Home Uncategorized ബെംഗളൂരു മെട്രോ ട്രെയിന്‍ യാത്രയില്‍ ഭക്ഷണം കഴിച്ചു : യുവതിയെ കണ്ടെത്തി പിഴ ഈടാക്കി അധികൃതർ

ബെംഗളൂരു മെട്രോ ട്രെയിന്‍ യാത്രയില്‍ ഭക്ഷണം കഴിച്ചു : യുവതിയെ കണ്ടെത്തി പിഴ ഈടാക്കി അധികൃതർ

by admin

ബെംഗളൂരു മെട്രോയിൽ യാത്ര ചെയ്യുന്നതിനിടെ ഭക്ഷണം കഴിച്ചതിന് യാത്രക്കാരിക്ക് പിഴ. മെട്രോയ്ക്കുള്ളിൽ ഭക്ഷണം കഴിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്നാണ് നിയമങ്ങൾ ലംഘിച്ചതിന് ഒരു വനിതാ യാത്രക്കാരിക്ക് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ 500 രൂപ പിഴ ചുമത്തിയത്. ഏപ്രിൽ 26 ശനിയാഴ്ച മഡവര സ്റ്റേഷനിൽ നിന്ന് മഗഡി റോഡിലേക്ക് യാത്ര ചെയ്യാൻ മെട്രോയിൽ കയറിയ യാത്രക്കാരി ഭക്ഷണം കഴിക്കുന്നത് ഒരു സഹയാത്രികൻ ക്യാമറയിൽ പകർത്തിയ ദൃശ്യങ്ങൾ ആണ് പ്രചരിക്കപ്പെട്ടത്.

സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്ത വീഡിയോയിൽ, സ്ത്രീ മെട്രോയ്ക്കുള്ളിലെ ഒരു ബെഞ്ചിൽ ഇരുന്ന് ടിഫിൻ ബോക്സ് പോലെ തോന്നിക്കുന്ന രീതിയിൽ ഭക്ഷണം കഴിക്കുന്നതാണുള്ളത്. മെട്രോ നിയമങ്ങൾ ലംഘിച്ചതായി ശ്രദ്ധയിൽപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥർ ഇന്ന് രാവിലെ മഡവര സ്റ്റേഷനിൽ വെച്ച് ഈ സ്ത്രീയെ കണ്ടെത്തി പിഴ ഈടാക്കുകയായിരുന്നു.

ബെംഗളൂരു മെട്രോ ട്രെയിനിലും പരിസരത്തും ഭക്ഷണപാനീയങ്ങൾ കഴിക്കുന്നത് അനുവദനീയമല്ല.ശുചിത്വം നിലനിർത്തുന്നതിനും മാലിന്യം തള്ളുന്നത് തടയുന്നതിനുമായാണ് ഇങ്ങനെയൊരു നിയമം കൊണ്ടുവന്നിരിക്കുന്നത്. എല്ലാ യാത്രക്കാർക്കും സുഖകരവും സുരക്ഷിതവുമായ യാത്രാനുഭവം ഉറപ്പാക്കാൻ യാത്രക്കാർ നിയമങ്ങൾ പാലിക്കണമെന്ന് മെട്രോ ഉദ്യോഗസ്ഥർ പറഞ്ഞു.

നേരത്തെ, ബെംഗളൂരു മെട്രോയിൽ പാൻ, ഗുഡ്ക തുടങ്ങിയവ ഉപയോഗിക്കുന്നതിനും അധികൃതർ വിലക്ക് ഏർപ്പെടുത്തിയിരുന്നു. മെട്രോ സ്റ്റേഷനിലും ട്രെയിനുകളിലും പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കുന്നതും പൊതുഇടങ്ങളിലും തൂണുകളിലും ഭിത്തികളിലും തുപ്പുന്നതും വർധിച്ചതിനെ തുടർന്നാണ് ബിഎംആർസിഎൽ പുതിയ നടപടിയിലേക്ക് കടന്നിരിക്കുന്നത്.മെട്രോ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്നതിന് മുൻപുള്ള പരിശോധനയിൽ തന്നെ ച്യൂയിങ്‌ ഗം, പാൻമസാല എന്നിവ ചവച്ച് എത്തുന്നവരെ തടയും. ഇവ നീക്കം ചെയ്തതിനു ശേഷം മാത്രമേ മുന്‍പോട്ട് പോകുവാൻ അനുവദിക്കൂ.

യാത്രയ്ക്കിടെ പാൻ ഉപയോഗിക്കുന്നത് പിടിച്ചാൽ ഉടൻ മെട്രോ യാത്ര അവസാനിപ്പിക്കാൻ നിര്‍ദേശിക്കുകയും അവരിൽ നിന്ന് 500 രൂപ പിഴ ഈടാക്കുകയും ചെയ്യും. ഇത് കൂടാതെ, മുന്നറിയിപ്പില്ലാതെ ഇടക്കിടെയുള്ള ചെക്കിങ്ങുകൾ നടത്തും.അതേസമയം, ഇത്തരം സാധനങ്ങൾ യാത്രയിൽ കൈവശം വയ്ക്കുന്നത് ആദ്യത്തെ ചെക്കിങ്ങിൽ കണ്ടെത്താൻ സാധിച്ചില്ലെങ്കിലും ഇടയ്ക്കിടെ നടത്തുന്ന പരിശോധനയിൽ കണ്ടെത്താനായേക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

മെട്രോ സ്റ്റേഷനിൽ പുകവലിക്കാമോ : മെട്രോയ്ക്കുള്ളിൽ പുക വലിക്കുന്നത് അനുവദനീയമല്ല. മെട്രോ ട്രെയിനിൽ മാത്രമല്ല, സ്റ്റേഷനും ഉള്ളിലും പുകവലി അനുവദനീയമല്ല. മെട്രോ സംവിധാനം ഒരു പുകയില രഹിത മേഖലയാണ്. പുകവലി കർശനമായി നിരോധിച്ചിരിക്കുന്നു, ഇത് നിയമപ്രകാരം കുറ്റകരമാണ്. യാത്രക്കാർ അറിഞ്ഞിരിക്കേണ്ട മറ്റൊരു കാര്യം പെട്രോൾ, മണ്ണെണ്ണ, പടക്കങ്ങൾ തുടങ്ങിയ കത്തുന്ന വസ്തുക്കൾ മെട്രോയിൽ കൊണ്ടുപോകുന്നത് കർശനമായി നിരോധിച്ചിരിക്കുന്നുവെന്നതാണ്. സ്റ്റേഷൻ പരിസരത്തും ട്രെയിനുകൾക്കുള്ളിലും വളർത്തുമൃഗങ്ങളെ നിരോധിച്ചിരിക്കുന്നു.

കയ്യിൽ കൊണ്ടുപോകാവുന്ന ബാഗിനും ബെംഗളൂരു മെട്രോയിൽ നിയന്ത്രണങ്ങളുണ്ട്. മെട്രോയിൽ കൊണ്ടുപോകുവാൻ സാധിക്കുന്ന ബാഗിന് പരിധിയുണ്ട്. ഒരു യാത്രക്കാരന് മെട്രോയിൽ 15 കിലോഗ്രാം വരെ ഭാരം വരുന്ന ബാഗേജ് കൊണ്ടുപോകാൻ അനുവാദമുണ്ട്. ഇത് 60 സെ.മീ (നീളം) X 45 സെ.മീ (വീതി) X 25 സെ.മീ (ഉയരം) കവിയരുത്

You may also like

error: Content is protected !!
Join Our WhatsApp Group