Home Featured റോഡില്‍ വൻകുഴി രൂപപ്പെട്ടത് പെട്ടെന്ന്; ഓടിക്കൊണ്ടിരുന്ന കാര്‍ വീണു

റോഡില്‍ വൻകുഴി രൂപപ്പെട്ടത് പെട്ടെന്ന്; ഓടിക്കൊണ്ടിരുന്ന കാര്‍ വീണു

by admin

തരമണി-തിരുവാണ്‍മിയൂർ റോഡില്‍ പെട്ടെന്ന് രൂപപ്പെട്ട വൻകുഴിയില്‍ ഓടിക്കൊണ്ടിരുന്ന കാർ വീണു. ഏറെനേരത്തെ പരിശ്രമത്തിനുശേഷം കാർ പുറത്തെടുത്തു.കാറിലുണ്ടായിരുന്ന ഡ്രൈവറടക്കംഅഞ്ചുപേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുമാണ്‍മിയൂരിന് സമീപമായിരുന്നു അപകടം. കാർ തരമണിയില്‍നിന്ന് തിരുവാണ്‍മിയൂരിലേക്ക് വരുകയായിരുന്നു.അഗ്നിശമനസേനാംഗങ്ങളും പോലീസും സംഭവസ്ഥലത്ത് എത്തി. സംഭവം നടന്നതിന് സമീപം മെട്രോ റെയില്‍വേയ്ക്കായി തുരങ്കപ്പാത നിർമാണം നടക്കുന്നുണ്ട്.

ഇതേത്തുടർന്നാണ് പെട്ടെന്ന് കുഴി രൂപപ്പെട്ടതെന്ന് സമീപവാസികള്‍ ആരോപിച്ചു. സമാനമായ സംഭവങ്ങള്‍ ഇതിന് മുൻപും നഗരത്തില്‍ നടന്നിരുന്നു.എന്നാല്‍, നടുറോഡില്‍ കുഴി രൂപപ്പെട്ടത് സമീപത്ത് മെട്രോ റെയില്‍വേയുടെ നിർമാണം നടക്കുന്നതുകൊണ്ടല്ലെന്ന് മെട്രോ റെയില്‍ അധികൃതർ പറഞ്ഞു. സംഭവം നടന്നതിന് 300 മീറ്റർ അകലെയാണ് മെട്രോ റെയില്‍വേയുടെ നിർമാണപ്രവർത്തനം നടക്കുന്നതെന്നും അധികൃതർ പറഞ്ഞു. ഭൂഗർഭ മാലിന്യക്കുഴലിലെ ചോർച്ചയാണ് മണ്ണൊലിച്ചുപോകാൻ കാരണമെന്നാണ് പ്രാഥമിക നിഗമനമെന്നും പറഞ്ഞു.മെട്രോ റെയില്‍വേയുടെ നിർമാണത്തിന് നേതൃത്വം നല്‍കുന്ന എൻജിനിയർമാർ സംഭവസ്ഥലം പരിശോധിച്ചിരുന്നെന്നും മെട്രോ റെയില്‍വേ അധികൃതർ പറഞ്ഞു.

കനത്ത മഴയില്‍ ബെംഗളുരു മുങ്ങി: വീടുകള്‍ക്കുള്ളില്‍ വെള്ളം കയറി, ആര്‍സിബി – കെകെആര്‍ മത്സരം റദ്ദാക്കി

കനത്ത മഴയില്‍ ദുരിതത്തിലായി ബെംഗളുരു നഗരം. പലയിടങ്ങളിലും മഴയില്‍ കനത്ത നാശനഷ്ടം. വീടുകളിലേക്ക് വെള്ളം ഇരച്ചു കയറി.വീടുകള്‍ക്കും വാഹനങ്ങള്‍ക്കും മുകളില്‍ മരം വീണ് നാശനഷ്ടമുണ്ടായി.നഗരത്തില്‍ ഇപ്പോഴും കനത്ത ഗതാഗതക്കുരുക്കാണ അനുഭവപ്പെടുന്നത്. സർജാപുർ റോഡ്, യെലഹങ്ക, ദാസറഹള്ളി, ബൊമ്മനഹള്ളി, ആർ ആർ നഗർ എന്നിവിടങ്ങളില്‍ മരം വീടുകള്‍ക്കും വാഹനങ്ങള്‍ക്കും മുകളില്‍ കട പുഴകി വീണു.

ശിവാനന്ദ സർക്കിളില്‍ മരം വീണ് രണ്ട് പേർക്ക് പരിക്ക്. കനത്ത മഴയില്‍ ഐപിഎല്‍ മത്സരം തടസ്സപ്പെട്ടു.ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന ആർസിബി – കെകെആർ മത്സരം റദ്ദാക്കി.നിരവധി പേർ മെട്രോയെ ആശ്രയിച്ച്‌ വീട്ടിലെത്താൻ ശ്രമിച്ചത് മെട്രോ സ്റ്റേഷനുകളില്‍ വൻ തിരക്കിന് വഴി വെച്ചിട്ടുണ്ട്. എംജി റോഡും കബ്ബണ്‍ റോഡും അടക്കം കനത്ത ഗതാഗതക്കുരുക്കിലായി. വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർ മണിക്കൂറുകളാണ് റോഡില്‍ കിടക്കേണ്ടി വന്നത്. നഗരത്തില്‍ അടുത്ത രണ്ട് ദിവസം യെല്ലോ അലർട്ടാണ് പ്രവചിച്ചിട്ടുള്ളത്.

നഗരത്തിന്റെ പലയിടങ്ങളിലും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടതോടെ നിരത്തിലിറങ്ങിയ വാഹനങ്ങളും കുടുങ്ങി.കാലവർഷത്തിന് മുന്നോടിയായി ലഭിച്ച മഴയാണ് ബെംഗളൂരു നഗര ജീവിതത്തെ സാരമായി ബാധിച്ചത്. വെള്ളക്കെട്ട് പരിഹരിക്കുന്നതില്‍ ബിബിഎംപി പരാജയപ്പെട്ടതായാണ് ആളുകള്‍ കുറ്റപ്പെടുത്തുന്നത്.സക്ര ഹോസ്പിറ്റല്‍ റോഡിലെ പണികള്‍ പൂർത്തിയാകാത്ത് ഇവിടെയും ആളുകളെ ബുദ്ധിമുട്ടിലാക്കി. വൈകുന്നേരം ആറുമണിക്കും 9 മണിക്കും ഇടയിലായി എട്ടിലേറെ മരങ്ങളാണ് നഗരത്തില്‍ പലയിടങ്ങളില്‍ വീണത്. തെക്കൻ മേഖലയിലാണ് ഏറ്റവുമധികം മരങ്ങള്‍ വീണിട്ടുള്ളത്.

മെയ് 21 വരെ ശക്തമായ മഴ ബെംഗളൂരുവില്‍ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് വിശദമാക്കിയിട്ടുള്ളത്.ഞായറാഴ്ച കർണാടകയുടെ വിവിധ മേഖലകളില്‍ ഇടിയോട് കൂടിയ ശക്തമായ മഴയ്‌ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെ ശക്തിയില്‍ കാറ്റുവീശുമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കിയിട്ടുള്ളത്. ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റിന് സമാനായ സാഹചര്യം രൂപം കൊണ്ടതിനാല്‍ ആന്ധ്ര പ്രദേശ്, തമിഴ്നാട് മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്യ തെക്ക് പടിഞ്ഞാറൻ മണ്‍സൂണ്‍ അറബിക്കടലിലേക്ക് കടക്കുന്നതും കർണാടകയില്‍ മഴ കൂടുതലായി ലഭിക്കാനുള്ള കാരണമാകുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.

You may also like

error: Content is protected !!
Join Our WhatsApp Group