ബെംഗളൂരു:ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ മത്സരങ്ങൾ പുനരാരംഭിക്കുമ്പോൾ ശനിയാഴ്ച ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയം വെള്ളക്കടലാകുമോ? ആകാനാണ് സാധ്യത. ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിച്ച തങ്ങളുടെ ഇതിഹാസതാരം വിരാട് കോലിക്ക് ആദരമർപ്പിക്കുന്നതിനായി വെള്ള ജേഴ്സി അണിഞ്ഞുവരാനുള്ള ബെംഗളൂരു റോയൽ ചലഞ്ചേഴ്സ് ആരാധകരുടെ സന്ദേശം സമൂഹികമാധ്യമങ്ങളിൽ വൈറലാണ്. ടെസ്റ്റിൽ കളിക്കുമ്പോൾ ധരിക്കുന്ന ജേഴ്സിയുമായി വരാനാണ് സന്ദേശം
സീസണിൽ മികച്ചഫോമിലാണ് ബെംഗളൂരു. അതിന് ചുക്കാൻപിടിക്കുന്നത് മുൻനായകനും ആദ്യസീസൺമുതൽ ടീമിനൊപ്പമുള്ള വിരാട് കോലിയും. 11 കളിയിൽനിന്ന് 505 റൺസുമായി തകർത്തുകളിക്കുന്ന താരം അപ്രതീക്ഷിതമായിട്ടാണ് രാജ്യത്തിനായി ഇനി ടെസ്റ്റ് ക്രിക്കറ്റിൽ കളിക്കാനില്ലെന്ന് പ്രഖ്യാപിച്ചത്. യാത്രയയപ്പുപോലും ലഭിക്കാതെ ടെസ്റ്റ് ക്രിക്കറ്റ് വിടുന്ന കോലിയെ അങ്ങനെയങ്ങ് കൈവിടാൻ റോയൽ ചലഞ്ചേഴ്സ് ആരാധകർക്ക് ആവില്ലല്ലോ.
അതോടെയാണ് ടീമിന്റെ ചുവപ്പും കറുപ്പും ജേഴ്സിക്കുപകരം വെള്ളജേഴ്സിയുമായി സ്റ്റേഡിയത്തിലെത്താൻ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാപകപ്രചാരണം നടക്കുന്നത്.ഐപിഎലിൽ ശനിയാഴ്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേയാണ് ബെംഗളൂരുവിന്റെ മത്സരം. ജയിച്ചാൽ ടീം പ്ലേ ഓഫിൽ കടക്കും.
പ്രിന്‍സ് ആന്റ് ഫാമിലി’ക്ക് റിലീസ് ദിവസം തന്നെ നെഗറ്റീവ് റിവ്യൂ: കോക്കിനെ വിളിച്ച അനുഭവം പറഞ്ഞ് ലിസ്റ്റിന്
ദിലീപിന്റെ 150ാം ചിത്രം എന്ന വിശേഷണത്തോടെയാണ് ‘പ്രിന്‍സ് ആന്റ് ഫാമിലി’ തീയറ്ററില്‍ എത്തിയത്. നവാഗതനായ ബിന്റോ സ്റ്റീഫന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം കോമഡി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫനാണ്.കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഒരു വാര്‍ത്ത സമ്മേളനം കൊച്ചിയില്‍ നടന്നിരുന്നു. ഇതില്‍ ലിസ്റ്റിന് സ്റ്റീഫന്‍ പറഞ്ഞ ചില കാര്യങ്ങളാണ് വൈറലാകുന്നത്.’പ്രിന്‍സ് ആന്റ് ഫാമിലി’ ഇറങ്ങിയ ദിനത്തില്‍ തന്നെ യൂട്യൂബറായ അശ്വന്ത് കോക്ക് ചിത്രത്തിന് നെഗറ്റീവ് റിവ്യൂവാണ് നല്‍കിയത്.
ഇത് കണ്ട് അശ്വന്തിനെ വിളിച്ച അനുഭവമാണ് നിര്‍മ്മാതാവ് വെളിപ്പെടുത്തിയത്. ലിസ്റ്റിന്റെ വാക്കുകള്‍ ഇങ്ങനെയാണ്.”കോക്ക് എന്നയാള്‍ ചിത്രത്തിന് റിവ്യൂ ഇട്ടു. അതായത് നെഗറ്റീവ് റിവ്യൂ ഇട്ടു. എന്റെ എത്രയോ ചിത്രങ്ങള്‍ക്ക് നെഗറ്റീവ് റിവ്യൂ കിട്ടിയിട്ടുണ്ട്. ഇത് ഇട്ടപ്പോള്‍ ഞാന്‍ അദ്ദേഹത്തെ വിളിച്ചു. എന്താണ് ഇങ്ങനെ നെഗറ്റീവ് റിവ്യൂ ഇടാന്‍ കാരണം എന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. അദ്ദേഹം എന്നോട് പറഞ്ഞത് ‘പൊന്നു ഭായി ആ തീയറ്ററില്‍ ഇരിക്കുന്നവര്‍ എല്ലാം ചിരിക്കുന്നു, എനിക്ക് ചിരിക്കാന്‍ പറ്റുന്നില്ല’ എന്ന്, ഞാന്‍ പറഞ്ഞു അതില്‍ എന്താണ് പ്രശ്നംഅതിന് ശേഷം ഞാന്‍ ഈ പുള്ളിയുടെ ഇന്റര്‍വ്യൂകള്‍ കണ്ടു.
ഇതെന്താണ് ഡീറ്റെയിലായി പറയുന്നത് എന്ന് വിചാരിച്ചാല്‍ ഈ പുള്ളിയുടെ ഇന്റര്‍വ്യൂവില്‍ പുള്ളി പറയുന്നുണ്ട് ഞാന്‍ നാട്ടില്‍ പാതിരയ്ക്കെ ചെല്ലാറുള്ളൂ, നാട്ടുകാരുമായി അധികം ബന്ധമില്ല എന്നൊക്കെ. അത്തരത്തില്‍ സമൂഹത്തില്‍ ജീവിക്കുന്നവര്‍ക്ക് ചിലപ്പോള്‍ ഇത് കണക്ടാകണം എന്നില്ല.ഞാന്‍ വിളിച്ച് പുള്ളിയോട് ചോദിച്ചപ്പോള്‍, ഞാന്‍ അങ്ങനെ പറഞ്ഞാല്‍ എന്താ നിങ്ങള്‍ക്ക് സന്തോഷമായില്ലെ. ഇപ്പോള്‍ നാട്ടുകാര്‍ എന്നെ തിരിച്ച് തെറിപറയുന്നുണ്ടല്ലോ. അത് പോലെ ചിലപ്പോ എന്റെ റിവ്യൂ കണക്ടാകും, കണക്ടാകില്ല എന്ന്, അത്രയെ ഉള്ളൂ.
അശ്വന്ത് കോക്ക് തന്നെ എന്നോട് കണ്ഗ്രാജൂലേഷന് എന്ന് പറഞ്ഞു. മൊബൈലില്‍ അത് മെസേജായി തന്നെ അയച്ചു”- ലിസ്റ്റിന് പറയുന്നു.അതേ സമയം സമീപകാലത്ത് ഒരു ദിലീപ് ചിത്രം നേടുന്ന ഏറ്റവും മികച്ച പ്രതികരണങ്ങളുമായി തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ് പ്രിന്‍സ് ആന്‍ഡ് ഫാമിലി. ഷാരിസ് മുഹമ്മദിന്റേതാണ് ചിത്രത്തിന്റെ രചന. ഇപ്പോഴിതാ ചിത്രത്തിന്റെ ഏറ്റവും പുതിയ ബോക്സ് ഓഫീസ് കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്. ചിത്രം നേടിയ ജനപ്രീതിക്ക് തെളിവാകുന്നുണ്ട് കളക്ഷന്‍ കണക്കുകള്‍.
വാരാന്ത്യം കഴിഞ്ഞ് വരുന്ന പ്രവര്‍ത്തി ദിനങ്ങളില്‍ സിനിമകളുടെ കളക്ഷനില്‍ പൊതുവെ ഇടിവ് സംഭവിക്കാറുണ്ട്. എന്നാല്‍ പ്രിന്‍സ് ആന്‍ഡ് ഫാമിലിയുടെ കാര്യത്തില്‍ അത് കാര്യമായി സംഭവിച്ചിട്ടില്ലെന്ന് മാത്രമല്ല, ഞായറാഴ്ച നേടിയതിന് ഏകദേശം തുല്യമായ രീതിയിലാണ് തിങ്കള്‍, ചൊവ്വ ദിവസങ്ങളിലെയും കളക്ഷന്‍. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്റെ കണക്ക് പ്രകാരം ചിത്രം ഞായറാഴ്ച നേടിയത് 1.72 കോടി ആയിരുന്നെങ്കില്‍ തിങ്കളാഴ്ച നേടിയത് 1.25 കോടിയും ചൊവ്വാഴ്ചത്തെ കളക്ഷന്‍ 1.15 കോടിയുമാണ്. അങ്ങനെ ആദ്യ അഞ്ച് ദിനങ്ങള്‍ ചേര്‍ത്ത് നേടിയിട്ടുള്ള കളക്ഷന്‍ 6.86 കോടിയാണ്. ഗ്രോസ് കളക്ഷനാണ് ഇത്. നെറ്റ് കളക്ഷന്‍ 6.07 കോടിയുമാണ്.