Home Featured രണ്ട് ലക്ഷം രൂപയുടെ എംഡിഎംഎയുമായി മൂന്ന് മലയാളികൾ അറസ്റ്റിൽ

രണ്ട് ലക്ഷം രൂപയുടെ എംഡിഎംഎയുമായി മൂന്ന് മലയാളികൾ അറസ്റ്റിൽ

by admin

രണ്ട് ലക്ഷം രൂപയുടെ എംഡിഎംഎയുമായി മൂന്ന് മലയാളികൾ മാണ്ഡ്യയിൽ പിടിയിലായി. വ്യാഴാഴ്ച വൈകീട്ട് മഹാവീർ സർക്കിളിൽ വെച്ച് 77 ഗ്രാം എംഡിഎംഎ കൈവശം വെച്ചതിന് കേരളത്തിൽനിന്നുള്ള മൂന്ന് പേരെ അറസ്റ്റ് ചെയ്‌തതതായി മാണ്ഡ്യ ഈസ്റ്റ് പോലീസ് അറിയിച്ചു.

വാഹന പരിശോധനക്കിടെയാണ് സംഘം പിടിയിലായത്. പ്രതികളിൽ ഒരാൾ ബാഗുമായി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് ഇയാളെ ഓടിച്ചിട്ട് പിടികൂടി.ചോദ്യംചെയ്യലിൽ, ബെംഗളൂരുവിലെ ഒരു മലയാളിയിൽനിന്നാണ് മയക്കുമരുന്ന് കൊണ്ടുവന്നതെന്നും കേരളത്തിലേക്കുള്ള യാത്രയിലായിരുന്നുവെന്നും മൂവരും സമ്മതിച്ചതായി പോലീസ് പറഞ്ഞു.

ഇന്ത്യയില്‍ നിന്നും അമേരിക്കയിലെത്തി, നല്ല പൈസയുണ്ടാക്കുന്നുണ്ട് പക്ഷേ.., പോസ്റ്റുമായി യുവാവ്

ഇന്ന് പലരും മെച്ചപ്പെട്ട ശമ്പളവും ജീവിതസാഹചര്യവും ഉണ്ടാക്കിയെടുക്കുന്നതിനായി വിദേശത്തേക്ക് പോകാനാണ് ഇഷ്ടപ്പെടുന്നത്. എന്നാൽ, അതുപോലെ ഇന്ത്യയിൽ നിന്നും അമേരിക്കയിലേക്ക് പോയശേഷം തനിക്ക് വലിയ ശൂന്യതയാണ് എന്നും അത് എങ്ങനെ മാറ്റാമെന്നുമാണ് ഒരു യുവാവ് മറ്റ് പ്രവാസികളോട് ചോദിക്കുന്നത്. റെഡ്ഡിറ്റിലാണ് യുവാവ് പോസ്റ്റ് പങ്കുവച്ചത്.

32 -കാരനായ യുവാവ് പറയുന്നത് നല്ല തുക സമ്പാദിക്കാനാവുന്നുണ്ടെങ്കിലും അമേരിക്കയിലേക്ക് മാറിയത് തന്റെ ജീവിതത്തിൽ വലിയ ശൂന്യതയാണ് ഉണ്ടാക്കുന്നത് എന്നാണ്. തന്റെ വ്യക്തിത്വം തന്നെ മാറുന്നു, അതെങ്ങനെ പരിഹരിക്കാം എന്നാണ് യുവാവിന് അറിയേണ്ടിയിരുന്നത്. നിരവധിപ്പേരാണ് യുവാവിനെ സഹായിക്കാനായി പലതരം നിർദ്ദേശങ്ങൾ പോസ്റ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്.

താൻ ഇന്ത്യയിൽ നിന്നും വളരെ ദൂരെയാണ്. ഒരുപാട് ലീവുകൾ നഷ്ടപ്പെടുത്തിയല്ലാതെ പോയി വരാനാവില്ല. തന്റെ ഐഡന്റിറ്റി തന്നെ നഷ്ടപ്പെടുന്നത് പോലെയാണ് തോന്നുന്നത്. പ്രണയിക്കാൻ സമയമില്ലാത്തതിനാൽ പ്രണയം തന്നെ താൻ ഉപേക്ഷിച്ചിരിക്കുകയാണ് എന്നാണ് യുവാവ് പറയുന്നത്.

വെക്കേഷന് ഒക്കെ പോകുന്നുണ്ടെങ്കിലും തിരികെ വന്നാൽ വീണ്ടും പഴയ അതേ മനോനിലയിലേക്ക് തന്നെയാണ് എത്തുന്നത്. തന്റെ സന്തോഷമുള്ള എല്ലാ ഓർമ്മകളും ഇന്ത്യയിലാണ്. ഇവിടെ എത്തിയശേഷം തനിക്ക് തന്നെത്തന്നെ നഷ്ടപ്പെടുന്നു എന്നാണ് യുവാവിന്റെ സങ്കടം. ഇവിടെ തനിക്ക് സുഹൃത്തുക്കളില്ല എന്നും അവരെല്ലാം മറ്റ് ഭാ​ഗങ്ങളിലാണ് ഉള്ളത് എന്നും യുവാവ് പറയുന്നു. നിരവധിപ്പേരാണ് യുവാവിന്റെ പോസ്റ്റിന് കമന്റുകൾ നൽകി അയാളെ സഹായിക്കാനെത്തിയത്.

ജിമ്മിൽ പോവുക, പുതിയ ഹോബികൾ തുടങ്ങുക, സ്വയം കണ്ടെത്താൻ ശ്രമിക്കുക തുടങ്ങിയ ഉപദേശങ്ങളാണ് പലരും യുവാവിന് നൽകിയത്. തങ്ങൾ വിദേശത്ത് എത്തിയപ്പോഴും ഏകദേശം ഇതേ മനോനില തന്നെ ആയിരുന്നു എന്നും അത് മാറ്റിയെടുക്കാനാവുമെന്നും പറഞ്ഞവരും ഉണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group