Home Featured കണ്ണൂര്‍-ബംഗളൂരു വിഷു സ്പെഷല്‍ ട്രെയിൻ സര്‍വിസ് ഇന്ന്

കണ്ണൂര്‍-ബംഗളൂരു വിഷു സ്പെഷല്‍ ട്രെയിൻ സര്‍വിസ് ഇന്ന്

by admin

വിഷു അവധിക്കാല തിരക്ക് കണക്കിലെടുത്ത് കണ്ണൂരില്‍നിന്ന് ഷൊർണൂർ, പാലക്കാട് വഴി ബംഗളൂരുവിലേക്ക് തിങ്കളാഴ്ച സ്പെഷല്‍ ട്രെയിൻ സർവിസ് നടത്തും.കണ്ണൂരില്‍നിന്ന് തിങ്കളാഴ്ച വൈകീട്ട് 6.25ന് പുറപ്പെടുന്ന കണ്ണൂർ- എസ്.എം.വി.ടി സ്പെഷല്‍ (06574) ചൊവ്വാഴ്‌ച രാവിലെ എട്ടിന് എസ്.എം.വി.ടി ബൈയപ്പനഹള്ളിയിലെത്തും.തലശ്ശേരി (6.55), വടകര (7.20), കോഴിക്കോട് (8.10), തിരൂർ (8.50), ഷൊർണൂർ (9.40), പാലക്കാട് (11.00), കോയമ്ബത്തൂർ (12.30), തിരുപ്പൂർ (പുലർച്ച 1.20), ഈറോഡ് (1.20), സേലം (3.20), കുപ്പം (5.33), ബംഗാർപേട്ട് (6.10 എന്നിവയാണ് സ്റ്റോപ്പുകള്‍. വെള്ളിയാഴ്ച ബംഗളൂരുവില്‍നിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട ട്രെയിനിന്റെ മുഴുവൻ സീറ്റും സർവിസ് പ്രഖ്യാപിച്ച്‌ മണിക്കൂറുകള്‍ക്കകം റിസർവ്ഡ് ആയിരുന്നു.

സൈൻ ബോര്‍ഡുകളില്‍ ഇംഗ്ലീഷും കന്നഡയും മാത്രമാക്കി, ഡിസ്പ്ലേ ബോര്‍ഡുകളില്‍ ഹിന്ദിയില്ല; ബെംഗളൂരു വിമാനത്താവളത്തിന്റെ നടപടിയില്‍ ചൂട് പിടിച്ച ചര്‍ച്ചകള്‍

അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡിസ്പ്ലേ ബോർഡുകളില്‍ നിന്ന് ഹിന്ദി നീക്കി. പകരം സൈൻ ബോർഡുകളില്‍ ഇംഗ്ലീഷും കന്നഡയും മാത്രമാക്കിയ നീക്കം യാത്രക്കാർക്കിടയില്‍ ആശങ്കയുണ്ടാക്കിയിരിക്കുകയാണ്.നിലവില്‍ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ എല്ലാ സൈൻ ബോർഡുകളില്‍ നിന്നും ഹിന്ദി നീക്കിയിട്ടുണ്ട്. ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തിനെതിരായ പ്രതിരോധം സൃഷ്ടിക്കാനുള്ള ശ്രമം നല്ലതാണെന്നും എന്നാല്‍ വിമാനത്താവളം യാത്ര ചെയ്യുന്നവർക്ക് വേണ്ടിയല്ലേയെന്നും ഭാഷാ പ്രശ്നമുള്ളവർക്ക് യാത്രകളില്‍ ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായാണ് പലരും പ്രതികരിക്കുന്നത്.

ആളുകള്‍ വളരെ വൈകാരികമായാണ് ദ്വിഭാഷ നയത്തോട് പ്രതികരിക്കുന്നത്. ചിലർ ശക്തമായ നീക്കമായി സംഭവത്തെ വിലയിരുത്തുമ്ബോള്‍ മറ്റ് ചിലർ നടപടി ഭാഷാ അറിയാത്തവർക്ക് ആശയക്കുഴപ്പം ഉണ്ടാക്കുകയാണ് ചെയ്യുന്നതെന്നാണ് എക്സിലെ പ്രതികരണങ്ങള്‍ ഏറെയും വിശദമാക്കുന്നത്. മെട്രോ സ്റ്റേഷനുകളില്‍ ഹിന്ദി മാറ്റുന്നതില്‍ തെറ്റില്ലെന്നും എന്നാല്‍ വിമാനത്താവളത്തില്‍ അത് പ്രായോഗികമല്ലെന്നുമാണ് ഏറിയ പങ്കും ആളുകളും പ്രതികരിക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും വ്യാപകമായി സംസാരിക്കുന്ന ഭാഷകളിലൊന്നായ ഹിന്ദിയെ ഒഴിവാക്കുന്നതിനെ ചോദ്യം ചെയ്യാനും ചിലർ ശ്രമിക്കുന്നുണ്ട്. അതേസമയം പുതുക്കിയ ഭാഷാ നയം സംബന്ധിച്ച്‌ വിമാനത്താവള അതോറിറ്റി ഇതുവരെ ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ചിട്ടില്ല.

You may also like

error: Content is protected !!
Join Our WhatsApp Group