ബംഗളൂരു: ഇസ്‍ലാമിനും മുഹമ്മദ് നബിക്കും എതിരെ നിന്ദ പരാമർശം നടത്തിയ ബി.ജെ.പി എം.എല്‍.എയും ഹിന്ദുത്വ വാദിയുമായ ബസനഗൗഡ പാട്ടീല്‍ യത്നാലിനെതിരെ പൊലീസ് കേസെടുത്തു.തിങ്കളാഴ്ച ഹുബ്ബള്ളിയില്‍ നടന്ന രാമനവമി ആഘോഷ ചടങ്ങിനിടെയായിരുന്നു വിവാദ പ്രസ്താവന നടത്തിയത്. മുഹമ്മദ് ഹന്നാൻ ഷെയ്ക്ക് എന്നയാളുടെ പരാതിയില്‍ വിജയപുര ഗോല്‍ഗുംബസ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.ഇസ്‍ലാമിനും മുഹമ്മദ് നബിക്കുമെതിരെ നിന്ദ പരാമർശം നടത്തിയതിന് പുറമെ, പ്രകോപനപരമായ പ്രസ്താവന നടത്തിയതായും പരാതിയില്‍ പറഞ്ഞു.
ബാലാസാഹേബ് താക്കറെയുടെ വീട്ടിലാണ് പ്രവാചകൻ മുഹമ്മദ് പിറന്നതെന്നായിരുന്നു യത്നാലിന്റെ പരാമർശം. ഇതിലൂടെ മുസ്‍ലിംകളുടെ മതവികാരത്തെ യത്നാല്‍ വ്രണപ്പെടുത്തിയെന്നും സാമുദായിക സൗഹാർദം തകർക്കുന്ന രീതിയില്‍ പ്രകോപന പ്രസ്താവന നടത്തിയെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.ബി.ജെ.പി കർണാടക അധ്യക്ഷൻ ബി.വൈ. വിജയേന്ദ്രക്കെതിരായ പരസ്യ വിമർശനത്തിന്റെ പേരില്‍ അച്ചടക്ക നടപടിക്ക് വിധേയനായ യത്നാലിനെ ബി.ജെ.പി ആറു വർഷത്തേക്ക് പാർട്ടിയില്‍നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. തന്റെ ആദർശം ഹിന്ദുത്വ രാഷ്ട്രീയമാണെന്ന് പ്രഖ്യാപിച്ച യത്നാല്‍, പുതിയ പാർട്ടി രൂപവത്കരിക്കാനുള്ള നീക്കത്തിലാണ്. മുമ്ബും മുസ്‍ലിം വിരുദ്ധ വിദ്വേഷ പ്രസ്താവനകളിലൂടെ കുപ്രസിദ്ധി നേടിയ നേതാവാണ് മുൻ കേന്ദ്ര മന്ത്രി കൂടിയായ ബസനഗൗഡ പാട്ടീല്‍ യത്നാല്‍.
ബിഹാറില്‍ അതിശക്തമായ ഇടിമിന്നല്‍, നിരവധിപ്പേര്‍ക്ക് ദാരുണാന്ത്യം
ബിഹാറില്‍ ഇടിമിന്നലേറ്റ് 13 പേർ മരിച്ചു. ബെഗുസാരായി, ദർഭംഗ, മധുബനി, സമസ്തിപൂർ എന്നീ ജില്ലകളിലാണ് ഇടിമിന്നലേറ്റ് മരണം റിപ്പോർട്ട് ചെയ്തത്.ബെഗുസാരായില്‍ അഞ്ചും ദർഭംഗയില്‍ നാലും മധുബനിയില്‍ മൂന്നും സമസ്തിപൂരില്‍ ഒരാളുമാണ് മരിച്ചത്. ബുധനാഴ്‌ച രാവിലെയുണ്ടായ ഇടിമിന്നലിലും ശക്തമായ മഴയിലും വടക്കൻ ബിഹാറില്‍ കനത്ത നാശനഷ്ടമുണ്ടാക്കിയതായും റിപ്പോർട്ടുകള്‍ പറയുന്നു.
മരണത്തില്‍ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ അനുശോചനം അറിയിച്ചു. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.ഫെബ്രുവരിയില്‍ ബിഹാർ നിയമസഭയില്‍ സമർപ്പിച്ച റിപ്പോർട്ട് അനുസരിച്ച് 2023ല്‍ 275 പേരാണ് ഇടിമിന്നലേറ്റ് മരണപ്പെട്ടത്. ദ ബിഹാർ ഇക്കണോമിക് സർവേയിലാണ് ഈ വിവരങ്ങള്‍ പ്രതിപാദിച്ചിരിക്കുന്നത്.