Home Featured ഹുബ്ബള്ളിക്കും ധാർവാഡിനും ഇടയിൽ ഇലക്ട്രിക് റാപ്പിഡ് ട്രാൻസിറ്റ് സംവിധാനം വരുന്നു

ഹുബ്ബള്ളിക്കും ധാർവാഡിനും ഇടയിൽ ഇലക്ട്രിക് റാപ്പിഡ് ട്രാൻസിറ്റ് സംവിധാനം വരുന്നു

by admin

ബെംഗളൂരു : ഹുബ്ബള്ളിക്കും ധാർവാഡിനും ഇടയിൽ ഇലക്ട്രിക് റാപ്പിഡ് ട്രാൻസിറ്റ് (ഇ-ആർടി) സംവിധാനം നടപ്പാക്കാൻ സംസ്ഥാന സർക്കാർ യൂറോപ്യൻ കമ്പനികളുമായി ധാരണാപത്രം ഒപ്പുവെച്ചു. രണ്ടു നഗരങ്ങൾക്കും ഇടയിൽ പരീക്ഷണാടിസ്ഥാനത്തിൽ ഇ-ആർടി സംവിധാനം ആരംഭിക്കാൻ ഹെസ് എജി, എസ്എസ്ബി എജി തുടങ്ങിയ കമ്പനികളുമായിട്ടാണ് ധാരണാപത്രം ഒപ്പുവെച്ചത്. മൂന്നു മാസത്തിനകം ഡിപിആർ തയ്യാറാക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഇ-ആർടിയെ കുറിച്ച് പഠിക്കാൻ അടുത്തിടെ മന്ത്രി സന്തോഷ് ലാഡ് സ്വിറ്റ്സർലൻഡിൽ പോയിരുന്നു.

പൂർണമായും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഈ ഗതാഗത സംവിധാനം എലവേറ്റഡ് റോഡുകളിലും സാധാരണ റോഡുകളിലും പ്രവർത്തിക്കും. ഒരേസമയം 250 പേർക്ക് യാത്ര ചെയ്യാം. ഈ ഗതാഗത സംവിധാനം പല യൂറോപ്യൻ രാജ്യങ്ങളിലും വിജയകരമായി നടപ്പാക്കിയിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷമായി സാധ്യതാ പഠനം നടത്തി വരുകയാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഹുബ്ബള്ളിക്കും ധാർവാഡിനും ഇടയിൽ ഗതാഗത സംവിധാനം വിജയകരമായാൽ മറ്റു സെക്കൻഡ് ടിയർ നഗരങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം.

രാജ്യത്ത് ആദ്യം! പകല്‍ സമയത്ത് കുറഞ്ഞ വിലയ്ക്കുള്ള വൈദ്യുതി ബാറ്ററികളില്‍ ശേഖരിക്കും, മണിക്കൂറുകളില്‍ ലഭ്യമാക്കും

കേരളത്തിലെ ആദ്യ ബാറ്ററി എനർജി സ്റ്റോറേജ് പദ്ധതി യാഥാർഥ്യത്തിലേക്ക്. പകല്‍ സമയത്ത് കുറഞ്ഞ വിലയ്ക്ക് സുലഭമായ വൈദ്യുതി ഉന്നതശേഷിയുള്ള ബാറ്ററികളില്‍ ശേഖരിച്ച്‌, വൈദ്യുതി ഉപയോഗം കൂടിയ വൈകുന്നേരത്തെ പീക്ക് മണിക്കൂറുകളില്‍ ലഭ്യമാക്കുന്നതിനുള്ള സംവിധാനമാണ് ബെസ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ബാറ്ററി എനെർജി സ്റ്റോറേജ് സിസ്റ്റം.കാസർകോട് മൈലാട്ടി 220 കെ വി സബ്‌സ്റ്റേഷൻ പരിസരത്താണ് സംസ്ഥാനത്തെ ആദ്യ ബെസ് പദ്ധതി നടപ്പാക്കുന്നത്.

ഇത്തരം പദ്ധതികള്‍ വിജയകരമായി നടപ്പാക്കി പരിചയമുള്ള സോളാർ എനർജി കോർപറേഷൻ ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് കെ എസ് ഇ ബി ഈ പദ്ധതി നടപ്പാക്കുന്നത്. 4 മണിക്കൂർ തുടർച്ചയായോ അല്ലാതെയോ വൈദ്യുതി ലഭ്യമാക്കാനാകുന്ന രാജ്യത്തെ ആദ്യ പദ്ധതിയാണിത് എന്ന സവിശേഷതയും ഉണ്ട്.സംസ്ഥാനത്തിനോ കെ എസ് ഇ ബിക്കോ പ്രാരംഭ മുതല്‍മുടക്കില്ല എന്നതാണ് മറ്റൊരു വലിയ സവിശേഷത. പദ്ധതി പി പി പി മാതൃകയില്‍ നടപ്പാക്കുന്നതിന്റെ കരാർ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ സാന്നിധ്യത്തില്‍ കെ എസ് ഇ ബി, സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി കൈമാറി.

You may also like

error: Content is protected !!
Join Our WhatsApp Group