Home Featured ഹുബ്ബള്ളിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ചു

ഹുബ്ബള്ളിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ചു

by admin

ബെംഗളൂരു: ഹുബ്ബള്ളിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ചു. ചൊവ്വാഴ്ച രാവിലെ ഹുബ്ബള്ളി റൂറൽ താലൂക്കിലെ ഇംഗലഹള്ളി ക്രോസിന് സമീപത്തായിരുന്നു അപകടം. ശിവമോഗ സാഗർ സ്വദേശികളായ ശ്വേത (29), അഞ്ജലി (26), സന്ദീപ് (26), വിറ്റൽ (55), ശശികല (40) എന്നിവരാണ് മരിച്ചത്. നാവൽഗുണ്ട് ഭാഗത്തുനിന്ന് ഹുബ്ബള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് കാറുമായി കൂട്ടിയിടിച്ചത്.

സാഗറിൽനിന്ന് ബാഗൽകോട്ടിലേക്ക് പോവുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. അഞ്ചുപേരും അപകടസ്ഥലത്തുതന്നെ മരിച്ചു. ലോറിഡ്രൈവർ ഓടിരക്ഷപ്പെട്ടു. ധാർവാഡ് എസ്‌പി ഗോപാൽ ബ്യകോഡ്, ഹുബ്ബള്ളി റൂറൽ പോലീസ് ഇൻസ്പെക്ടർ മുരുഗേഷ് എന്നിവർ അപകടസ്ഥലം സന്ദർശിച്ചു. ഹുബ്ബള്ളി റൂറൽ പോലീസ് കേസെടുത്തു.

ഓപ്പറേഷൻ സിന്ദൂര്‍: 2 വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടതായി എയര്‍ ഇന്ത്യ, സര്‍വീസിനെ ബാധിക്കുമെന്ന് ഇൻഡിഗോ, സ്പൈസ് ജെറ്റ്

പാക് അധിനിവേശ കശ്മീരിലെ (പിഒകെ) ഭീകര ക്യാമ്ബുകള്‍ക്കെതിരെ ഇന്ത്യ നടത്തിയ സൈനിക നടപടിയെത്തുടർന്ന് വ്യോമഗതാഗതം ഭാഗികമായി താറുമാറായി.അമൃത്സറിലേക്കുള്ള രണ്ട് അന്താരാഷ്ട്ര വിമാനങ്ങള്‍ ദില്ലിയിലേക്ക് തിരിച്ചുവിട്ടതായി എയർ ഇന്ത്യ സ്ഥിരീകരിച്ചു. ‘ ഓപ്പറേഷൻ സിന്ദൂർ ‘ എന്ന പേരിലാണ് ഇന്ത്യ പ്രത്യാക്രമണം നടത്തിയത്.

ശ്രീനഗർ, ജമ്മു, അമൃത്സർ, ലേ, ചണ്ഡീഗഢ്, ധർമ്മശാല, ബിക്കാനീർ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകള്‍ക്ക് കാലതാമസമോ റദ്ദാക്കലോ ഉണ്ടാകുമെന്ന് വിമാനക്കമ്ബനികളായ ഇൻഡിഗോയും സ്‌പൈസ് ജെറ്റും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.ബുധനാഴ്ച പുലർച്ചെ ഇന്ത്യൻ സായുധ സേന ‘ഓപ്പറേഷൻ സിന്ദൂർ’ ആരംഭിച്ചതിന് ശേഷമാണ് തടസ്സം ഉണ്ടായത്. ഏപ്രില്‍ 22 ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ പാകിസ്ഥാൻ പിന്തുണയുള്ള തീവ്രവാദികള്‍ 26 സാധാരണക്കാരെ കൊലപ്പെടുത്തിയ ഭീകരാക്രമണത്തിനുള്ള നേരിട്ടുള്ള പ്രതികരണമാണ് ഈ നടപടി.

You may also like

error: Content is protected !!
Join Our WhatsApp Group