ബെംഗളൂരു∙ ഡീസൽ വില, ടോൾ നിരക്ക് വർധനയിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് അനിശ്ചിതകാല ചരക്കു ലോറി സമരം ആരംഭിച്ചു. 6 ലക്ഷത്തിലധികം ലോറികൾ നിരത്തിൽനിന്നു വിട്ടുനിന്നു. പാൽ, പച്ചക്കറി, പഴം തുടങ്ങിയ അവശ്യസേവനങ്ങളുമായി ബന്ധപ്പെട്ട ലോറികൾ സമരത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നെങ്കിലും, ചിലയിടങ്ങളിൽ ഇവയുടെ വിതരണത്തെയും ബാധിച്ചിട്ടുണ്ട്. സമരം തുടർന്നാൽ കെട്ടിട നിർമാണത്തിന് ആവശ്യമായ പാറപ്പൊടിക്കും ജെല്ലിക്കും മണലിനുമൊക്കെ ക്ഷാമമുണ്ടാകും. പെട്രോൾ, ഡീസൽ, എൽപിജി ടാങ്കറുകളും സമരത്തിലാണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ട്രക്കുകളും സംസ്ഥാനത്തേക്കു പ്രവേശിക്കുന്നില്ല. തമിഴ്നാട്ടിൽ നിന്നു ട്രക്കുകൾ പ്രവേശിക്കുന്ന അത്തിബെല്ലെ ചെക്പോസ്റ്റിൽ ഇന്നലെ പ്രതിഷേധക്കാർ സമരം ചെയ്തു.
വഴങ്ങാതെ സർക്കാർ: ഫെഡറേഷൻ ഓഫ് കർണാടക സ്റ്റേറ്റ് ലോറി ഓണേഴ്സും കർണാടക ഗുഡ്സ് ട്രാൻസ്പോർട്ടേഴ്സ് അസോസിയേഷനും ചേർന്നാണ് തിങ്കളാഴ്ച അർധരാത്രി മുതൽ സമരം ആരംഭിച്ചത്. ഓൾ ഇന്ത്യ മോട്ടർ ട്രാൻസ്പോർട്ട് കോൺഗ്രസും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ കർണാടക ലോറി ഓണേഴ്സ് അസോസിയേഷൻ വിട്ടുനിന്നു. ഡീസലിന്റെ വിൽപനനികുതി 18.44 ശതമാനത്തിൽ നിന്ന് 21.17 ശതമാനമായി കൂട്ടിയതിനെത്തുടർന്ന് ലീറ്ററിന് 3 രൂപ വരെ കൂടിയിരുന്നു. തീരുമാനം പിൻവലിക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതിനാലാണ് സമരം ആരംഭിച്ചത്.
ചെക്പോസ്റ്റ് എന്തിന്?അതിർത്തി ചെക്പോസ്റ്റുകളിൽ ലോറിക്കാരിൽനിന്നു പണം പിഴിയുകയാണെന്നും കർണാടകയ്ക്കു മാത്രം എന്തിനാണ് ഇത്തരം ചെക്പോസ്റ്റെന്നും സമരക്കാർ ചോദിച്ചു. ഇത്തരം ചെക്പോസ്റ്റുകളും സംസ്ഥാനത്തെ 18 ടോൾ പ്ലാസകളും നിർത്തലാക്കണമെന്നും അവർ ആവശ്യപ്പെട്ടു. പകൽ ബെംഗളൂരു നഗരത്തിലേക്ക് ചരക്കുലോറികൾ കടത്തിവിടാത്ത സർക്കാർ നയം കൃത്യസമയത്ത് സാധനങ്ങൾ എത്തിക്കാൻ തടസ്സമാണെന്നും അവർ ആരോപിച്ചു.
ട്രെയിനില്‍ ഇനി ബാങ്കിങ് സേവനവും; എടിഎം സ്ഥാപിച്ച് സെന്‍ട്രല്‍ റെയില്‍വെ
മുംബൈ-മന്‍മദ് പഞ്ചവടി എക്‌സ്പ്രസില്‍ പരീക്ഷണാടിസ്ഥാനത്തില്‍ എടിഎം സ്ഥാപിച്ച് സെന്‍ട്രല്‍ റെയില്‍വെ.സ്വകാര്യ ബാങ്കിന്റെ എടിഎം, എസി ചെയര്‍ കാര്‍ കോച്ചിലാണ് സ്ഥാപിച്ചിരിക്കുന്നത്. വൈകാതെ തന്നെ യാത്രക്കാര്‍ക്ക് സേവനം ലഭ്യമാകുമെന്നും അധികൃതര്‍ അറിയിച്ചു.കോച്ചിന്റെ പിന്‍ഭാഗത്തുള്ള ഒരു ക്യൂബിക്കിളിലാണ് എടിഎം സ്ഥാപിച്ചിരിക്കുന്നത്. ട്രെയിന്‍ നീങ്ങുമ്ബോള്‍ സുരക്ഷ ഉറപ്പാക്കാന്‍ ഒരു ഷട്ടര്‍ വാതില്‍ നല്‍കിയിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിച്ചിരിക്കുന്ന എടിഎം സേവനം വിജയിച്ചാല്‍ വൈകാതെ യാത്രക്കാര്‍ക്കും സേവനം ഉപയോഗപ്പെടുത്താം. സെന്‍ട്രല്‍ റെയിലെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സ്വപ്നില്‍ നില പറഞ്ഞു.
മന്‍മദ് റെയില്‍വേ വര്‍ക്ക്‌ഷോപ്പിലാണ് എടിഎം സ്ഥാപിക്കുന്നതിനായി കോച്ചില്‍ മാറ്റങ്ങള്‍ വരുത്തിയത്. മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസിനും അയല്‍ ജില്ലയായ നാസിക് ജില്ലയിലെ മന്‍മദ് ജങ്ഷനും ഇടയില്‍ ദിവസേന സര്‍വീസ് നടത്തുന്ന ട്രെയിനാണ് പഞ്ചവടി എക്‌സ്പ്രസ്.