മംഗളൂരു ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട മലപ്പുറം സ്വദേശി അഷ്‌റഫിന്റെ ഖബറടക്കം ഇന്ന് നടക്കും.മൃതദേഹവുമായി ബന്ധുക്കള്‍ നാട്ടിലേക്ക് തിരിച്ചു. രണ്ട് ദിവസം മുന്‍പാണ് കര്‍ണാടകയിലെ മംഗളൂരു ബത്ര കല്ലൂര്‍ത്തി ക്ഷേത്രത്തിന് സമീപം കൊല്ലപ്പെട്ട നിലയില്‍ അഷ്‌റഫിനെ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആള്‍ക്കൂട്ട ആക്രമണമാണ് കൊലപാതത്തില്‍ കലാശിച്ചതെന്ന് സ്ഥിരീകരിച്ചത്. സംഭവത്തില്‍ 20 പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.
അഷ്‌റഫ് വര്‍ഷങ്ങളായി മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് സഹോദരന്‍ പ്രതികരിച്ചു. രണ്ട് മണിക്കൂറോളം മൃതദേഹം സംഭവ സ്ഥലത്ത് കിടന്നുവെന്നും കുടുംബം അന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിക്കുമെന്നും സഹോദരന്‍ അബ്ദുള്‍ ജബ്ബാര്‍ പറഞ്ഞു. മംഗലാപുരത്ത് നിന്നും പഴയ സാധനങ്ങള്‍ ശേഖരിക്കുന്ന ജോലിയാണ് അബ്ദുള്‍ ജബ്ബാറിനെന്നും സഹോദരന്‍ പറഞ്ഞു.
മൈതാനത്ത് ക്രിക്കറ്റ് കളിക്കുന്നവരാണ് അബ്ദുള്‍ ജബ്ബാറിനെ മര്‍ദിച്ചത്. ക്രിക്കറ്റ് കളിയുമായി ബന്ധപ്പെട്ട തര്‍ക്കം മര്‍ദനത്തിലേക്കും ആള്‍ക്കൂട്ട കൊലപാതകത്തിലേക്കും എത്തുകയായിരുന്നു. ക്രിക്കറ്റ് ബാറ്റ് കൊണ്ടും സ്റ്റംബ് കൊണ്ടും അബ്ദുള്‍ ജബ്ബാറിനെ സംഘം പൊതിരെ തല്ലുകയായിരുന്നു. കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതാണ് മരണകാരണമെന്നാണ് വിവരം.
അര്‍ധരാത്രി കാമുകിയെ കാണാനെത്തി; വീട്ടിനുള്ളില്‍ കടക്കാനുള്ള ശ്രമത്തിനിടെ 18-കാരനെ പെണ്‍കുട്ടിയുടെ പിതാവ് വെടിവെച്ച് കൊന്നു
അര്‍ധരാത്രി കാമുകിയെ കാണാനെത്തിയ 18-കാരന് ദാരുണാന്ത്യം. പെണ്‍കുട്ടിയുടെ പിതാവ് കൗമാരക്കാരനെ വെടിവെച്ച് കൊലപ്പെടുത്തി.ഉത്തര്‍പ്രദേശിലെ ഇട്ടാവ ജില്ലയിലെ ഖേദഹേലു ഗ്രാമത്തിലാണ് സംഭവം. ഔരയ്യ സ്വദേശിയും ഖേദഹേലുവില്‍ താമസക്കാരനുമായ ലവ്കുശ് ആണ് കൊല്ലപ്പെട്ടത്. കേസില്‍ ലവ്കുശിന്റെ കാമുകിയുടെ പിതാവ് അനില്‍കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു.ഖേദഹേലു ഗ്രാമത്തില്‍ സഹോദരിക്കൊപ്പമായിരുന്നു ലവ്കുശ് താമസിച്ചിരുന്നത്.
ഇതിനിടെ അനില്‍കുമാറിന്റെ മകളുമായി അടുപ്പത്തിലായി. തിങ്കളാഴ്ച രാത്രി കാമുകിയെ കാണാനായി യുവാവ് അനില്‍കുമാറിന്റെ വീട്ടിലെത്തി. തുടര്‍ന്ന് വീട്ടിനുള്ളില്‍ കടക്കാനുള്ള ശ്രമത്തിനിടെയാണ് യുവാവിനെ അനില്‍കുമാര്‍ വെടിവെച്ച് കൊലപ്പെടുത്തിയത്.
വെടിയൊച്ചകേട്ട് അയല്‍ക്കാര്‍ ഓടിയെത്തിയപ്പോള്‍ അനില്‍കുമാറിന്റെ വീടിന് സമീപം ചോരയില്‍കുളിച്ചനിലയിലാണ് ലവ്കുശിനെ കണ്ടത്. ഇതോടെ നാട്ടുകാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. സംഭവത്തില്‍ അനില്‍കുമാറിനെ കസ്റ്റഡിയിലെടുത്തതായും ഇയാളില്‍നിന്ന് തോക്ക് പിടിച്ചെടുത്തതായും പോലീസ് പറഞ്ഞു.