ബെംഗളൂരു: നൂറുരൂപ ചോദിച്ചിട്ട് നല്‍കാത്തതിന് യുവാവ് മുത്തശ്ശിയെ അമ്മിക്കല്ല് തലയിലിട്ട് കൊന്നു. കർണാടകയിലെ കൊപ്പാള്‍ കനകഗിരിയിലാണ് സംഭവം.കനകഗിരി സ്വദേശിയായ ചേതൻ കുമാർ(34) ആണ് മുത്തശ്ശിയായ കനകമ്മ നാഗപ്പ(82)യെ കൊലപ്പെടുത്തിയത്. വെള്ളിയാഴ്ചയായിരുന്നു സംഭവം.തൊഴില്‍രഹിതനായ ചേതൻകുമാർ വീട്ടുകാരില്‍നിന്ന് പതിവായി പണം വാങ്ങിയിരുന്നു. വെള്ളിയാഴ്ച ഇയാള്‍ മുത്തശ്ശിയോടും നൂറുരൂപ ചോദിച്ചു.
എന്നാല്‍, ജോലിക്കൊന്നും പോകാത്ത ചേതൻകുമാറിന് പണം നല്‍കാൻ മുത്തശ്ശി തയ്യാറായില്ല. അച്ഛനോട് പണം ചോദിക്കാനും നിർദേശിച്ചു. ഇതോടെ പ്രകോപിതനായ പ്രതി അമ്മിക്കല്ല് തലയിലിട്ട് മുത്തശ്ശിയെ കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
ഹൈദരാബാദ് ദുരന്തത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി ; നഷ്ടപരിഹാരം പ്രഖ്യാപിച്ചു
തെലങ്കാനയിലെ ഹൈദരാബാദില്‍ തീപിടുത്തത്തെ തുടർന്ന് 17 പേർ മരിച്ച സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി.എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി അറിയിച്ചു. ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ (പിഎംഎൻആർഎഫ്) നിന്ന് ദുരന്തബാധിതർക്കുള്ള നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ ധനസഹായവും നല്‍കും.ഞായറാഴ്ച ഹൈദരാബാദിലെ ചരിത്രപ്രസിദ്ധമായ ചാർമിനാറിനടുത്ത് ഗുല്‍സാർ ഹൗസിന് സമീപമുള്ള പതിറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. എട്ട് കുട്ടികള്‍ ഉള്‍പ്പെടെ 17 പേരാണ് ഈ അപകടത്തില്‍ മരിച്ചത്. ഷോർട്ട് സർക്യൂട്ട് മൂലമുണ്ടായ തീപിടുത്തത്തമാണ് വലിയ ദുരന്തത്തിന് കാരണമായത്.
തീ അണയ്ക്കാൻ രണ്ട് മണിക്കൂറും 11 ഫയർ ടെൻഡറുകളും എടുത്തുവെന്ന് തെലങ്കാന സംസ്ഥാന ദുരന്ത പ്രതികരണ, അഗ്നിശമന സേവന ഡയറക്ടർ ജനറല്‍ വൈ നാഗി റെഡ്ഡി വ്യക്തമാക്കി. ഇടുങ്ങിയ പ്രവേശന കവാടവും പടിക്കെട്ടുമുള്ള തുരങ്കം പോലുള്ള ഇടവഴിയില്‍ സ്ഥിതി ചെയ്യുന്ന കെട്ടിടത്തില്‍ തീപിടുത്തം ഉണ്ടായത് രക്ഷാപ്രവർത്തനത്തെ സാരമായി തന്നെ ബാധിച്ചിരുന്നു. ഇടുങ്ങിയ വഴി ആയിരുന്നതാണ് ആളുകള്‍ക്ക് രക്ഷപ്പെടാൻ കഴിയാതെ വലിയ തടസ്സം സൃഷ്ടിച്ചത്. താമസക്കാർ ഉറങ്ങുന്ന സമയത്ത് ആയിരുന്നു തീപിടുത്തം ഉണ്ടായത് എന്നതും അപകടത്തിന്റെ വ്യാപ്തി കൂട്ടി.