്പോർട്ട് ചെയ്തു.

കാണ്ഡഹാർ വിമാനം റാഞ്ചൽ, കാർഗിൽ യുദ്ധം, ഡൽഹി ബോംബ് സ്‌ഫോടനങ്ങൾ, മുംബൈ ഭീകരാക്രമണം, പൊതുതെരഞ്ഞെടുപ്പുകൾ തുടങ്ങിയ നിരവധി സംഭവങ്ങളുടെ റിപ്പോർട്ടിങ്ങിലൂടെ ശ്രദ്ധനേടി. 2023 മാർച്ചിൽ ഡിജിറ്റൽ വിഭാഗം മേധാവിയായാണ് ചുമതല ഏറ്റെടുത്തത്. 2024 ലെ ലോക്സഭാ തെരെഞ്ഞെടുപ്പ് കാലത്തെ ഫലപ്രവചനങ്ങൾ ഏതാണ്ട് യാഥാർഥ്യമായി മാറിയിരുന്നു.മാധ്യമ പ്രവർത്തനത്തിനൊപ്പം മികച്ച പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ്. പ്രായമാകുന്നില്ല ഞാൻ, മരങ്ങളായ് നിന്നതും, നമ്മുടെ തലപ്പാവ്, എന്നീ പുസ്തകങ്ങളുടെ രചയിതാവാണ്. നിരവധി ആനുകാലികങ്ങളിൽ ചെറുകഥകളും സാമൂഹിക – സാഹിത്യ വിഷയങ്ങളിലുള്ള ലേഖനങ്ങളും എഴുതിയിട്ടുണ്ട്.

നിരവധി ആനുകാലികങ്ങളിൽ ചെറുകഥകളും സാമൂഹിക – സാഹിത്യ വിഷയങ്ങളിലുള്ള ലേഖനങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. പ്രായമാകുന്നില്ല ഞാൻ, മരങ്ങളായ് നിന്നതും, നമ്മുടെ തലപ്പാവ് തുടങ്ങിയവയാണ് പ്രധാന രചനകള്‍.

You may also like

error: Content is protected !!
Join Our WhatsApp Group