Home Featured ഇനി ഫാസ്ടാഗ് റീചാര്‍ജ് ചെയ്യേണ്ടി വരില്ല; സാറ്റലൈറ്റ് വഴി ടോള്‍ ഈടാക്കാൻ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍

ഇനി ഫാസ്ടാഗ് റീചാര്‍ജ് ചെയ്യേണ്ടി വരില്ല; സാറ്റലൈറ്റ് വഴി ടോള്‍ ഈടാക്കാൻ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍

by admin

ദൂരയാത്ര പോകുമ്ബോള്‍ പലരും മറന്ന് പോകുന്ന ഒരു കാര്യമാണ് വാഹനത്തിൻ്റെ ഫാസ്ടാഗ് റീച്ചാർജ് ചെയ്യുന്ന കാര്യം. അത് കൊണ്ട് തന്നെ മതിയായ ബാലൻസ് ഇല്ലാത്തത് കൊണ്ട് ചിലപ്പോള്‍ ബ്ലാക്ക് ലിസ്റ്റില്‍ ആകുകയും ചെയ്യാറുണ്ട്.എന്നാല്‍ ഇനി ടോള്‍ ബൂത്തുകളിലെ തിരക്കും കഷ്ടപ്പാടും ഇല്ലാതെ യാത്ര ചെയ്യാം. ചിപ്പോള്‍ ടോള്‍ ബൂത്തകള്‍ തന്നെ പൊളിച്ചു കളയേണ്ടി വരും. കേന്ദ്ര സർക്കാർ സാറ്റലൈറ്റ് വഴി വാഹനങ്ങളെ കൃത്യമായി ട്രാക്ക് ചെയ്യുന്നതിനും ഹൈവേകളില്‍ സഞ്ചരിച്ച യഥാർത്ഥ ദൂരത്തെ അടിസ്ഥാനമാക്കി നിരക്ക് ഈടാക്കുന്നതിനും GNSS സിസ്റ്റം GPS, GPS-എയ്ഡഡ് GEO ഓഗ്മെന്റഡ് നാവിഗേഷൻ (GAGAN) എന്നിവയെല്ലാം ഉപയോഗിക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സർക്കാർ.

ഏപ്രില്‍ 1 മുതല്‍ നിലവില്‍ വരുമെന്നായിരുന്നു അറിയിച്ചതെങ്കിലും ചില സാങ്കേതിക തടസ്സങ്ങള്‍ കാരണം നീട്ടി വച്ചിരിക്കുകയാണ്. ടോള്‍ ചോർച്ച കുറയ്ക്കുന്നതിനും അത് പോലെ തന്നെ ഉപഭോക്താക്കളില്‍ അമിത നിരക്ക് ഈടാക്കുന്നത് തടയുന്നതിനും വേണ്ടിയാണ് ഈ പുതിയ സംവിധാനം അവതരിപ്പിക്കുന്നത്. ബാരിയറില്‍ സ്ഥാപിച്ചിരിക്കുന്ന ക്യാമറകള്‍ വാഹനങ്ങളുടെ ഫാസ്ടാഗ് ഐഡികള്‍ റീഡ് ചെയ്ത് മുന്‍ ടോള്‍ പ്ലാസയില്‍ നിന്നുള്ള ദൂരത്തെ അടിസ്ഥാനമാക്കി ഫീസ് ഈടാക്കുകയാണ് ചെയ്യുന്നത്.

ഇനി ഒരു അറിയിപ്പ് ലഭിക്കുന്നത് വരെ നിലവിലുളള ഫാസ്ടാഗ് സംവിധാനമാണ് ഉപയോഗിക്കുന്നത്. ടോള്‍ഗേറ്റില്‍ സ്‌കാര്‍ ചെയ്യുമ്ബോള്‍ കുറഞ്ഞ അക്കൗണ്ട് ബാലന്‍സ് കാണിക്കുന്ന ഫാസ്ടാഗുകള്‍ ബ്ലാക്ക്‌ ലിസ്റ്റ് ചെയ്യപ്പെടാം. ഇത്തരം വാഹനങ്ങള്‍ ടോള്‍ ബൂത്തിലെ ട്രാഫിക് ഫേ്‌ലാ തടസ്‌പ്പെടുത്തുന്നതിനാലാണ് ഇത്. ചേസിസ് നമ്ബറും വാഹനത്തിന്റെ രജിസ്റ്റര്‍ നമ്ബറും തമ്മില്‍ വ്യത്യസ്തമായാലും ഫാസ്ടാഗ് ബ്ലാക്ക്‌ ലിസ്റ്റ് ചെയ്യപ്പെടാം. വാഹനങ്ങളിലെ ഫാസ്ടാഗ് ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ ഇനി മുതല്‍ ഇടപാട് നടത്താന്‍ സാധിക്കില്ല.

സ്‌കാന്‍ ചെയ്യുന്നതിന് കുറഞ്ഞത് 10 മിനിറ്റ് മുമ്ബെങ്കിലും ടാഗ് ബ്ലാക്ക്ലിസ്റ്റില്‍ ഉണ്ടായിരുന്നെങ്കില്‍ ഇടപാട് നിരസിക്കപ്പെടും. ടോള്‍ ബൂത്തുകള്‍ കടക്കുന്നതിന് മുമ്ബ് ഉപയോക്താക്കള്‍ക്ക് അവരുടെ ഫാസ്റ്റ് ടാഗ് സ്റ്റാറ്റസ് ശരിയാക്കാന്‍ 70 മിനിറ്റ് പുതിയ ഗ്രേസ് പിരീഡ് അവതരിപ്പിച്ചിരുന്നു. പിഴ ഈടാക്കുന്നതിന് മുമ്ബ് ഉപയോക്താക്കള്‍ക്ക് അവരുടെ ടാഗുകളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇത് സമയം അനുവദിക്കുന്നു.ഫാസ്ടാഗ് കാര്‍ഡുമായി ടോള്‍ ബൂത്തില്‍ എത്തുമ്ബോള്‍ വാഹനം കരിമ്ബട്ടികയില്‍ പെടുത്തിയാല്‍ ഉപയോക്താക്കള്‍ ഇരട്ടി ടോള്‍ നല്‍കേണ്ടിവരും.

എന്നിരുന്നാലും സ്‌കാന്‍ ചെയ്ത് 10 മിനിറ്റിനുള്ളില്‍ അവര്‍ വീണ്ടും പണമടച്ചാല്‍ അധികമായി നല്‍കിയ തുക റീഫണ്ട് ചെയ്യുന്നതിനായി അഭ്യര്‍ത്ഥിക്കാം. ഇത് സമയബന്ധിതമായ തിരിച്ചടവ് പ്രോത്സാഹിപ്പിക്കുകയും ഡ്രൈവര്‍മാര്‍ക്കുള്ള അസൗകര്യം കുറയ്ക്കുകയും ചെയ്യുന്നു. ുതിയ നിയമങ്ങള്‍ പ്രകാരം മറ്റൊരു പ്രധാന മാറ്റം ഇടപാട് വൈകുന്നതിലാണ്. വാഹനം ടോള്‍ റീഡര്‍ കടന്ന് 15 മിനിറ്റില്‍ കൂടുതല്‍ സമയം ടോള്‍ ഇടപാടുകള്‍ പ്രോസസ് ചെയ്യാന്‍ എടുത്താന്‍ ഫാസ്ടാഗ് ഉപയോക്താവ് അധിക ഫീസ് നല്‍കേണ്ടിവരും.

ഈ നടപടി പേയ്മെന്റുകളുടെ വേഗത്തിലുള്ള പ്രോസസിംഗ് ഉറപ്പാക്കുന്നു.ബ്ലാക്ക്‌ ലിസ്റ്റ് ചെയ്തതോ കുറഞ്ഞ ബാലന്‍സ് ഫാസ്റ്റ് ടാഗുകളുമായി ബന്ധപ്പെട്ട തെറ്റായ ഡെബിറ്റുകളുമായി ബന്ധപ്പെട്ട ചാര്‍ജുകള്‍ 15 ദിവസത്തെ കൂളിംഗ്-ഓഫ് കാലയളവിനുശേഷം മാത്രമേ ബാങ്കുകള്‍ക്ക് റീഫണ്ട് ചെയ്യാന്‍ കഴിയൂ. ഇത് ഉപയോക്താക്കള്‍ക്ക് തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ വേണ്ട സമയം നല്‍കുന്നു. എന്‍പിസിഐയും സര്‍ക്കാരും പുറപ്പെടുവിച്ച പുതിയ നിയമങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും അനുസരിച്ച്‌ യാത്ര ആരംഭിക്കുന്നതിന് മുമ്ബ് ഫാസ്റ്റ് ടാഗുകളില്‍ മതിയായ ബാലന്‍സ് ഉണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്.

അടുത്ത ടോള്‍ ഗേറ്റില്‍ എത്തുന്നതിനുമുമ്ബ് ഫാസ്റ്റ് ടാഗ് നിലയും അതിന്റെ ബാലന്‍സും മുന്‍കൂട്ടി അറിയേണ്ടത് പ്രധാനമാണ്. കാര്‍ഡ് സ്റ്റാറ്റസ് പതിവായി പരിശോധിക്കുന്നതിനൊപ്പം ഇടപാട് സമയം നിരീക്ഷിക്കുന്നതും ട്രാന്‍സാക്ഷന്‍ വൈകുന്നത് തടയാന്‍ സഹായിക്കും.ഫാസ്ടാഗ് കാര്‍ഡ് സ്റ്റാറ്റസ് ഇടയ്ക്കിടെ നിരീക്ഷിക്കുന്നത് ബ്ലാക്ക്ലിസ്റ്റ് ചെയ്യപ്പെടുന്നത് മൂലം ഇടപാടുകള്‍ നിരസിക്കപ്പെടുന്നത് തടയാന്‍ സഹായിക്കുന്നു. ഈ വിവരങ്ങള്‍ മനസ്സിലുണ്ടെങ്കില്‍ യാത്രയ്ക്കിടെ അനാവശ്യമായ പിഴയോ തടസങ്ങളോ ഒഴിവാക്കാം കഴിയു.

എല്ലാ ഹൈവേകളിലെയും ടോള്‍ പിരിവ് കേന്ദ്രങ്ങളിലൂടെ വാഹനങ്ങളുടെ കടന്നുപോകല്‍ സുഗമമാക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ 2019 ഡിസംബറിലാണ് രാജ്യമെമ്ബാടും വണ്‍ നേഷന്‍ വണ്‍ ടാഗ് -ഫാസ്റ്റ് ടാഗ് പദ്ധതി ആരംഭിച്ചത്. ഇന്ത്യയിലെ എല്ലാ വാഹനങ്ങള്‍ക്കും ഫാസ്റ്റ് ടാഗ് നിര്‍ബന്ധമാണ്. ടോള്‍ പ്ലാസകളിലൂടെയുള്ള റോഡ് യാത്രയുടെ വേഗത വര്‍ദ്ധിപ്പിക്കാനും സുതാര്യത മെച്ചപ്പെടുത്താനും കളക്ഷന്‍ കണക്കുകള്‍ വര്‍ദ്ധിപ്പിക്കാനും ഇത് സഹായിച്ചിട്ടുണ്ട്.

സ്വകാര്യ വാഹന ഉടമകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ തന്നെ വാര്‍ഷിക, ആജീവനാന്ത ഫാസ്റ്റ് ടാഗ് പാസുകള്‍ നല്‍കിയേക്കാം. ഒരു സ്വകാര്യ വാഹന ഉടമയ്ക്ക് 3,000 രൂപയ്ക്ക് വാര്‍ഷിക പാസോ അല്ലെങ്കില്‍ 30,000 രൂപ മുന്‍കൂര്‍ അടച്ച്‌ 15 വര്‍ഷ സാധുതയുള്ള ആജീവനാന്ത പാസോ തിരഞ്ഞെടുക്കാനോ ഉള്ള ഓപ്ഷന്‍ നല്‍കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. സ്വകാര്യ വാഹന ഉടമകള്‍ക്ക് ഏറെ ഉപകാരപ്രദമാകുന്ന ഒരു നീക്കമാണ് ഇതെന്ന് വിലയിരുത്തപ്പടുന്നുണ്ട്.പലപ്പോഴും ടോള്‍ പ്ലാസകളില്‍ വാഹന ഉടമകള്‍ ഫീസ് അടയ്ക്കാന്‍ ഫാസ്ടാഗ് സ്റ്റിക്കര്‍ ഉയര്‍ത്തിപ്പിടിച്ച്‌ നില്‍ക്കുന്നത് പലപ്പോഴും കാണാറുണ്ട്.

ശരിയായി പിടിച്ചില്ലെങ്കില്‍ ടോള്‍ ഗേറ്റുകളില്‍ സ്ഥാപിച്ചിട്ടുള്ള ക്യാമറകള്‍ക്ക് ഫാസ്ടാഗ് റീഡ് ചെയ്യാന്‍ സാധിക്കില്ല. പിന്നീട് ടോള്‍ ചാര്‍ജ് പിരിക്കാന്‍ ടോള്‍ ബൂത്ത് തൊഴിലാളികള്‍ ഹാന്‍ഡ്ഗണ്‍ ഉപയോഗിച്ച്‌ അവരെ മാന്വലായി സ്‌കാന്‍ ചെയ്യേണ്ടിവരും.ഇത്തരത്തില്‍ വിന്‍ഡ് സ്‌ക്രീനില്‍ ഫാസ്ടാഗ് സ്റ്റിക്കര്‍ ഒട്ടിക്കാത്ത വാഹനങ്ങള്‍ ടോള്‍ പ്ലാസകളില്‍ കാലതാമസം വരുത്തുകയും മറ്റുള്ളവര്‍ക്ക് അസൗകര്യമുണ്ടാക്കുകയും ചെയ്യുന്നുവെന്ന് ഹൈവേ അതോറിറ്റി പറഞ്ഞു. ഇനി മുതല്‍ വിന്‍ഡ്സ്‌ക്രീനില്‍ ഒട്ടിച്ച ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ ടോള്‍ തുകയുടെ ഇരട്ടിയാണ് നല്‍കേണ്ടിവരിക. ഇത്തരത്തില്‍ നിങ്ങള്‍ വാഹനത്തില്‍ ഫാസ്ടാഗ് ഒട്ടിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുക.

മുന്‍വശത്തെ വിന്‍ഡ്ഷീല്‍ഡില്‍ ഫാസ്ടാഗ് ഘടിപ്പിച്ചില്ലെങ്കില്‍ ഇരട്ടി യൂസര്‍ ഫീ ഈടാക്കാന്‍ എല്ലാ ഉപയോക്തൃ ഫീസ് കളക്ഷന്‍ ഏജന്‍സികള്‍ക്കും കണ്‍സഷനര്‍മാര്‍ക്കും വ്യാഴാഴ്ച നല്‍കിയ അറിയിപ്പില്‍ പറയുന്നു. ടോള്‍ ഗേറ്റുകളിലെ ഗതാഗതം കൂടുതല്‍ സുഗമമാക്കാന്‍ ഈ നീക്കം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാഹന ഉടമകള്‍ വിന്‍ഡ്സ്‌ക്രീനില്‍ ഫാസ്ടാഗ് സ്റ്റിക്കറുകള്‍ ഒട്ടിക്കാതിരിക്കാന്‍ ഒന്നിലധികം കാരണങ്ങള്‍ ഉണ്ട്.

വിന്‍ഡ്സ്‌ക്രീനില്‍ സ്റ്റിക്കറുകള്‍ തിങ്ങിനിറഞ്ഞ് നില്‍ക്കുന്നത് കാണാന്‍ ചില വാഹന ഉടമകള്‍ക്ക് താല്‍പര്യമില്ല എന്നതാണ് ഒന്നമത്തെ കാരണം. എന്നാല്‍ മറ്റു ചിലര്‍ വ്യത്യസ്ത വാഹനങ്ങള്‍ക്കായി ഒന്നിലധികം ഫാസ്ടാഗുകള്‍ ഉപയോഗിക്കുന്നു. ഇത്തരക്കാരെ ലക്ഷ്യമിട്ടാണ് ഇനി മുതല്‍ ഫാസ്ടാഗ് സ്റ്റിക്കര്‍ ഒട്ടിക്കാത്തവരില്‍ നിന്ന് ഇരട്ടി ഫീസ് ഈടാക്കാന്‍ ഹൈവേ അതോറിറ്റി ലക്ഷ്യമിടുന്നത്. ഇത്തരം വാഹനങ്ങളെ കരിമ്ബട്ടികയില്‍ പെടുത്താനാണ് വകുപ്പിൻ്റെ തീരുമാനം.

You may also like

error: Content is protected !!
Join Our WhatsApp Group