ബിദർ, ശിവമൊഗ്ഗ ജില്ലകളിലെ സി.ഇ.ടി പരീക്ഷ കേന്ദ്രങ്ങളില്‍ ബ്രാഹ്മണ വിദ്യാർഥികളുടെ പൂണൂല്‍ അഴിപ്പിച്ച സംഭവത്തില്‍ നടപടി.ശിവമൊഗ്ഗയില്‍ നടന്ന സംഭവവുമായി ബന്ധപ്പെട്ട് പരീക്ഷ കേന്ദ്രത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് സുരക്ഷ ജീവനക്കാർക്കാണ് സസ്പെൻഷൻ. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യം പുറത്തുവന്നിട്ടുണ്ട്.ആദിചുഞ്ചനഗിരി പി.യു കോളജ് പരീക്ഷ കേന്ദ്രത്തില്‍ സുരക്ഷ ജീവനക്കാർ മൂന്ന് വിദ്യാർഥികളോട് അവരുടെ പൂണൂല്‍ നീക്കാൻ ആവശ്യപ്പെട്ടു. വിദ്യാർഥികളില്‍ ഒരാള്‍ പൂണൂല്‍ ഊരാൻ വിസമ്മതിച്ചു.
മറ്റു രണ്ടുപേർ പരീക്ഷ ഹാളില്‍ പ്രവേശിക്കുന്നതിനു മുമ്ബ് പൂണൂല്‍ ഊരിമാറ്റി. ഊരിയ പുണൂല്‍ മാലിന്യക്കുട്ടയിലിട്ടെന്നും ആക്ഷേപമുയർന്നു. സമാന സംഭവം ബിദറിലും നടന്നു. സുചിവൃത് കുല്‍ക്കർണി എന്ന വിദ്യാർഥിയെ പൂണൂല്‍ ധരിച്ച് പരീക്ഷയെഴുതാൻ അനുവദിച്ചില്ലെന്നതാണ് പരാതി.ബിദറിലെ സായ് സ്പൂർത്തി കോളജിലെ പരീക്ഷ കേന്ദ്രത്തില്‍ പൂണൂല്‍ നീക്കാൻ ആവശ്യപ്പെട്ടതിനെത്തുടർന്ന് വിദ്യാർഥി കണക്കു പേപ്പർ എഴുതാതെ വീട്ടിലേക്ക് മടങ്ങിയതായി പൊലീസ് പറഞ്ഞു.
പിന്നീട് ഉച്ചക്ക് ശേഷം പൂണൂല്‍ ധരിച്ച് ബയോളജി പരീക്ഷ എഴുതാൻ ഇതേ വിദ്യാർഥിയെ അനുവദിച്ചുവെന്ന് പൊലീസ് വ്യക്തമാക്കി. ഇതേതുടർന്ന് ബിദറിലും ശിവമൊഗ്ഗയിലും പ്രതിഷേധം അരങ്ങേറി. ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സംസ്ഥാന ഉന്നത, പ്രാഥമിക വിദ്യാഭ്യാസ മന്ത്രിമാർ ഉറപ്പുനല്‍കുകയും ചെയ്തതിന് പിന്നാലെയാണ് രണ്ട് ജീവനക്കാരെ സസ്പെൻഡ് ചെയ്തത്.
സംഭവം ശ്രദ്ധയില്‍പ്പെട്ടയുടനെ ബിദറിലെ കേന്ദ്രത്തിലെ ചീഫ് എക്സാമിനർക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കുകയും വിഷയത്തില്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ടെന്ന് ബിദർ ഡെപ്യൂട്ടി കമീഷണർ ശില്‍പ ശർമ പറഞ്ഞു.ആരോപിക്കപ്പെടുന്ന രീതിയില്‍ സംഭവം നടന്നിട്ടുണ്ടെങ്കില്‍ അപലപനീയമാണെന്നും അത്തരം കാര്യങ്ങള്‍ അംഗീകരിക്കാൻ കഴിയില്ലെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി എം.സി. സുധാകർ പറഞ്ഞു. ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നല്‍കുമെന്ന് ശിവമൊഗ്ഗ ജില്ല ചുമതലയുള്ള സ്കൂള്‍ വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ പറഞ്ഞു.
ദയവായി എന്നെ പാസാക്കി വിടൂ, പരീക്ഷയില്‍ വിജയിച്ചാല്‍ മാത്രമേ പ്രണയം തുടരാനാകൂ”; എസ്‌എസ്‌എല്‍സി ഉത്തരക്കടലാസിനൊപ്പം അഭ്യര്‍ത്ഥനയോടെ കത്തും, കറൻസി നോട്ടുകളും
10-ാം ക്ലാസിലെ കുട്ടികളുടെ ഉത്തരക്കടലാസുകള്‍ തുറന്ന അധ്യാപകർ കണ്ടത് വിചിത്രമായ അഭ്യർത്ഥനകള്‍. കർണാടകയിലെ ബെലഗാവി ചിക്കോടിയില്‍ എസ്‌എസ്‌എല്‍സി പരീക്ഷയുടെ മൂല്യനിർണയം നടക്കുന്നതിനിടെയാണ് സംഭവം പുറത്തറിയുന്നത്.പല കുട്ടികളുടെ ഉത്തരക്കടലാസിനൊപ്പം കത്തും, കറൻസി നോട്ടുകളും ഉണ്ടായിരുന്നു.500 രൂപയുടെയടക്കം കറൻസി നോട്ടാണ് ഉത്തരക്കടലിസിനൊപ്പം വച്ചിരുന്നത്.
ചില കുട്ടികള്‍ വളരെ സ്നേഹത്തോടെയാണ് തന്നെ പരീക്ഷ പാസാക്കി വിടണമെന്ന് എഴുതിയിരുന്നതെന്ന് അധ്യാപകർ പ്രതികരിച്ചു. “ദയവായി എന്നെ പാസാക്കി വിടൂ, നിങ്ങളോട് എനിക്ക് അത്രയും സ്നേഹമാണ്,” എന്നാണ് ഉത്തരക്കടലാസുകള്‍ക്കിടയില്‍ 500 രൂപ വച്ച ഒരു വിദ്യാർത്ഥി എഴുതിയിട്ടുള്ളത്. ഞാൻ പരീക്ഷയില്‍ വിജയിച്ചാല്‍ മാത്രമേ എന്റെ പ്രണയം തുടരാനാകൂവെന്ന് മറ്റൊരു വിദ്യാർത്ഥി എഴുതി. 500 രൂപ വച്ച് കൊണ്ട് മറ്റൊരു വിദ്യാർത്ഥിയുടെ അഭ്യർത്ഥന “സർ, ഈ 500 രൂപ കൊണ്ട് ചായ കുടിക്കൂ, ദയവായി എന്നെ പാസ്സാക്കൂ.” എന്നാണ്.
പരീക്ഷ പാസാകാൻ സഹായിച്ചാല്‍ കൂടുതല്‍ പണം തരാമന്ന് മറ്റൊരു വിദ്യാർത്ഥി ഉത്തരക്കടലാസില്‍ കുറിച്ചു. ഈ പ്രധാനപ്പെട്ട പരീക്ഷ പാസാകുന്നതിനെ ആശ്രയിച്ചാണ് ഭാവിയിരിക്കുന്നതെന്നും അതു കൊണ്ട് പാസാക്കി വിടണമെന്നും മറ്റു ചില കുട്ടികള്‍ എഴുതി വച്ചതായും അധ്യാപകർ പറഞ്ഞു.