ദേശീയപാതയില്‍ കർണാടക ആർ.ടി.സി ബസ് നിർത്തിയിട്ട ട്രക്കിനു പിന്നില്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ 20 പേർക്ക് പരിക്കേറ്റു.ഇതില്‍ ബസ് ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്. ദേശീയപാത 75ല്‍ രാമനഗര കുടൂരില്‍ ശനിയാഴ്ച രാവിലെയാണ് അപകടം. ചിക്കമഗളൂരുവില്‍നിന്ന് ബംഗളൂരുവിലേക്ക് വരുകയായിരുന്ന ബസ് അമിതവേഗത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു.ബസിന്റെ ടയർ പഞ്ചറായതോടെ നിയന്ത്രണംവിട്ട് റോഡരികില്‍ നിർത്തിയിട്ട ട്രക്കിനു പിന്നില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ മുൻവശം പൂർണമായും തകർന്നു.
കാബിനുള്ളില്‍ കുടുങ്ങിപ്പോയ ബസ് ഡ്രൈവറെ എക്സ്കവേറ്റർ എത്തിച്ചാണ് നാട്ടുകാരും പൊലീസും ചേർന്ന് പുറത്തെടുത്തത്. പരിക്കേറ്റവരില്‍ ഹാസൻ വദ്ദറഹള്ളി സ്വദേശി സോമശേഖർ, ബംഗളൂരു എം.എസ് പാളയ സ്വദേശി ശശികല എന്നിവരെ നെലമംഗല ആശുപത്രിയിലേക്കും മറ്റുള്ളവരെ ബംഗളൂരുവിലെ ആശുപത്രിയിലേക്കും മാറ്റി.
പരസ്യത്തിലെ ചിത്രം ഇഷ്ടപ്പെട്ടില്ല, ഉടൻ എടുത്തുമാറ്റണമെന്ന ആവശ്യവുമായി വെസ്റ്റേണ്‍ റെയില്‍വെ; പിന്നാലെ നടപടി
ഫെവിക്കോള്‍ കമ്ബനി സ്ഥാപിച്ചിരുന്ന പരസ്യത്തിലെ ചിത്രത്തിനെതിരെ റെയില്‍വെ അധികൃതർ രംഗത്തെത്തിയതിന് പിന്നാലെ നടപടി.മുംബൈയിലെ ബാന്ദ്ര വെസ്റ്റില്‍ ബാന്ദ്ര റിക്ലമേഷൻ ജംഗ്ഷനില്‍ സ്ഥാപിച്ചിരുന്ന വലിയ പരസ്യ ബോർഡിലെ ചിത്രത്തിനെതിരെയാണ് വെസ്റ്റേണ്‍ റെയില്‍വെ അധികൃതർ രംഗത്തെത്തിയത്. വെള്ളിയാഴ്ച റെയില്‍വെ അധികൃതർ ഔദ്യോഗികമായി എതിർപ്പ് അറിയിച്ചതോടെ ശനിയാഴ്ച തന്നെ നടപടിയുമായി.മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ഡെവലപ്മെന്റ് കോർപറേഷന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ബോർഡ് സ്ഥാപിച്ചിരുന്നത്.
ഫെവിക്കോള്‍ കമ്ബനിയുടെ പരസ്യത്തില്‍ മുംബൈയിസെ ഒരു തിരക്കേറിയ ലോക്കല്‍ ട്രെയിനിന്റെ പുറത്ത് തൂങ്ങി നില്ക്കുന്ന ഏതാനും ആളുകളുടെ ചിത്രമാണുള്ളത്. ഒപ്പം ട്രെയിനിന്റെ ബോഡിയില്‍ സ്ഥാപിച്ചിരിക്കുന്ന പരസ്യ വാചകവും. എന്നാല്‍ ഇത് അപകീർത്തികരമാണെന്നാണ് റെയില്‍വെയുടെ നിലപാട്.റെയില്‍വെ മുമ്ബെങ്ങും കാണാത്ത തരത്തില്‍ അതിവേഗം മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണെന്നും ഈ സാഹചര്യത്തില്‍ മോശമായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നുമാണ് വെസ്റ്റേണ്‍ റെയില്‍വെ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ പ്രതികരിച്ചത്.
അതുകൊണ്ടുതന്നെ പരസ്യം എത്രയും വേഗം മാറ്റണമെന്ന ആവശ്യവും റെയില്‍വെ അധികൃതർ ഉന്നയിച്ചു. അടുത്തിടെ മാത്രം റെയില്‍വെയില്‍ വന്ന വലിയ മാറ്റങ്ങളെക്കുറിച്ചും റെയില്‍വെ അധികൃതർ വിശദീകരിക്കുന്നു.പരസ്യം പ്രദർശിപ്പിച്ചിരിക്കുന്ന സ്ഥലത്തിന്റെ ഉടമയെന്ന നിലയില്‍ മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ഡെവലപ്മെന്റ് കോർപറേഷന് വെസ്റ്റേണ്‍ റെയില്‍വെ ഉദ്യോഗസ്ഥർ വെള്ളിയാഴ്ച കത്ത് നല്കി. ഇതോടെ പരസ്യം നീക്കം ചെയ്യാൻ അധികൃതർ കമ്ബനിയോട് നിർദേശിക്കുകയായിരുന്നു. ശനിയാഴ്ച തന്നെ പരസ്യ ബോർഡ് എടുത്തുമാറ്റുകയായിരുന്നു.