Home Featured വയസ് 23, മാസചെലവ് എഴുപതിനായിരം രൂപ ,സേവിങ്സ് ഒരു ലക്ഷം.. ചര്‍ച്ചയായി ബാംഗ്ലൂര്‍ യുവതിയുടെ പോസ്റ്റ്

വയസ് 23, മാസചെലവ് എഴുപതിനായിരം രൂപ ,സേവിങ്സ് ഒരു ലക്ഷം.. ചര്‍ച്ചയായി ബാംഗ്ലൂര്‍ യുവതിയുടെ പോസ്റ്റ്

by admin

ബെംഗളൂരുവില്‍ ജീവിക്കുമ്ബോള്‍ സാധാരണക്കാരെ അലട്ടുന്ന ചെലവാണ്. പുറത്തിറങ്ങിയാവ്‌ ചെലവാണ് എന്ന് തമാശയായി പറയുമെങ്കിലും യാഥാർത്ഥ്യം അതാണ്.താമസം, ഭക്ഷണം, യാത്രാ ചെലവുകള്‍, പുറത്തു നിന്നുള്ള ഭക്ഷണം, കറന്‍റ് ചാർജ് ,വെള്ളം എന്നിങ്ങനെ ചെലവുകള്‍ വന്നുകൊണ്ടേയിരിക്കും. കൃത്യമായ ഒരു ചെലവ് കണ്ടെത്തി നിയന്ത്രണങ്ങള്‍ കൊണ്ടുവന്നില്ലെങ്കില്‍ സേവിങ്സായി ഒന്നും കാണില്ല.ഇപ്പോഴിതാ, 23 വയസുള്ള ബെംഗളൂരു യുവതി തന്റെ വരുമാനവും ചെലവുകളും പങ്കിട്ടത് റെഡ്ഡിറ്റില്‍ വൈറല്‍ ആയിരിക്കുകയാണ്.

എന്റെ സാമ്ബത്തിക തീരുമാനങ്ങള്‍ക്കായി എന്നെ വിധിക്കുക അല്ലെങ്കില്‍ റോസ്റ്റ് ചെയ്യുക എന്ന് പറഞ്ഞ് പങ്കുവെച്ച ചെലവുകളുടെയും അതെല്ലാം കഴിഞ്ഞ് സേവ് ചെയ്യുന്ന പണത്തിന്‍റെയും കണക്ക് വായനക്കാരെ അക്ഷാർത്ഥത്തില്‍ ഞെട്ടിച്ചിട്ടുണ്ട്. ചെലവ് കൂടുതലാണെന്ന് പലരും കണ്ടെത്തിയെങ്കിലും ലാഭിക്കുന്ന തുകയാണ് മിക്കവരെയും അത്ഭുതപ്പെടുത്തിയത്.

റിമോർട്ടായി ജോലി ചെയ്യുന്ന യുവതി ഒരു മാസം ചെലവഴിക്കുന്ന തുക ഇങ്ങനെയാണ് കൊടുത്തിരിക്കുന്നത് – 1 ബിഎച്ച്‌കെ ഫ്ലാറ്റിന് ഒരു മാസം 27,000 രൂപ, നെറ്റ്ഫ്ലിക്സിന് മാസം 199 രൂപ, ക്ലോഡ് പ്രോയ്ക്ക് മാസം 15,000 രൂപ, ഭക്ഷണത്തിന് 15,000 രൂപ, പുറത്തു പോയി ഭക്ഷണം കഴിക്കുന്നതിന് 10,000 രൂപ, വെള്ളത്തിന്‍റെ ചാർജ് 499 രൂപ, കറന്‍റ് ബില്ല് 700 രൂപ, മാതാപിതാക്കള്‍ക്കായി എന്തെങ്കിലും മേടിച്ചു നല്കുന്നതിന് മാസം തോറും 10000 രൂപ എന്നിങ്ങനെയാണ് ചെലവ്.

കൃത്യമായി പറയാൻ സാധിക്കില്ലെങ്കിലും മാസം 70,000 രൂപയോളം പല ആവശ്യങ്ങള്‍ക്കായി ചെലവഴിക്കുന്നുണ്ടെന്നും എന്നാല്‍ മാസം ഒരു ലക്ഷം രൂപ തൻ സേവ് ചെയ്യുന്നുണ്ടെന്നും യുവതി സൂചിപ്പിച്ചു. എന്നാല്‍ എനിക്ക് ഇതിലും നന്നായി ചെയ്യാൻ കഴിയുമെന്ന് അറിയാമെന്നും പക്ഷേ പണം ലാഭിക്കാൻ വേണ്ടി എന്റെ ചെറുപ്പത്തില്‍ ഭയാനകമായി ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ലെന്നും യുവതി കുറിച്ചു.

കൂടാതെ, താൻ മദ്യപിക്കുകയോ പുകവലിക്കുകയോ പാർട്ടികളില്‍ പങ്കെടുക്കുകയോ ചെയ്യുന്നില്ലെന്ന് വിശദമക്കിയ ഇരുപത്തിമൂന്നുകാരി എന്നാല്‍ താൻ മാതാിതാക്കള്‍ക്കായി പണം ചെലവഴിക്കുവാനും നല്ല ഭക്ഷണം കഴിക്കുവാനും ഇഷ്ടപ്പെടുന്നുവെന്ന് പറഞ്ഞു.അതേസമയം കമന്‍റുകളില്‍ പലരും ഈ ചെലവും സമ്ബാദ്യവം കണ്ട് അതിശയപ്പെടുന്നതും കാണാം. അവർക്കുള്ള ഒരുത്തരമെന്നോണം ഒരു വര്‍ഷത്തിനുള്ളില്‍ താൻ പല ജോലികള്‍ മാറിയെന്ന് അവർ കുറിച്ചു.

അതിനോടൊപ്പം ശമ്ബളത്തെക്കുറിച്ച്‌ നിങ്ങള്‍ എന്തിനാണ് വാശി പിടിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ലെന്ന് പറഞ്ഞ യുവതി, കോളേജില്‍ നിന്നിറങ്ങി 36 ബേസ് സാലറി ഉള്ള ആളുകളെ തനിക്കറിയാമെന്നും, 1.3 കോടി ബേസ് ഉള്ള 25 വയസ്സുള്ള ഒരാള്‍ റിപ്ലിംഗില്‍ ജോലി ചെയ്യുന്നുണ്ടെന്നും സൂചിപ്പിച്ചു.കൂടാതെ, താൻ ഐഐടിയില്‍ നിന്ന് പഠിച്ചിറങ്ങിയതാണെന്ന് കരുതുന്നർക്ക് “ഞാൻ അക്ഷരാർത്ഥത്തില്‍ ഒരു VIT തത്തുല്യ സ്ഥാപനത്തില്‍ നിന്നാണ്, ,നിങ്ങളുടെ കോളേജിന് നിങ്ങളുടെ പാക്കേജുമായി യാതൊരു ബന്ധവുമില്ല” എന്നും പറഞ്ഞിട്ടുണ്ട്.

എന്തായാലും റെഡ്ഡിറ്റില്‍ പോസ്റ്റ് വലിയ ചർച്ചയായി മാറിയിട്ടുണ്ട്. പലരും പല തരത്തിലുള്ള അഭിപ്രായങ്ങളാണ് കുറിക്കുന്നത്. നിങ്ങള്‍ 23-ാം വയസ്സില്‍ ഒരു ലക്ഷം രൂപ സമ്ബാദിക്കുന്നുണ്ടെങ്കില്‍ ഞങ്ങളയാണ് റോസ്റ്റ് ചെയ്യേണ്ടെന്ന് ഒരാള്‍ കുറിച്ചു. അതേസമയം, മറ്റൊരാള്‍ “നിങ്ങള്‍ നിങ്ങളുടെ മനസ്സമാധാനത്തിനായി ചെലവഴിക്കുന്നിടത്തോളം, നിങ്ങളുടെ മാതാപിതാക്കളെ സന്തോഷിപ്പിക്കുന്നിടത്തോളം, നിങ്ങള്‍ ചെലവഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ ലാഭിക്കുന്നിടത്തോളം, നിങ്ങള്‍ ശരിയായ പാതയിലാണ്” എന്ന് അഭിനന്ദിച്ചു.

റിമോർട്ടായി ജോലി ചെയ്യുമ്ബോള്‍ എന്തിനാണ് 27000 രൂപയ്ക്ക് ഫ്ലാറ്റ് എടുത്തതെന്നാണ് മറ്റൊരാള്‍ ചോദിച്ചത്. വേറൊരാള്‍ യുവതിയെ മനസ്സുതുറന്ന് അഭിനന്ദിക്കുവാനും മടിച്ചില്ല. ” ഉയർന്ന നിലവാരമുള്ള ഭക്ഷണത്തിന് ചെലവഴിക്കുന്നത് ശരിക്കും മികച്ചതാണ്. നിങ്ങള്‍ക്ക് ശക്തമായ ബന്ധമുണ്ടെങ്കില്‍ നിങ്ങളുടെ മാതാപിതാക്കളെ പരിപാലിക്കുക, ശരിയായ സുരക്ഷയുള്ള ഒരു നല്ല വീട്ടില്‍ താമസിക്കുക, എന്നിട്ടും 1 ലക്ഷം ലാഭിക്കുക… അത് അത്ഭുതകരമാണ്!” അദ്ദേഹം അഭിപ്രായപ്പെട്ടു.

You may also like

error: Content is protected !!
Join Our WhatsApp Group