Home covid19 കർണാടകയിൽ കോളേജുകൾ ഉടൻ തുറന്നേക്കും;സ്കൂളുകൾ തുറക്കാമെന്നും വിദഗ്ധ സമിതി നിർദ്ദേശം

കർണാടകയിൽ കോളേജുകൾ ഉടൻ തുറന്നേക്കും;സ്കൂളുകൾ തുറക്കാമെന്നും വിദഗ്ധ സമിതി നിർദ്ദേശം

by admin

ബെംഗളൂരു: സംസ്ഥാനത്തെ കോളേജുകൾ ഘട്ടം ഘട്ടമായി തുറക്കുന്നതിനേ കുറിച്ച് ആലോചിക്കുന്നതായി മുഖ്യമന്ത്രി യെദിയൂരപ്പ.സ്കൂളുകൾ തുറക്കാമെന്നും അടച്ചിടുന്നത് പരിഹാരമല്ലെന്നും ഇന്നലെ വിദഗ്ധ സമിതി സമർപ്പിച്ച നിർദ്ദേശത്തിൽ പറഞ്ഞിരുന്നു എന്നാൽ സ്കൂളുകൾ തുറക്കുന്ന കാര്യം ഇപ്പോൾ പരിഗണയിൽ ഇല്ലെന്നു മുഖ്യമന്ത്രി പറഞ്ഞു

കർണാടകയിൽ മുഴുവൻ സ്കൂളുകളും തുറക്കാൻ വിദഗ്ധ സമിതി നിർദേശം ;ഓരോ വിദ്യാർഥിക്കും രണ്ടു ലക്ഷം രൂപയുടെ ഇൻഷ്വറൻസ് പരിരക്ഷ

കോവിഡ് മൂന്നാം തരംഗത്തേക്കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച ഉന്നതതല സാങ്കേതിക കമ്മിറ്റിയുടെ ആദ്യ റിപ്പോർട്ട് ഔദ്യോഗികമായി സ്വീകരിക്കുന്ന ചടങ്ങിനിടയിൽ മുഖ്യമന്ത്രി വ്യക്തമാക്കിയതാണ് ഇക്കാര്യം.മെഡിക്കൽ, എഞ്ചിനീയറിംഗ് കോളേജുകളിലെ വിദ്യർത്ഥികൾക്കും അധ്യാപകർക്കും പൂർണമായി പ്രതിരോധ കുത്തിവെപ്പ് നൽകിയതിന് ശേഷമാകും പ്രൊഫഷണൽ കോളേജുകൾ തുറക്കുക.

‘ മെഡിക്കൽ, എഞ്ചിനീയറിംഗ് കോളേജുകളിലെ വിദ്യർത്ഥികൾക്കും അധ്യാപകർക്കും ഉള്ള വാക്സിനേഷൻ ഊർജ്ജിതമാക്കിയതിന് ശേഷമാകും ഇവ തുറക്കുന്നത്, അതേ സമയം സ്കൂളുകൾ ഉടൻ തുറക്കുന്നത് ഇപ്പോൾ പരിഗണനയിൽ ഇല്ല മുഖ്യമന്ത്രി പറഞ്ഞു.വരും ദിവസങ്ങളിൽ കോളേജ് അധ്യാപകർക്കും വിദ്യാർത്ഥികൾക്കും വാക്സിനേഷൻ നൽകുന്നതിന് കൂടുതൽ പ്രാധാന്യം നൽകും.

ഡോ. ദേവി ഷെട്ടിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം സർക്കാറിന് സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിലാണ് സംസ്ഥാനത്തെ എല്ലാ സ്കൂളുകളും തുറക്കാൻ നിർദേശിച്ചത്. ഓരോ വിദ്യാർഥിക്കും രണ്ടു ലക്ഷം രൂപയുടെ ഇൻഷ്വറൻസ് പരിരക്ഷ ഏർപ്പെടുത്തണമെന്നും നിർദേശത്തിലുണ്ട്. ഇതിലൂടെ രക്ഷിതാക്കളുടെ ആത്മവിശ്വാസം വളർത്തിയെടുക്കാമെന്നും പലവിദേശ രാജ്യങ്ങളിലും ഇത്തരത്തിൽ ഇൻഷ്വറൻസ് പരിരക്ഷ ഏർപ്പെടുത്തിയിട്ടുണ്ടെന്നും സമിതി റിപ്പോർട്ടിൽ പറഞ്ഞു. ലോകത്ത് എവിടെയും വിദ്യാലയങ്ങൾ കോവിഡ് വ്യാപന കേന്ദ്രങ്ങളായത് തെളിയിക്കപ്പെട്ടിട്ടില്ലെന്നും സ്കൂളുകൾ തുറക്കാൻ വൈകുന്നത് വലിയ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നും സമിതി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

Onamtraditions.com ഫേസ്ബുക് പേജ് ലൈക് ചെയ്ത് ഷെയർ ചെയ്യുന്ന തിരഞ്ഞെടുക്കപ്പെടുന്ന വിജയികൾക്ക് അത്യാകര്ഷക സമ്മാനങ്ങൾ . വിജയികൾക്ക് സാംസങ് ഗാലക്സി M12 മൊബൈൽ ഫോണും ഓണം ട്രഡിഷൻസിന്റെ വെബ്‌സൈറ്റിൽ പർച്ചേസ് ചെയ്യാൻ ഗിഫ്റ് കൂപ്പണുകളും നൽകുന്നു . ഈ ഓഫർ ജൂൺ 30 വരെ മാത്രം 👉👉👉👉 ഫേസ്ബുക് ലിങ്ക് : www.facebook.com/onamtraditions

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group