ബെംഗളൂരു : ബെളഗാവിയിൽ ബിസിഎ വിദ്യാർഥിനി ഹോസ്റ്റലിൽ ജീവനൊടുക്കി. ഹാവേരി സ്വദേശി ശില്പയാണ് (22) രാംതീർഥ് നഗറിലെ ഡോ. ബി.ആർ. അംബേദ്‌കർ പോസ്റ്റ് മെട്രിക് ഗേൾസ് ഹോസ്റ്റലിൽ തൂങ്ങിമരിച്ചത്.സംഗൊള്ളി രായണ്ണ ഫസ്റ്റ് ഗ്രേഡ് സർക്കാർ കോളേജിലെ വിദ്യാർഥിയായിരുന്നു. ആത്മഹത്യയുടെ കാരണം അറിവായിട്ടില്ല.പുതിയ ഹോസ്റ്റലാണിതെന്നും മാനേജ്മെന്റിന്റെ ഭാഗത്തുനിന്ന് പിഴവുകളുണ്ടായിട്ടില്ലെന്നും സാമൂഹികക്ഷേമവകുപ്പ് ജോയിന്റ് ഡയറക്ടർ രാമൻഗൗഡ പറഞ്ഞു.മാൽ മാരുതി പോലീസ് കേസെടുത്തു. (ഓർക്കുക-ആത്മഹത്യ ഒന്നിനും പരിഹാരമല്ല.
കുട്ടികളെ തട്ടിക്കൊണ്ടുപോയി വല്‍പ്പന ; സംഘത്തിലെ മൂന്നുപേര്‍ അറസ്റ്റില്‍
കുട്ടികളെ തട്ടിക്കൊണ്ടുപോയി വില്‍പ്പന നടത്തുന്ന സംഘത്തിലെ മൂന്ന് പേർ അറസ്റ്റില്‍. ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളില്‍ നിന്ന് കുട്ടികളെ തട്ടിയെടുക്കുന്ന സംഘത്തെയാണ് പിടിയിലായത്.ഇവരില്‍ നിന്ന് നാലുദിവസം പ്രായമായ ഒരു കുഞ്ഞിനെയും പോലീസ് കണ്ടെത്തി.കുട്ടികളില്ലാത്ത ദമ്ബതികളില്‍ നിന്ന് അഞ്ച് മുതല്‍ പത്ത് ലക്ഷം വരെ രൂപ വാങ്ങിയാണ് ഇവർ വില്‍പ്പന നടത്തുന്നതെന്ന് പോലീസ് പറഞ്ഞു.കുഞ്ഞുങ്ങനെ പലയിടങ്ങളില്‍ നിന്ന് തട്ടിയെടുത്ത ശേഷം ഡല്‍ഹിയില്‍ എത്തിച്ച് വില്‍ക്കാനുള്ള ശ്രമത്തിനിടയാണ് ഇവർ പിടിയിലായത്. രണ്ട് സ്ത്രീകളെയും ഒരു പുരുഷനെയുമാണ് അറസ്റ്റ് ചെയ്തത്.