Home Featured മകളുടെ പ്രതിശ്രുതവരനൊപ്പം സ്വര്‍ണാഭരണവുമായി അമ്മ ഒളിച്ചോടി

മകളുടെ പ്രതിശ്രുതവരനൊപ്പം സ്വര്‍ണാഭരണവുമായി അമ്മ ഒളിച്ചോടി

by admin

യുപിയിലെ അലിഗഡിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തത്. മദ്രക് പൊലീസ് സ്റ്റേഷൻ ഏരിയയിലാണ് ഈ വിചിത്രമായ കേസിനാസ്പദമായ സംഭവം. മകളുടെ കല്യാണത്തിന് ഒമ്ബത് ദിവസം ബാക്കിനില്‍ക്കെ പ്രതിശ്രുതവരനൊപ്പം ഒളിച്ചോടുകയായിരുന്നു അമ്മ.ഭാവി അമ്മായിയമ്മയും, ഭാവി മരുമകനും ഒരുമിച്ച്‌ നാടുവിട്ടതോടെ പെണ്‍കുട്ടിയുടെ കുടുംബം അവതാളത്തിലായി. കല്യാണത്തിന് ഒരുക്കിവച്ച സ്വർണാഭരണങ്ങള്‍ കൂടി നഷ്ടപ്പെട്ട സാഹചര്യത്തില്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു കുടുംബം.

വിവാഹമിങ്ങടുത്തു.. പക്ഷെ രണ്ടുപേരെ കാണാനില്ല. ഒന്ന് കല്യാണച്ചെക്കൻ, മറ്റൊന്ന് വധുവിന്റെ അമ്മ. അമ്മായിയമ്മയും മരുമകനും ഒരേസമയം അപ്രത്യക്ഷരായപ്പോള്‍ വീട്ടുകാരും നാട്ടുകാരും ഭയന്നു.സ്വർണാഭരണങ്ങളും പണവും സൂക്ഷിച്ച അലമാര ശൂന്യമായെന്ന് കൂടി ബോധ്യപ്പെട്ടതോടെ പെണ്‍കുട്ടിയും കുടുംബം ഞെട്ടി. അവർ സംശയിച്ചത് തന്നെ സംഭവിച്ചിരിക്കുന്നു..ട്വിസ്റ്റുകളെ വെല്ലുന്ന ട്വിസ്റ്റ് നടന്നത് സിനിമയിലോ സീരിയലിലോ അല്ല!! ഇത് റീല്‍ അല്ല റിയല്‍ ആണെന്ന് വേദനയോടെ പറയുകയാണ് ഒരു കുടുംബം.മകളുടെ വിവാഹത്തിനായി കരുതിവച്ച സ്വർണാഭരണങ്ങളുമായി മകളുടെ പ്രതിശ്രുത വരനൊപ്പം നാടുവിടുകയായിരുന്നു അമ്മ.

അമ്മ തന്നെയായിരുന്നു വിവാഹം സംഘടിപ്പിച്ചത്. ഇതിനായി ഒരുക്കങ്ങള്‍ നടത്താൻ സഹായിക്കാമെന്ന പേരില്‍ പ്രതിശ്രുത വരൻ പെണ്‍വീട്ടിലേക്ക് പലതവണ എത്തിയിരുന്നു. എന്നാല്‍ ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് മറ്റൊരാളും അറിഞ്ഞില്ല. ഏപ്രില്‍ 16ന് നിശ്ചയിച്ച വിവാഹത്തിനായി തയ്യാറെടുപ്പുകള്‍ പുരോഗമിക്കുകയും ചെയ്തു. നാടൊട്ടാകെ വിവാഹക്ഷണക്കത്ത് വിതരണം ചെയ്തതിന് പിന്നാലെ അമ്മായിയമ്മയെയും മരുമകനെയും കാണാതാവുകയായിരുന്നു. സംശയം തോന്നിയതോടെ പെണ്‍കുട്ടിയുടെ പിതാവ് അലമാര പരിശോധിച്ചപ്പോഴാണ് വിവാഹത്തിനായി വാങ്ങിയ സ്വർണാഭരണങ്ങള്‍ നഷ്ടപ്പെട്ടെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. കാണാതായവരുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം.

കട്ട് വേണം; ബസൂക്കയിലും മാറ്റം വരുത്താൻ സെൻസര്‍ ബോര്‍ഡിന്റെ നിര്‍ദേശം

പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബസൂക്ക. ചിത്രം ഏപ്രില്‍ 10നാണ് തീയറ്ററില്‍ എത്തുന്നത്. അതിനിടയില്‍ ചിത്രത്തിന്‍റെ സെന്‍സറിംഗ് വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.ഡീനോ ഡെന്നീസ് സംവിധാനം ചെയ്യുന്ന ചിത്രം ഒരു ആക്ഷന്‍ ത്രില്ലറാണ് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.ചിത്രത്തിന് സെന്‍സറിംഗില്‍ യുഎ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ചിത്രത്തില്‍ ആറുഭാഗങ്ങളില്‍ മാറ്റം വരുത്താൻ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചുവെന്നാണ് സെന്‍സര്‍ ഡീറ്റെയില്‍സ് വ്യക്തമാക്കുന്നത്. അതില്‍ എല്‍എസ്ഡി എന്ന വാക്ക് റീപ്ലേസ് ചെയ്യണം എന്നും, ഒപ്പം ചില ചീത്ത വിളികള്‍ മ്യൂട്ട് ചെയ്യാനും നിർദേശമുണ്ട്

ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും ഡീനോ ഡെന്നീസ് ആണ് നിർവ്വഹിച്ചിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തില്‍ സിദ്ധാർത്ഥ് ഭരതൻ, ബാബു ആന്‍റണി ഹക്കീം ഷാജഹാൻ, ഭാമ അരുണ്‍, ഡീൻ ഡെന്നിസ്, സുമിത് നേവല്‍, ദിവ്യാ പിള്ള, സ്ഫടികം ജോർജ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്‍റെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ചില ട്രാക്കര്‍മാരുടെ വിവരം അനുസരിച്ച്‌ കേരളത്തില്‍ ആദ്യദിവസം 43 ലക്ഷത്തിന്‍റെ ടിക്കറ്റുകളാണ് വിറ്റുപോയത് എന്നാണ് റിപ്പോർട്ട്. ഇന്ത്യയിലെ മറ്റുഭാഗങ്ങളില്‍ 1 ലക്ഷത്തിന്‍റെ ടിക്കറ്റുകളും വിറ്റുപോയിട്ടുണ്ട്. ഏപ്രില്‍ 7 രാത്രി 10 മണിവരെയുള്ള കണക്കുകളാണ്.

You may also like

error: Content is protected !!
Join Our WhatsApp Group