Home Featured ബെംഗളൂരുവില്‍ ലഹരിമുക്ത കേന്ദ്രത്തില്‍ യുവാവിനെ വലിച്ചിഴച്ച്‌ ക്രൂരമര്‍ദ്ദനം, പോലീസ് കേസെടുത്തു

ബെംഗളൂരുവില്‍ ലഹരിമുക്ത കേന്ദ്രത്തില്‍ യുവാവിനെ വലിച്ചിഴച്ച്‌ ക്രൂരമര്‍ദ്ദനം, പോലീസ് കേസെടുത്തു

by admin

ബെംഗളൂരുവില്‍ ലഹരിമുക്ത കേന്ദ്രത്തില്‍ എത്തിയ യുവാവിന് ക്രൂര പീഡനം. ബെംഗളൂരു നെലമംഗലയിലെ സ്വകാര്യ പുനരധിവാസ കേന്ദ്രത്തിലാണ്‌ അന്തേവാസിയെ വലിച്ചിഴച്ച്‌ ക്രൂരമർദ്ദനം നടത്തിയത്.

സംഭവത്തില്‍ പൊലീസ് സ്വമേധയാ കേസെടുത്ത് സ്ഥാപന ഉടമയുടേയും സഹായിയുടേയും അറസ്റ്റ് രേഖപ്പെടുത്തി.അതേസമയം കേസിന്റെ ഭാഗമായി അന്വേഷണ സംഘം ലഹരിമുക്ത കേന്ദ്രത്തില്‍ റെയ്ഡ് നടത്തി. അന്വേഷണത്തില്‍ ഉടമ വാളുകൊണ്ട് കേക്ക് മുറിക്കുന്ന ഫോട്ടോ പൊലീസ് കണ്ടെത്തി. ഉടമയക്കെതിരെ ആയുധ നിയമ പ്രകാരവും കേസെടുത്തു.

അഫ്ഗാനിസ്താനിലും ഫിലിപ്പീന്‍സിലും ശക്തമായ ഭൂചലനം; ഡല്‍ഹിയിലും പ്രകമ്ബനം

അഫ്ഗാനിസ്താനിലും ഫിലിപ്പീന്സിലും ശക്തമായ ഭൂചലനം. അഫ്ഗാനിസ്താനില് ഹിന്ദുക്കുഷ് മേഖലയില് 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്.ബുധനാഴ്ച പുലര്ച്ചെ നാലുമണിയോടെയായിരുന്നു സംഭവം. ഇതുവരെ ആളപായങ്ങളോ നാശനഷ്ടങ്ങളോ ഇവിടെ നിന്ന് റിപ്പോര്ട്ടുചെയ്തിട്ടില്ല.121 കിലോമീറ്റര് ആഴത്തിലാണ് ഭൂകമ്ബമുണ്ടായതെന്ന് യൂറോപ്യന് മെഡിറ്ററേനിയന് സീസ്മോളജിക്കല് സെന്ററിനെ (ഇഎംഎസ്‌ഇ) ഉദ്ധരിച്ച്‌ മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നു. ബാഗ്ലാന് പ്രവിശ്യക്ക് 164 കിലോമീറ്റര് കിഴക്കാണ് പ്രഭവകേന്ദ്രം. ഡല്ഹിയിലും ഇതിന്റെ പ്രകമ്ബനങ്ങളുണ്ടായതായി ദേശീയ മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നു. കുലുക്കം അനുഭവപ്പെട്ടതായി നിരവധി പേര് സോഷ്യല് മീഡിയകളില് പങ്കുവെച്ചിട്ടുണ്ട്.

അതേസമയം, ഫിലിപ്പീന്സിലും 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. യുനൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കല് സര്വേയാണ് ഇക്കാര്യം അറിയിച്ചത്. ഫിലിപ്പീന്സിലും ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്ട്ട് ചെയ്യപ്പെട്ടിട്ടില്ല. മിന്ഡാനാവോ ദ്വീപിന്റെ തീരത്ത് 30 കിലോമീറ്റര് ആഴത്തിലാണ് ഭൂകമ്ബമുണ്ടായത്. മൈതം ടൗണിന് 43 കിലോമീറ്റര് തെക്കുപടിഞ്ഞാറായി ജനസാന്ദ്രത കുറഞ്ഞ പര്വതപ്രദേശത്താണ് ഭൂകമ്ബത്തിന്റെ പ്രഭവകേന്ദ്രമെന്ന് ഫിലിപ്പീന്സ് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് വോള്ക്കനോളജി ആന്ഡ് സീസ്മോളജി അറിയിക്കുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group