ബെംഗളൂരു: ബെംഗളൂരു-മൈസൂരു എക്സ്‌പ്രസ് വേയിൽ ഗതാഗത ചാർജുകൾ വീണ്ടും വർദ്ധിപ്പിച്ചു. ഏപ്രിൽ മുതൽ ടോൾ നിരക്ക് അഞ്ച് ശതമാനം വർദ്ധിപ്പിച്ചുകൊണ്ട് ദേശീയപാത വികസന അതോറിറ്റി വാഹനമോടിക്കുന്നവരെ ഞെട്ടിച്ചത്തിന് പിന്നാലെയാണ് ഈ നിരക്ക് വർധന.?എല്ലാ വർഷവും എക്സ്‌പ്രസ് വേ ഗതാഗതത്തിനുള്ള ടോൾ നിരക്ക് 5% വർദ്ധിപ്പിക്കാനുള്ള നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ തീരുമാനത്തിൻ്റെ പശ്ചാത്തലത്തിലാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.
ഹൈവേ നമ്പർ 275 ലെ ബാംഗ്ലൂർ-നിദഘട്ട ഭാഗത്തെ എല്ലാത്തരം വാഹനങ്ങളുടെയും ടോൾ മുൻ നിരക്കിനെ അപേക്ഷിച്ച് 10% മുതൽ 5% വരെ വർധിപ്പിച്ചു. ഏപ്രിൽ 1 മുതൽ എക്സ്‌പ്രസ് വേ ഗതാഗതത്തിനുള്ള ടോൾ നിരക്കുകൾ ഹൈവേ ഡെവലപ്‌മെൻ്റ് അതോറിറ്റി നിശ്ചയിച്ചിരുന്നു.
പിന്നീട്, രണ്ട് മാസത്തിനുള്ളിൽ, 2023 ജൂൺ 1 മുതൽ പെട്ടെന്ന് 22% വർദ്ധിപ്പിച്ചു, ഇത് പൊതുജനരോഷത്തിന് കാരണമായി.പിന്നീട്, ഹൈവേ അതോറിറ്റി നിയമങ്ങൾ അനുസരിച്ച്, എല്ലാ വർഷവും ഏപ്രിൽ 1 മുതൽ ടോൾ നിരക്ക് പ്രതിവർഷം 5% വർദ്ധിപ്പിക്കാൻ തീരുമാനിച്ചു. അതിനിടെയിൽ, ഇപ്പോൾ ടോൾ നിരക്കുകൾ വീണ്ടും പരിഷ്കരിച്ചിരിക്കുകയാണ്.
ചീറ്റകള്‍ക്കു വെള്ളം കൊടുക്കുന്ന യുവാവ്; എന്തൊരു ധൈര്യമെന്ന് ആളുകള്‍
ചീറ്റകളെ കാണുന്പോഴെ പേടി തോന്നുന്നവരാണ് പലരും. അവയുടെ അടുത്ത് പോകാനോ, ഒന്നു തൊടാനോ ധൈര്യം കാണിക്കുന്നവർ വളരെ കുറവാണ്.അപ്പോഴാണ് ചീറ്റകള്‍ക്ക് വെള്ളം നല്‍കി വൈറലായി ഒരാള്‍. മധ്യപ്രദേശില്‍ നിന്നുമാണ് ഈ ദൃശ്യങ്ങള്‍ വരുന്നത്. thetrendingindian എന്ന ഇൻസ്റ്റാഗ്രാം പ്രൊഫൈലില്‍ നിന്നുമാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.മധ്യപ്രദേശിലെ വിജയ്പൂരിലെ ഉമാരി ഗ്രാമത്തിലാണ് സംഭവം നടന്നിരിക്കുന്നത്. സത്യനാരായണ ഗുർജാർ എന്നയാളാണ് ഒരു വലിയ പാത്രത്തില്‍ ചീറ്റകള്‍ക്ക് വെള്ളം നല്‍കുന്നതെന്നാണ് വീഡിയോയുടെ കാപ്ഷൻ പ്രകാരം ലഭിക്കുന്ന സൂചന.
ഒന്നിലധികം ചീറ്റകള്‍ക്കാണ് വെള്ളം നല്‍കുന്നത്. ഒരു കാനിലാണ് വെള്ളം കൊണ്ടു വരുന്നത്. അതില്‍ നിന്നും ഒരു പരന്ന പാത്രത്തിലേക്കാണ് വെള്ളം ഒഴിച്ചു കൊടുക്കുന്നത്. ഒരു പേടിയും ഇല്ലാതെടയാണ് ഇയാള്‍ ചീറ്റകളെ സമീപിക്കുന്നതും വെള്ളം നല്‍കുന്നതും. ചീറ്റകളും വളരെ കൂളായാണ് വന്നു വെള്ളം കുടിക്കുന്നത്.അടുത്തായി വേറെയും കുറച്ചാളുകളുണ്ട്. വനംവകുപ്പ് വന്യമൃഗങ്ങളുടെ അടുത്ത് ചെല്ലുന്നത് അപകടകരമാണ് എന്നും അകലം സൂക്ഷിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.