ബംഗളൂരു: റായ്ച്ചൂർ ജില്ലയിലെ ലിംഗസുഗുർ മകാപൂർ ഗ്രാമത്തില്‍ ക്വാറിയിലുണ്ടായ സ്ഫോടനത്തില്‍ തൊഴിലാളി മരിച്ചു.മറ്റൊരാള്‍ക്ക് ഗുരുതര പരിക്കേറ്റു. ബാഗല്‍കോട്ട് സ്വദേശിയായ വെങ്കിടേഷാണ് മരിച്ചത്. പരിക്കേറ്റ തൊഴിലാളിയെ തിരിച്ചറിഞ്ഞിട്ടില്ല. അനധികൃതമായാണ് ക്വാറിയില്‍ ഖനനം നടത്തിയിരുന്നതെന്നാണ് വിവരം. ലിംഗസുഗുർ പൊലീസ് ഇതുസംബന്ധിച്ച് കേസ് രജിസ്റ്റർ ചെയ്തു. പൊലീസ് ഉദ്യോഗസ്ഥർ ക്വാറി സന്ദർശിച്ചു.
285 അടി കട്ട് ഔട്ട് മറിഞ്ഞു വീണു, തലനാരിഴയ്ക്ക് രക്ഷപ്പെട്ട് അജിത് ഫാൻസ്; വീഡിയോ വെെറല്‍
അജിത് കുമാർ-ആദിക് രവിചന്ദ്രൻ കൂട്ടുകെട്ടിലൊരുങ്ങുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. ഏപ്രില്‍ പത്തിനാണ് ചിത്രം തിയേറ്ററിലെത്തുന്നത്.പതിവ് പോലെ അജിത് ആരാധകർ ആഘോഷം തുടങ്ങിയിട്ടുണ്ട്. എന്നാല്‍ തമിഴ്നാട്ടിലെ ഒരു തിയേറ്ററിനു മുന്നില്‍ സ്ഥാപിക്കാനൊരുങ്ങിയ കൂറ്റൻ കട്ട് ഔട്ട് തകർന്ന് വീണു. 285 അടി നീളമുള്ള കട്ട് ഔട്ടാണ് തകർന്ന് വീണത്. ആളപായം ഇല്ല.കട്ട് ഔട്ട് തകർന്നു വീഴുമ്ബോള്‍ ആളുകള്‍ ഓടി രക്ഷപ്പെടു്നന വീഡിയോ സോഷ്യല്‍ മീഡിയില്‍ വൈറലായിട്ടുണ്ട്. ആരാധകർ കൂറ്റൻ കട്ട് ഔട്ടുകള്‍ സ്ഥാപിക്കുന്നതിനും പാലഭിഷേകം നടത്തുന്നതിനും എതിരെ അജിത് തന്നെ രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ വീണ്ടും വ്യാപക വിമർശത്തിന് ഇടയാക്കിയിരിക്കുകയാണ് പ്രചരിക്കുന്ന വീഡിയോ.
അതേസമയം, ഗുഡ് ബാഡ് അഗ്ലി അഡ്വാന്‍സ് ബുക്കിംഗില്‍ വലിയ മുന്നേറ്റം കാഴ്ച വെക്കുന്നുണ്ട്. സിനിമ കേരളത്തില്‍ വിതരണം ചെയ്യുന്നത് ഗോകുലം മൂവീസാണ്. ആക്ഷൻ പശ്ചാത്തലത്തില്‍ കഥ പറയുന്ന സിനിമയുടെ റണ്‍ ടൈം രണ്ട് മണിക്കൂർ 18 മിനിറ്റ് ഉണ്ടാകുമെന്നാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്. മാര്‍ക്ക് ആന്റണിയുടെ വിജയത്തിന് ശേഷം ആദിക് രവിചന്ദ്രന്റെ സംവിധാനത്തില്‍ എത്തുന്ന ചിത്രമാണിത്. ചിത്രത്തിന്‍റെ ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജമാണ്. സുനില്‍, പ്രസന്ന, തൃഷ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.