Home Featured ബെംഗളൂരുവിൽ ഈ വർഷത്തെ സീറോ ഷാഡോ പ്രതിഭാസം ഏപ്രിൽ 24 ന്

ബെംഗളൂരുവിൽ ഈ വർഷത്തെ സീറോ ഷാഡോ പ്രതിഭാസം ഏപ്രിൽ 24 ന്

by admin

ബെംഗളൂരു: ബെംഗളൂരുവിൽ ഏപ്രിൽ 24ന് സീറോ ഷാഡോ പ്രതിഭാസമുണ്ടാകുമെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സിലെ ശാസ്ത്രജ്ഞർ അറിയിച്ചു.ഉച്ചയ്ക്ക് 12.17ന് നഗരം നിഴൽരഹിതദിനത്തിന് സാക്ഷ്യം വഹിക്കും. തലയ്ക്‌കുമീതേ സൂര്യൻ ജ്വലിച്ചുനിൽക്കുമ്പോ നിഴൽ ഒട്ടും ദൃശ്യമാകാത്ത അവസ്ഥയാണിത്.വർഷത്തിൽ രണ്ടുതവണ ബെംഗളൂരുവിൽ ഈ പ്രതിഭാസം അനുഭവപ്പെടാറുണ്ട്.

ഏപ്രിൽ, ഓഗസ്റ്റ് മാസങ്ങളിലാണിവ.ഭൂമധ്യരേഖയുടെ 23.5 ഡിഗ്രി മുകളിലേക്കും 23.5 ഡിഗ്രി താഴേക്കുമുള്ള സ്ഥലങ്ങളിലാണ് ഈ പ്രതിഭാസം അനുഭവപ്പെടുക.ബെംഗളൂരു, ചെന്നൈ, മംഗളൂരു ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ സീറോ ഷാഡോ ദിനം അനുഭവപ്പെടുന്നുണ്ടെന്ന് ആസ്ട്രോഫിസിക്സ് ശാസ്ത്രജ്ഞർ പറഞ്ഞു.

നേരെ മുകളിലൂടെ സൂര്യൻ കടന്നുപോകുമ്പോൾ ചെരിവില്ലാതെ കുത്തനെ നിൽക്കുന്ന വസ്തുക്കളുടെ നിഴൽ പ്രതിഫലിക്കാത്ത അവസ്ഥയാണിത്.എന്നാൽ ഇത് എല്ലായിടത്തും ഒരേ ദിവസം സംഭവിക്കില്ല. ഓരോ പ്രദേശത്തും ഓരോ ദിവസങ്ങളിലായാണ് ഇത് നടക്കുന്നത്.സീറോ ഷാഡോ ഡേയുടെ മറ്റൊരു പ്രത്യേകത, ഇതിൻറെ ദൈർഘ്യമാണ്. ഇതിൻ്റെ പ്രഭാവം ഒന്നര മിനിറ്റ് വരെ നീണ്ട നിൽക്കും.

എന്‍റെ സഹോദരന് പണത്തിന് കുറവുണ്ടെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? ‘പകര്‍പ്പവകാശ’ വിവാദത്തില്‍ പ്രതികരിച്ച്‌ ഇളയരാജയുടെ സഹോദരൻ

ഗുഡ് ബാഡ് അഗ്ലി എന്ന ചിത്രത്തിന്‍റെ പ്രവർത്തകർ പകർപ്പവകാശ ലംഘനം നടത്തി എന്നാരോപിച്ച്‌ സംഗീതസംവിധായകൻ ഇളയരാജ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.മുമ്ബും അദ്ദേഹം സമാനമായ നീക്കങ്ങള്‍ നടത്തിയിരുന്നതിനാല്‍ സാമ്ബത്തിക നേട്ടത്തിനുവേണ്ടിയാണോ ഇങ്ങനെ ചെയ്തതെന്ന് ചോദ്യം ഉയരുന്നുണ്ട്. ഈ വാദത്തോട് ഇളയരാജയുടെ സഹോദരൻ ഗംഗൈ അമരൻ ശക്തമായി പ്രതികരിക്കുകയും അവകാശവാദങ്ങള്‍ തള്ളിക്കളയുകയും ചെയ്തു. സാമ്ബത്തികമായി സുരക്ഷിതരാണെന്നും പണത്തിന് ഒരു കുറവും ഇല്ലെന്നുമാണ് ഗംഗൈ അമരൻ പറഞ്ഞത്.

ഇതിനകം തന്നെ ആവശ്യത്തിലധികം പണമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.എന്റെ സഹോദരന് പണത്തിന് കുറവുണ്ടെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? അദ്ദേഹത്തിന് ആവശ്യത്തിലധികം പണമുണ്ട്. ഞങ്ങള്‍ക്ക് ഉള്ളത് ചെലവഴിക്കാൻ പോലും ഞങ്ങള്‍ പാടുപെടുകയാണ്. എന്റെ സഹോദരൻ യുക്തിരഹിതനല്ല. കലയെയും കലാകാരനെയും ആളുകള്‍ ബഹുമാനിക്കണമെന്ന് മാത്രമാണ് അദ്ദേഹം ആഗ്രഹിക്കുന്നത്’ എന്നാണ് ഗംഗൈ അമരന്‍റെ മറുപടി.

ഇളയരാജയുടെ വക്കീല്‍ നോട്ടീസ് സാമ്ബത്തിക നേട്ടത്തിനല്ലെന്നും അത് സൃഷ്ടിപരമായ ബഹുമാനത്തിനും അർഹമായ അംഗീകാരത്തിനുമാണെന്നും ഗംഗൈ അമരൻ കൂട്ടിച്ചേർത്തു. ഇളയരാജയുടെ ക്ലാസിക് ഗാനങ്ങളോട് പ്രേക്ഷകർ ഇപ്പോഴും പോസിറ്റീവായി പ്രതികരിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആളുകള്‍ അവ ആരാധിക്കുന്നുവെങ്കില്‍, ഇളയരാജ അതിനുള്ള അംഗീകാരം അർഹിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

സിനിമയില്‍ ഉപയോഗിച്ച ഗാനങ്ങള്‍ക്ക് ആവശ്യമായ എല്ലാ മ്യൂസിക് ലേബലുകളില്‍ നിന്നും അനുമതി വാങ്ങിയിട്ടുണ്ട് എന്നായിരുന്നു ഗുഡ് ബാഡ് അഗ്ലിയുടെ നിർമാതാക്കള്‍ ഇളയരാജയുടെ വക്കീല്‍ നോട്ടീസിന് മറുപടി നല്‍കിയത്. ലേബലുകള്‍ക്ക് അവകാശങ്ങളുണ്ട്, അതിനാല്‍ പ്രോട്ടോക്കോള്‍ പാലിക്കുകയും അവരില്‍ നിന്ന് എൻ.‌ഒ.സികള്‍ വാങ്ങുകയും ചെയ്തിട്ടുണ്ട്. നിയമപ്രകാരമാണ് കാര്യങ്ങള്‍ ചെയ്തതെന്നും നിർമാതാക്കള്‍ വ്യക്തമാക്കിയിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group